ഇങ്ങനെയൊരു രോഹിത്! ഫീല്‍ഡിംഗില്‍ കിഡു, ക്യാപ്റ്റന്‍സി അതിഗംഭീരം; പ്രകീര്‍ത്തിച്ച് സോഷ്യല്‍ മീഡിയ

ചെന്നൈ, ചെപ്പോക്കില്‍ മുംബൈ മുന്നോട്ടുവെച്ച 183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്‌നൗ 16.3 ഓവറില്‍ 101ന് പുറത്താവുകയായിരുന്നു. 81 റണ്‍സിനായിന്നു ലഖ്‌നൗവിന്റെ ജയം.

social media lauds rohit sharma over his captaincy and fielding saa

ചെന്നൈ: ഐപിഎല്‍ പ്ലേ ഓഫ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തോല്‍പ്പിച്ചതിന് പിന്നലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പ്രകീര്‍ത്തിച്ച് സോഷ്യല്‍ മീഡിയ. ഫീല്‍ഡിംഗിലും തകര്‍പ്പന്‍ പ്രകടനമായിരുന്നു രോഹിത്തിന്റേത്. ഇപ്പോള്‍ ക്യാപ്റ്റന്‍സിയേയും ഫീല്‍ഡിംഗ് മികവിനേയും പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ചെന്നൈ, ചെപ്പോക്കില്‍ മുംബൈ മുന്നോട്ടുവെച്ച 183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്‌നൗ 16.3 ഓവറില്‍ 101ന് പുറത്താവുകയായിരുന്നു. 81 റണ്‍സിനായിന്നു ലഖ്‌നൗവിന്റെ ജയം. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആകാശ് മധ്‌വാളാണ് ലഖ്‌നൗവിനെ തകര്‍ത്തത്. ഇതോടെ ഐപിഎല്‍ പ്ലേഓഫില്‍ ഏറ്റവും ചെറിയ സ്‌കോറില്‍ പുറത്താവുന്ന മൂന്നാമത്തെ ടീമായിരുന്നു ലഖ്‌നൗ.

കൃഷ്ണപ്പ ഗൗതമിനെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാക്കിയ രോഹിത്, ദീപക് ഹൂഡയെ പുറത്താക്കുന്നതിലും പങ്കുവഹിച്ചു. മാത്രമല്ല, ബൗള്‍മാരെ ഉപയോഗിക്കുന്നതിലും രോഹിത് മികവ് പുലര്‍ത്തി. ആകാശ് മധ്‌വാളിന്റെ പത്താമത്തെ ഓവറാണ് മത്സരത്തില്‍ നിര്‍ണായകമയാത്. ആ ഓവറില്‍ ആയുഷ് ബദോനി, നിക്കോളാസ് പുരാന്‍ എന്നിവരെയാണ് മധ്‌വാളാണ് പുറത്താക്കിയത്. മധ്‌വാള്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. രോഹിത്തിനെ കുറിച്ചുള്ള ചില ട്വീറ്റുകള്‍ വായിക്കാം...

റണ്‍സ് അടിസ്ഥാനത്തില്‍ ഐപിഎല്‍ പ്ലേ ഓഫിലെ ഏറ്റവും വലിയ മൂന്നാമത്തെ ജയം കൂടിയാണിത്. പ്രഥമ ഐപിഎല്ലില്‍ രാജസ്ഥാന്‍ 105 റണ്‍സിന് ഡല്‍ഹിയെ തോല്‍പ്പിച്ചതാണ് ഏറ്റവും വലിയ ജയം. 2012ല്‍ ഡല്‍ഹിയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 86 റണ്‍സിന് തോല്‍പ്പിച്ചത് രണ്ടാം സ്ഥാനത്ത്. 2015ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ, ആര്‍സിബി 71 റണ്‍സിന് ജയിച്ചത് നാലാം സ്ഥാനത്ത്. 2011 ഫൈനലില്‍ ചെന്നൈ 58 റണ്‍സിന് ആര്‍സിബി തോല്‍പ്പിച്ചതാണ് അഞ്ചാം സ്ഥാനത്ത്.

Latest Videos
Follow Us:
Download App:
  • android
  • ios