മുംബൈ ഇന്ത്യന്‍സിനെതിരായ അതിവേഗ സെഞ്ചുറി; ശുഭ്മാന്‍ ഗില്ലിന് കൈ നിറയെ റെക്കോര്‍ഡുകള്‍!

സ്‌റ്റൈലന്‍ സെഞ്ചുറിയുടെ ഒരുപിടി റെക്കോര്‍ഡുകളും ഗില്‍ സ്വന്തമാക്കി. ഐപിഎല്‍ പ്ലേ ഓഫിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ഗില്‍ കെട്ടിപടുത്തത്.

shubman gill listed in record book after century against mumbai indians saa

അഹമ്മദാബാദ്: മുംബൈ ഇന്ത്യന്‍സിനെതിരെ രണ്ടാം ക്വാളിഫയറിലെ സെഞ്ചുറിക്ക് പിന്നാലെ റെക്കോര്‍ഡ് മഴ പെയ്യിച്ച് ശുഭ്മാന്‍ ഗില്‍. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഗില്‍ 60 പന്തില്‍ 129 റണ്‍സാണ് നേടിയത്. ഇതില്‍ പത്ത് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടും. ഗില്ലിന്റെ കുരുത്തില്‍ ഗുജറാത്ത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സ് അടിച്ചെടുത്തു.

സ്‌റ്റൈലന്‍ സെഞ്ചുറിയുടെ ഒരുപിടി റെക്കോര്‍ഡുകളും ഗില്‍ സ്വന്തമാക്കി. ഐപിഎല്‍ പ്ലേ ഓഫിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ഗില്‍ കെട്ടിപടുത്തത്. വിരേന്ദര്‍ സെവാഗ് (122), ഷെയ്ന്‍ വാടസണ്‍ (117*), വൃദ്ധിമാന്‍ സാഹ (115*) എന്നിവര്‍ പിന്നിലായി. ടൂര്‍ണമെന്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ കൂടിയാണിത്. 132* നേടിയ കെ എല്‍ രാഹുലാണ് ഒന്നാമന്‍. തൊട്ടുപിന്നില്‍ ഗില്‍. റിഷഭ് പന്ത് (128*), മുരളി വിജയ് (127) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

പ്ലേ ഓഫില്‍ ഏറ്റവും സിക്‌സുകള്‍ നേടുന്ന താരവും ഗില്‍ തന്നെ. 10 സിക്‌സുകളാണ് ഗില്‍ നേടിയത്. എട്ട് വീതം സിക്‌സുകള്‍ നേടിയ സാഹ, ക്രിസ് ഗെയ്ല്‍, സെവാഗ്, വാട്‌സണ്‍ എന്നിവരെ ഗില്‍ മറികടന്നു. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളില്‍ മൂന്നാമതായി ഗില്‍. വിരാട് കോലി (973), ജോസ് ബട്‌ലര്‍ (863) എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ഗില്‍ 851 റണ്‍സ് നേടി. ഡേവിഡ് വാര്‍ണര്‍ (848), കെയ്ന്‍ വില്യംസണ്‍ (735) എന്നിവര്‍ പിന്നില്‍. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ (4+6) നേടുന്ന നാലാമത്തെ താരം കൂടിയായി ഗില്‍. 111 ബൗണ്ടറികളാണ് ഗില്‍ നേടിയത്. ജോസ് ബട്‌ലര്‍ (128), കോലി (122), വാര്‍ണര്‍ (119) എന്നിവരാണ് മുന്നില്‍.

സൂപ്പര്‍ താരങ്ങളുടെ നിര! ഐപിഎല്‍ കൊട്ടിക്കലാശ ദിനം പാകിസ്ഥാനില്‍ വമ്പന്‍ പോരാട്ടം പ്രഖ്യാപിച്ച് പിസിബി

ഗില്‍- സായ് സുദര്‍ശന്‍ സഖ്യം 138 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. പ്ലേ ഓഫിലെ ഏറ്റവും മികച്ച മൂന്നാമത്തെ കൂട്ടുകെട്ടാണിത്. മൈക്കല്‍ ഹസി- മുരളി വിജയ് (159), ഹസി- സുരേഷ് റെയ്‌ന (140*) സഖ്യങ്ങളാണ് മുന്നില്‍. മാന്‍വിന്ദര്‍ ബിസ്ല- ജാക്വസ് കാലിസ് (136), സാഹ- മനന്‍ വൊഹ്‌റ (129) സഖ്യങ്ങള്‍ പിന്നിലായി.

Latest Videos
Follow Us:
Download App:
  • android
  • ios