ആവേശം അതിര് വിട്ടാൽ! 'വലിച്ചെറിഞ്ഞ നട്ട് വന്നുകൊണ്ടത് താരത്തിന്റെ തലയിൽ', മറുപടി കളത്തിൽ കൊടുത്ത് മങ്കാദ്

കാണികൾ ലഖ്‌നൗ ഡഗൗട്ടിലേക്ക് നട്ടും ബോൾട്ടും വലിച്ചെറിഞ്ഞതായാണ് പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌ബസിൻറെ റിപ്പോർട്ട്. നട്ടും ബോൾട്ടും എറിഞ്ഞതോടെ ലഖ്‌നൗ മുഖ്യ പരിശീലകൻ ആൻഡി ഫ്ലവറും കോച്ചിം​ഗ് സ്റ്റാഫും താരങ്ങളും പരിഭ്രാന്തരായി ​ഗ്രൗണ്ടിലേക്ക് ഇറങ്ങി

srh fans issue They hit Prerak Mankad on the head says Jonty Rhodes btb

ഹൈദരാബാദ്: ലഖ്നൗ സൂപ്പർ ജയന്റ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ നടന്ന മത്സരത്തിലെ വിവാദങ്ങൾ ഒഴിയുന്നില്ല.  ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ നാടകീയ സംഭവങ്ങളാണ് ശനിയാഴ്ച അരങ്ങേറിയത്. എല്ലാം നല്ല രീതിയിൽ പോകുന്നതിനിടെ 19-ാം ഓവറിലാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ആവേശ് ഖാൻ എറിഞ്ഞ പന്ത് മൂന്നാം അമ്പയർ നോ ബോൾ അനുവദിച്ചില്ല. ഹെൻ‍റിച്ച് ക്ലാസൻ ഇതിനെ കുറിച്ച് ഫീൽഡ് അമ്പയറോട് പരാതിപ്പെട്ടെങ്കിലും ​ഗുണകരമായ തീരുമാനം ഒന്നും ഉണ്ടായില്ല.

എന്നാൽ, ഇതിനിടെ കാണികൾ ലഖ്‌നൗ ഡഗൗട്ടിലേക്ക് നട്ടും ബോൾട്ടും വലിച്ചെറിഞ്ഞതായാണ് പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌ബസിൻറെ റിപ്പോർട്ട്. നട്ടും ബോൾട്ടും എറിഞ്ഞതോടെ ലഖ്‌നൗ മുഖ്യ പരിശീലകൻ ആൻഡി ഫ്ലവറും കോച്ചിം​ഗ് സ്റ്റാഫും താരങ്ങളും പരിഭ്രാന്തരായി ​ഗ്രൗണ്ടിലേക്ക് ഇറങ്ങി. ഇതോടെ മത്സരം തടസപ്പെട്ടു. ഓൺ ഫീൽഡ് അംപയർമാർ എത്തിയാണ് രംഗം ശാന്തമാക്കിയത്. ഇപ്പോൾ ഈ വിഷയത്തിൽ നടന്ന സംഭവങ്ങൾ വിശദീകരിച്ചിരിക്കുകയാണ് ലഖ്നൗ ഫീൽഡിം​ഗ് പരിശീലകൻ ജോണ്ടി റോഡ്സ്.

ഡ​ഗ് ഔട്ടിലേക്ക് മാത്രമല്ല താരങ്ങൾക്ക് നേർക്കും നട്ടും ബോൾട്ടും എറിഞ്ഞുവെന്നാണ് ജോണ്ടി പറയുന്നത്. ലോം​ഗ് ഓണിൽ ഫീൽഡ് ചെയ്തിരുന്ന പ്രേരക് മങ്കാദിന്റെ തലയിലാണ് കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറുപടി ബാറ്റിം​ഗിൽ അർധ സെഞ്ചുറി നേടിയ പ്രേരക് മങ്കാദിന്റെ മികവിലാണ് ലഖ്നൗ വിജയിച്ച് കയറിയത്.

ആരാധകർ പാടേ നിരാശപ്പെടുത്തിയെന്ന് ഹൈദരാബാദ് താരമായ ഹെൻ‍റിച്ച് ക്ലാസനും പറഞ്ഞിരുന്നു. ലറിയിൽ നിന്ന് ഇത്തരമൊരു പ്രതികരണം ആരും പ്രതീക്ഷിക്കില്ല. തീർത്തും നിരാശപ്പെടുത്തി. പോസിറ്റീവായിരുന്ന സാഹചര്യം കളഞ്ഞത്, ആരാധകരുടെ ഭാഗത്തുനിന്നുണ്ടായ മോശം സ്വഭാവമായിരുന്നു.'' ക്ലാസൻ മത്സരം ശേഷം പറഞ്ഞു. 

ആ കണ്ണൊന്ന് നിറഞ്ഞോ! 'രക്ഷകനെ' കെട്ടിപ്പിടിച്ച് ആഘോഷിച്ച് പ്രീതി സിന്റ, 9 വർഷത്തെ കാത്തിരിപ്പാണ്, പ്രതീക്ഷകൾ

Latest Videos
Follow Us:
Download App:
  • android
  • ios