കോലിയും ഗില്ലും ഡൂപ്ലെസിയുമില്ല, സീസണിലെ മികച്ച 5 ബാറ്റര്‍മാരെ തെരഞ്ഞെടുത്ത് സെവാഗ്

ഈ സീസണിലെ ബാറ്റിംഗ് പാണ്ഡവന്‍മാരായി ഞാന്‍ ഓപ്പണര്‍മാരെ പരിഗണിക്കില്ല. കാരണം, അവര്‍ക്ക് മറ്റ് ബാറ്റര്‍മാരെക്കാള്‍ കൂടുതല്‍ ബാറ്റിംഗിന് അവസരം ലഭിക്കുമെന്നത് തന്നെ. സീസണിലെ ഏറ്റവും മികച്ച ബാറ്ററായി ആദ്യം എന്‍റെ മനസിലെത്തുന്നത് കൊല്‍ക്കത്തയുടെ ഫിനിഷറായ റിങ്കു സിംഗാണ്.

Sehwag picks top 5 batters of IPL 2023, No Virat Kohli, Shubman Gill in the list gkc

മുംബൈ: ഐപിഎല്‍ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തുള്ള ശുഭ്മാന്ഡ ഗില്ലിനെയും മൂന്നാം സ്ഥാനത്തുള്ള വിരാട് കോലിയെയും ഒഴിവാക്കി സീസണിലെ ഏറ്റവും മികച്ച അഞ്ച് ബാറ്റര്‍മാരെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ഓപ്പണര്‍മാര്‍ക്ക് ബാറ്റിംഗിന് കൂടുതല്‍ അവസരങ്ങള്‍ കിട്ടുമെന്നതിനാല്‍ അവരെ ഏറ്റവും മികച്ച ബാറ്റര്‍മാരുടെ ലിസ്റ്റിലേക്ക് താന്‍ പരിഗണിക്കുന്നില്ലെന്ന് സെവാഗ് ക്രിക് ബസിനോട് പറഞ്ഞു.

ഈ സീസണിലെ ബാറ്റിംഗ് പാണ്ഡവന്‍മാരായി ഞാന്‍ ഓപ്പണര്‍മാരെ പരിഗണിക്കില്ല. കാരണം, അവര്‍ക്ക് മറ്റ് ബാറ്റര്‍മാരെക്കാള്‍ കൂടുതല്‍ ബാറ്റിംഗിന് അവസരം ലഭിക്കുമെന്നത് തന്നെ. സീസണിലെ ഏറ്റവും മികച്ച ബാറ്ററായി ആദ്യം എന്‍റെ മനസിലെത്തുന്നത് കൊല്‍ക്കത്തയുടെ ഫിനിഷറായ റിങ്കു സിംഗാണ്.

കാരണം, ജയിക്കാന്‍ 29 റണ്‍സ് വേണ്ടപ്പോള്‍ തുടര്‍ച്ചയായി അഞ്ച് സിക്സ് അടിച്ചു ജയിപ്പിക്കുക എന്ന് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത കാര്യമാണ്. റിങ്കു സിംഗിന് മാത്രം കഴിയുന്നതാണ് അത്. രണ്ടാമതായി എന്‍റെ ലിസ്റ്റിലുള്ളത് ചെന്നൈയുടെ വെടിക്കെട്ട് വീരന്‍ ശിവം ദുബെ ആണ്. 33 സിക്സുകളാണ് ദുബെ ഈ സീസണില്‍ പറത്തിയത്. അതും 160ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍. കഴിഞ്ഞ കുറച്ച് സീസണുകളിലെ മോശം പ്രകടനത്തിന്‍റെയെല്ലാം കുറവ് ഈ സീസണില്‍ ശിവം ദുബെ മാറ്റി.

മുംബൈയുടെ ഫൈനല്‍ മോഹം പൊലിഞ്ഞത് മോഹിത്തിന്‍റെ ഈ പന്തില്‍, വിശ്വസിക്കാനാവാതെ സൂര്യകുമാര്‍-വീഡിയോ

എന്‍റെ ലിസ്റ്റില്‍ മൂന്നാമത്തെയാള്‍ ഒരു ഓപ്പണറാണ്. അത് പക്ഷെ അയാളുടെ പ്രകടനം കൊണ്ട് തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതനായതാണെന്ന് സെവാഗ് പറഞ്ഞു. മറ്റാരുമല്ല, രാജസ്ഥാന്‍ റോയല്‍സിന്‍റെ യുവതാരം യശസ്വി ജയ്‌സ്വാളാണത്. നാലാമനായി ഞാന്‍ തെരഞ്ഞെടുക്കുന്നത് സൂര്യകുമാര്‍ യാദവിനെയാണ്. രാജ്യാന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് ഗോള്‍ഡന്‍ ഡക്കായതിനുശേഷം എത്തിയ ഐപിഎല്ലില്‍ നല്ല തുടക്കമല്ല ലഭിച്ചതെങ്കിലും പിന്നീട് സൂര്യ കത്തിക്കയറിയെന്ന് സെവാഗ് പറഞ്ഞു.

അവസാനമായി തെരഞ്ഞെടുക്കുന്നതും മറ്റൊരു മധ്യനിര ബാറ്ററെയാണ്. ഹൈദരാബാദിന്‍റെ ഹെന്‍റി ക്ലാസനെ. ഹൈദരാബാദിനായി ഈ സീസണില്‍ തകര്‍ത്തടിച്ച ക്ലാസന് സ്പിന്നിനും പേസിനുമെതിരെ ഒരുപോലെ മികവ് കാട്ടാനായെന്നും സെവാഗ് പറഞ്ഞു. എന്നാല്‍ കോലി, ഡൂപ്ലെസി, ഡെവോണ്‍ കോണ്‍വെ, റുതുരാജ് ഗെയ്ക്‌വാദ് എന്നിവരാരും സെവാഗിന്‍റെ ലിസ്റ്റില്‍ ഇടം നേടിയില്ലെന്നതും ശ്രദ്ധേയമാണ്.

നാലോവറില്‍ വഴങ്ങിയത് 56 റണ്‍സ്; കിഷനെ ഇടിച്ച് ഔട്ടാക്കി; ഇത് 'ഏജന്‍റ്' ജോര്‍ദ്ദാനെന്ന് ആരാധകര്‍

Latest Videos
Follow Us:
Download App:
  • android
  • ios