ബട്‌ലര്‍, സഞ്ജു, യശസ്വി വെടിക്കെട്ട്; ഹൈദരാബാദിനെതിരെ രാജസ്ഥാന് കൂറ്റന്‍ സ്കോര്‍
ഫസല്‍ഹഖ് ഫാറൂഖി എറിഞ്ഞ ഇന്നിംഗ്സിലെ രണ്ടാം ഓവറില്‍ 14 റണ്‍സടിച്ച് ജയ്‌സ്വാളാണ് വെടിക്കെട്ടിന് തിരി കൊളുത്തിയത്. ഭുവനേശ്വര്‍ കുമാറിന്‍റെ മൂന്നാം ഓവറില്‍ ബട്‌ലര്‍, സിക്സ് അടിച്ചു തുടങ്ങിവെച്ചപ്പോള്‍ രണ്ട് ബൗണ്ടറി കൂടി അടിച്ച് ആ ഓവറില്‍ 17 റണ്‍സടിച്ച ജയ്‌സ്വാള്‍ ആളിക്കത്തി.
ഹൈദരാബാദ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 204 റണ്‍സ് വിജയലക്ഷ്യം.ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഓപ്പണര്‍മാരായ ജോസ് ബട്‌ലറുടെയും യശസ്വി ജയ്സ്വാളിന്‍റെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെയും വെടിക്കെട്ട് ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. ബട്‌ലര്‍ 22 പന്തില്‍ 54 റണ്‍സടിച്ചപ്പോള്‍ യശസ്വി 37 പന്തില്‍ 54ഉം സഞ്ജു 32 പന്തില്‍ 55 റണ്‍സും അടിച്ചു. ഹൈദരാബാദിനായി ഫസല്‍ഹഖ് ഫാറൂഖിയും നടരാജനും രണ്ട് വിക്കറ്റ് വീതമെടുത്തു.
വെടിക്കെട്ടിന് തീ കൊളത്തി ബട്‌ലറും യശസ്വിയും
ഫസല്‍ഹഖ് ഫാറൂഖി എറിഞ്ഞ ഇന്നിംഗ്സിലെ രണ്ടാം ഓവറില്‍ 14 റണ്‍സടിച്ച് ജയ്‌സ്വാളാണ് വെടിക്കെട്ടിന് തിരി കൊളുത്തിയത്. ഭുവനേശ്വര്‍ കുമാറിന്‍റെ മൂന്നാം ഓവറില്‍ ബട്‌ലര്‍, സിക്സ് അടിച്ചു തുടങ്ങിവെച്ചപ്പോള്‍ രണ്ട് ബൗണ്ടറി കൂടി അടിച്ച് ആ ഓവറില്‍ 17 റണ്‍സടിച്ച ജയ്‌സ്വാള്‍ ആളിക്കത്തി. വാഷിംഗ്ട്‌ണ്‍ സുന്ദര്‍ എറിഞ്ഞ നാലാം ഓവറിലെ ആദ്യ രണ്ട് പന്തും തുടര്‍ച്ചയായി രണ്ട് സിക്സ് പറത്തിയ ബട്‌ലര്‍ക്കൊപ്പം ബൗണ്ടറിയടിച്ച് ജയ്‌സ്വാളും ചേര്‍ന്നപ്പോള്‍ രാജസ്ഥാന്‍ അടിച്ചെടുത്തത് 19 റണ്‍സ്. അഞ്ചാം ഓവര്‍ എറിയാനെത്തിയ ടി നടരാജനെ ബൗണ്ടറിയടിച്ച് വരവേറ്റ ബട്‌ലര്‍ ആ ഓവറില്‍ നേടിയത് 17 റണ്‍സ്.
പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ ഫസല്‍ഹഖ് ഫാറൂഖിയെയും ബൗണ്ടറിയടിച്ച് സ്വീകരിച്ച ബട്‌ലര്‍ മൂന്നാം പന്തില്‍ വീണ്ടും ബൗണ്ടറി നേടി 20 പന്തില്‍ അറ്‍ധസെഞ്ചുറിയിലെത്തി. ആറ് ഫോറും മൂന്ന് സിക്സും പറത്തിയാണ് ബട്‌ലര്‍ അര്‍ധസെഞ്ചുറി തികച്ചത്. അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയശേഷം ഒരു ബൗണ്ടറി കൂടി നേടിയ ബട്‌ലര്‍ 22 പന്തില്‍ 54 റണ്‍സെടുത്ത് മടങ്ങി. പവര്‍ പ്ലേയില്‍ രാജസ്ഥാന്‍ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സടിച്ചു.
സഞ്ജുപ്പടയ്‌ക്ക് ആശംസയുമായി മലിംഗ; 'വെടിക്കെട്ട്' മറുപടി നല്‍കി താരങ്ങള്‍
ബട്‌ലര്‍ക്ക് ശേഷം സഞ്ജു ഷോ
ബട്‌ലറും യശസ്വിയും തുടങ്ങിവെച്ച വെടിക്കെട്ട് ക്യാപ്റ്റന്‍ സഞ്ജു സാംസണും ഏറ്റെടുത്തതോട രാജസ്ഥാന്‍ ഒമ്പതോവറില്‍ 100 കടന്നു. സഞ്ജുവിനൊപ്പം യശസ്വിയും ചേര്‍ന്നതോടെ രാജസ്ഥാന്‍ അതിവേഗം മുന്നോട്ട് കുതിച്ചു. 34 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ജയ്‌സ്വാളിനെ ഫസല്‍ ഫാറൂഖി പുറത്താക്കുമ്പോള്‍ രാജസ്ഥാന്‍ 13ാം ഓവറില്‍ 139 ല്‍ എത്തിയിരുന്നു. യശസ്വിക്ക് പകരമെത്തിയ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ(2) ഉമ്രാന്‍ മാലിക് ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ പിന്നീടെത്തിയ റയാന്‍ പരാഗിനെ(7) നടരാജന്‍ പുറത്താക്കി. പിന്നാലെ 28 പന്തില്‍ സഞ്ജു അര്‍ധസെഞ്ചുറിയിലെത്തി. ഇതോടെ കഴിഞ്ഞ നാല് ഐപിഎല്‍ സീസണിലും അര്‍ധസെഞ്ചുറിയോടെ സീസണ് തുടക്കമിട്ടുവെന്ന റെക്കോര്‍ഡ് സഞ്ജുവിന് സ്വന്തമായി.
പതിനെട്ടാം ഓവറില്‍ സിക്സടിക്കാനുള്ള ശ്രമത്തില്‍ സഞ്ജുവിനെ ബൗണ്ടറിയില്‍ അഭിഷേക് ശര്‍മ പിടികൂടി. 32 പന്തില്‍ 55 റണ്‍സടിച്ച സഞ്ജു മൂന്ന് ഫോറും നാല് സിക്സും പറത്തി. സഞ്ജു പുറത്തായതോടെ അവസാന രണ്ടോവറില്‍ 17 റണ്‍സെ രാജസ്ഥാന് നേടാനായുള്ളു. ഹെറ്റ്മെയര്‍ 16 പന്തില്‍ 22 റണ്‍സും അശ്വിന്‍ ഒരു റണ്ണുമായി പുറത്താകാതെ നിന്നു.