ദയനീയ തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന് വന്‍ തിരിച്ചടി! ഇനിയും തോറ്റാല്‍ നാണക്കേട് ഇരട്ടിക്കും

ആര്‍സിബിക്കെതിരെ 112 റണ്‍സിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യത മങ്ങിയത്. ഇത്രയും വലിയ വ്യത്യാസത്തിലുള്ള തോല്‍വി റണ്‍റേറ്റും കുത്തനെ കുറച്ചു.

serious setback for rajasthan royals after huge defeat against rcb saa

ജയ്പൂര്‍: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടേറ്റ ദയനീയ തോല്‍വിയോടെ രാജസ്ഥാന്‍ റോയല്‍സിന് പോയിന്റ് പട്ടികയില്‍ വന്‍ നഷ്ടം. നെറ്റ് റണ്‍റേറ്റും കുത്തനെ കുറഞ്ഞതോടെ രാജസ്ഥാന്‍ ആറാം സ്ഥാനത്തേക്ക് വീണു. 13 മത്സരങ്ങളില്‍ 12 പോയിന്റാണ് സഞ്ജുവിനും സംഘത്തിനുമുള്ളത്. ഇത്രയും തന്നെ പോയിന്റുള്ള ആര്‍സിബി അഞ്ചാം സ്ഥാനത്താണ്. രാജസ്ഥാനേക്കാള്‍ ഉയര്‍ന്ന റണ്‍റേറ്റാണ് ആര്‍ബിയെ അഞ്ചാമതെത്തിച്ചത്. 

ആര്‍സിബിക്കെതിരെ 112 റണ്‍സിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യത മങ്ങിയത്. ഇത്രയും വലിയ വ്യത്യാസത്തിലുള്ള തോല്‍വി റണ്‍റേറ്റും കുത്തനെ കുറച്ചു. സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബി 172 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഫാഫ് ഡു പ്ലെസിസ് (55), ഗ്ലെന്‍ മാക്സ്വെല്‍ (54) എന്നിവരാണ് ആര്‍സിബി നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 10.3 ഓവറില്‍ 59ന് എല്ലാവരും പുറത്തായി. 35 റണ്‍സെടുത്ത ഷിംറോണ്‍ ഹെറ്റ്മെയറാണ് ടോപ് സ്‌കോറര്‍. വെയ്ന്‍ പാര്‍നെല്‍ മൂന്നും മൈക്കല്‍ ബ്രേസ്വെല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

13 മത്സരങ്ങില്‍ 12 പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് രാജസ്ഥാന് പിന്നില്‍ ഏഴാമതുള്ള ടീം. എട്ടാമതുള്ള പഞ്ചാബ് കിംഗ്‌സിന് 12 പോയിന്റുണ്ട്. അവര്‍ക്കിപ്പോഴും പ്ലേ ഓഫ് സാധ്യത നില്‍ക്കുന്നുമുണ്ട്. വരുന്ന രണ്ട് മത്സരങ്ങളും ജയിച്ചാല്‍ രാജസ്ഥാനെ പിന്തള്ളാന്‍ പഞ്ചാബിന് സാധിക്കും. എന്തിന് പറയുന്നു ഒമ്പതാം സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് പോലും രാജസ്ഥാനെ മറികടക്കാനുള്ള അവസരമുണ്ട്. ചുരുക്കി പറഞ്ഞാല്‍ രാജസ്ഥാന്‍ റോയല്‍സ് ഒമ്പതാം സ്ഥാനത്ത് വരെ വീഴാന്‍ സാധ്യതയേറെയാണ്. 

ധോണി 2.0; 'തല'യുടെ തനിപ്പകര്‍പ്പ്! നോ-ലുക്ക് റണ്ണൗട്ടുമായി അനൂജ് റാവത്ത്- വീഡിയോ

അതേസമയം, ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നിലയില്‍ മാറ്റമൊന്നുമില്ലാതെ തുടരുന്നു. 13 മത്സരങ്ങളില്‍ 15 പോയിന്റുള്ള ചെന്നൈ രണ്ടാമതാണ്. കൊല്‍ക്കത്തയോട് തോറ്റതോടെ ചെന്നൈക്ക് പ്ലേ ഓഫിനായി അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വന്നു. 12 മത്സരങ്ങളില്‍ 16 പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സ് ഒന്നാമത് തുടരുന്നു. ഇന്ന് ഹൈദരാബാദിനെ തോല്‍പ്പിക്കാനായാല്‍ ഗുജറാത്തിന് പ്ലേ ഓഫ് ഉറപ്പിക്കാം. ഇത്രയും മത്സരങ്ങളില്‍ 14 പോയിന്റുള്ള മുംബൈ ഇന്ത്യന്‍സ് മൂന്നാമതാണ്. 13  പോയിന്റുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നാലാം സ്ഥാനത്തുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios