ഗുജറാത്തിനെ ഞെട്ടിച്ച കുതന്ത്രവുമായി കെകെആര്‍; മുളയിലേ നുള്ളിക്കളഞ്ഞ് മുഹമ്മദ് ഷമിയും മോഹിത്തും, വീഡിയോ

ഈ സീസണില്‍ തന്നെ തന്‍റെ ബാറ്റിംഗ് മികവ് പുറത്തെടുത്തിട്ടുള്ള താരമാണെങ്കിലും മൂന്നാമനായി, അതും പവര്‍ പ്ലേയില്‍ ഷര്‍ദുല്‍ എത്തിയത് ആരാധകരില്‍ അമ്പരപ്പ് ഉണ്ടാക്കി.

shardul thakur wicket mohit sharma super catch watch video btb

കൊല്‍ക്കത്ത: ഗുജറാത്ത് ടൈറ്റൻസിനെയും ആരാധകരെയും ഒരുപോലെ അമ്പരിപ്പിച്ച പരീക്ഷണവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. പവര്‍ പ്ലേയില്‍ എൻ ജഗദീഷൻ പുറത്തായതോടെ ഷര്‍ദുല്‍ താക്കൂറിനെ ഇറക്കിയാണ് കൊല്‍ക്കത്ത പരീക്ഷണം നടത്തിയത്. ഈ സീസണില്‍ തന്നെ തന്‍റെ ബാറ്റിംഗ് മികവ് പുറത്തെടുത്തിട്ടുള്ള താരമാണെങ്കിലും മൂന്നാമനായി, അതും പവര്‍ പ്ലേയില്‍ ഷര്‍ദുല്‍ എത്തിയത് ആരാധകരില്‍ അമ്പരപ്പ് ഉണ്ടാക്കി.

എന്നാല്‍, ആ പരീക്ഷണം തീരെ വിജയിക്കാതെ പോയി. നാല് പന്തുകള്‍ നേരിട്ട താരം റണ്‍സൊന്നും എടുക്കാതെയാണ് മടങ്ങിയത്. മുഹമ്മദ് ഷമി സിക്സ് പറത്താനുള്ള ഷര്‍ദുലിന്‍റെ ശ്രമം പാളിയപ്പോള്‍ പിന്നോട്ട് ഓടി വളരെ പ്രയാസകരമായ ക്യാച്ച് മോഹിത് ശര്‍മ കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. അതേസമയം, കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്ത 10.1 ഓവര്‍ പിന്നിടുമ്പോള്‍ മൂന്നിന് 84 റണ്‍സ് എന്ന നിലയിലാണ്.

നാരാണ്‍ ജഗദീഷന്‍ (19), ഷാര്‍ദുല്‍ ഠാക്കൂര്‍ (0), വെങ്കിടേഷ് അയ്യര്‍ (11) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.  മുഹമ്മദ് ഷമിക്കാണ് രണ്ട് വിക്കറ്റുകളും. നേരത്തെ, ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ കൊല്‍ക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു. മൂന്നാം ഓവറിലാണ് ജഗദീഷന്‍ മടങ്ങന്നത്. ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും ഷമിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം.

സ്ഥാനക്കയറ്റം നേടിയെത്തിയ ഷാര്‍ദുലിന് നാല് പന്ത് മാത്രമായിരുന്നു ആയുസ്. ഷമിയെ സിക്‌സടിക്കാനുള്ള ശ്രമത്തില്‍ മിഡ് ഓഫില്‍ മോഹിത് ശര്‍മയ്ക്ക് ക്യാച്ച് നല്‍കി. മഴയെ തുടര്‍ന്ന് വൈകിയാണ് മത്സരം ആരംഭിച്ചത്. ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഗുജറാത്ത് ഇറങ്ങുന്നത്. കൊല്‍ക്കത്ത രണ്ട് മാറ്റം വരുത്തിയിട്ടുണ്ട്. ജേസണ്‍ റോയ്ക്ക് പകരം ഗുര്‍ബാസ് ടീമിലെത്തി. ഉമേഷ് യാദവിന് പകരം ഹര്‍ഷിത് റാണയേയും ടീമിലെത്തിച്ചു. ഇന്ന് ജയിച്ചാല്‍ ഗുജറാത്തിന് പോയിന്റ് പട്ടികയില്‍ മുന്നിലെത്താം. ഏഴ് കളികളില്‍ നിന്ന് 10 പോയിന്റുള്ള ഗുജറാത്ത് നിലവില്‍ രണ്ടാം സ്ഥാനത്താണ്. ആറ് പോയിന്റുള്ള കൊല്‍ക്കത്ത ഏഴാം സ്ഥാനത്തും.  ഇരുവരും തമ്മില്‍ സീസണില്‍ ആദ്യമായി നേര്‍ക്കുനേര്‍ വന്നപ്പോള്‍ കൊല്‍ക്കത്തയ്ക്കായിരുന്നു ജയം. 

ഹിറ്റ്മാന്‍റെ പാർട്ടി: തൊട്ടടുത്ത് ബാലൻസ് പോയി യുവതി വീണു, തിരിഞ്ഞുനോക്കാതെ ഇന്ത്യൻ താരം; വിമർശനം, വീഡിയോ
 

Latest Videos
Follow Us:
Download App:
  • android
  • ios