ഒരു കരുണയുമില്ല! ആര്‍സിബിക്ക് കപ്പില്ലാത്ത മറ്റൊരു സീസണെന്ന് ആരാധകര്‍; ടീമിനെ ട്രോളില്‍ മുക്കി 

മത്സരം പൂര്‍ത്തിയാക്കാമെന്നുള്ള പ്രതീക്ഷ ആര്‍സിബി ആരാധകര്‍ക്കുണ്ട്. എന്നാല്‍ അക്യുവെതറിന്റെ റിപ്പോര്‍ട്ട് പ്രകാരം വൈകുന്നേരം ഇടയ്ക്കിടെ മഴയെത്തുമെന്നാണ്.

Social Media trolls Royal Challengers bangalore saa

ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സാധ്യകള്‍ മഴനിഴലിയായതിന് പിന്നാലെ ടീമിന് ട്രോള്‍. ഇത്തവണയും കപ്പില്ലെന്ന പേരിലാണ് ആര്‍സിബിക്കെതിരെ ട്രോളുകള്‍ വരുന്നത്. നഗരത്തില്‍ മഴ മാറിനിന്നെങ്കിലും ഇപ്പോഴും മേഘങ്ങളുണ്ട്. എപ്പൊ വേണമെങ്കിലും പെയ്യാമെന്ന നിലയിലാണ്. 

മത്സരം പൂര്‍ത്തിയാക്കാമെന്നുള്ള പ്രതീക്ഷ ആര്‍സിബി ആരാധകര്‍ക്കുണ്ട്. എന്നാല്‍ അക്യുവെതറിന്റെ റിപ്പോര്‍ട്ട് പ്രകാരം വൈകുന്നേരം ഇടയ്ക്കിടെ മഴയെത്തുമെന്നാണ്. മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ ആര്‍സിബിയും എതിരാളികളായ ഗുജറാത്ത് ടൈറ്റന്‍സും പോയിന്റ് പങ്കിടും. അങ്ങനെ വന്നാല്‍ ആര്‍സിബിക്ക് 15 പോയിന്റെ ലഭിക്കൂ. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ, മുംബൈ ഇന്ത്യന്‍സ് ജയിച്ചാല്‍ 16 പോയിന്റോടെ രോഹിത്തും സംഘവും അവസാന നാലിലെത്തും.

ചിന്നസ്വാമിയില്‍ കളി നടക്കില്ലെന്ന് ഏറെക്കുറെ ആരാധകര്‍ ഉറപ്പിച്ചോടെ ട്രോളുമായെത്തിയിരിക്കുകയാണ് ആരാധകര്‍. ട്വിറ്ററില്‍ വന്ന ചില ട്രോളുകള്‍ വായിക്കാം... 

കാലാവസ്ഥാ ഏജന്‍സികളുടെ പ്രവചനം പ്രകാരം ആറ് മണി മുതല്‍ രാത്രി 11 മണി വരെയും ബെംഗളൂരുവില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ആറ് മണിക്ക് 43 ശതമാനവും ഏഴിന് 65 ഉം എട്ടിന് 49 ഉം ഒന്‍പതിന് 65 ഉം പത്തിന് 40 ഉം പതിനൊന്നിന് 34 ഉം ശതമാനം മഴയ്ക്കാണ് ബെംഗളൂരുവില്‍ സാധ്യത എന്നാണ് അക്വൂ വെതര്‍ പ്രവചിച്ചിരിക്കുന്നത്. മുന്‍ നിശ്ചയിച്ച പ്രകാരമാണെങ്കില്‍ ഏഴ് മണിക്കാണ് ചിന്നസ്വാമിയില്‍ ടോസ് വീഴേണ്ടത്. ഏഴരയ്ക്ക് മത്സരം ആരംഭിക്കണം. ഇതിന് സാധിക്കുമോ എന്ന് കണ്ടറിയണം. നേരത്തെ പെയ്ത മഴയില്‍ ചിന്നസ്വാമിയില്‍ ഔട്ട്ഫീല്‍ഡ് പൂര്‍ണമായും കുതിര്‍ന്നിരുന്നു. 

ബംഗളൂരുവില്‍ മഴയോട് മഴ! വെള്ളത്തിലായത് രാജസ്ഥാന്‍ റോയല്‍സിന്റെ പ്രതീക്ഷകള്‍; സാധ്യതകളിങ്ങനെ

കനത്ത മഴ മൂലം ഇന്നലെ ആര്‍സിബി, ഗുജറാത്ത് താരങ്ങള്‍ ഇന്നലെ പരിശീലകനത്തിനായി ഗ്രൗണ്ടിലിറങ്ങിയിരുന്നില്ല. ഇന്റോര്‍ സൗകര്യങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇരുടീമുകളുടേയും പരിശീലനം. ഇന്നും മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഡ്രെയിനേജ് സംവിധാനം മികവുറ്റതാണെന്നത് മാത്രമാണ് ആകെ പ്രതീക്ഷ നല്‍കുന്ന ഘടകം. ആറ് മണിയോടെ മഴ തുടങ്ങുമെന്നായിരുന്നു പ്രവചനം. എന്നാല്‍ നേരത്തെ മഴയെത്തി.

Latest Videos
Follow Us:
Download App:
  • android
  • ios