ചൂടനായ ഹാര്‍ദിക്ക് വേണോ? ശാന്തനായ സഞ്ജു മതിയോ? ഭാവി ഇന്ത്യന്‍ ക്യാപ്റ്റനെ കുറിച്ച് ചൂടേറിയ ചര്‍ച്ച

ഹാര്‍ദിക്കിന്റെ ചൂടന്‍ സ്വഭാവമാണ് അദ്ദേഹത്തെ അകറ്റിനിര്‍ത്തുന്നത്. ഇത്തരത്തില്‍ സഹതാരങ്ങളോട് കയര്‍ത്ത് സംസാരിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ക്യാപ്റ്റനെ അല്ല ഇന്ത്യന്‍ വേണ്ടതെന്നാണ് ആരാധകരുടെ പക്ഷം. തീര്‍ത്തും പക്വതയില്ലായ്മയാണ് ഹാര്‍ദിക്ക് കളത്തില്‍ കാണിക്കുന്നത്.

sanju samson or hardik pandya? netizens discuss future indian captain saa

അഹമ്മദാബാദ്: ഐപിഎല്ലിലെ മറ്റൊരു ത്രില്ലറില്‍ രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ടൈറ്റന്‍സിനെ മറിച്ചിട്ടതോടെ ഭാവിയിലെ ഇന്ത്യന്‍ ക്യാപ്റ്റനെ കുറിച്ചുള്ള ചര്‍ച്ചയും തുടങ്ങി. നിലവില്‍ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയെ നയിക്കുന്നത് ഹാര്‍ദിക് പാണ്ഡ്യയാണ്. എന്നാല്‍ ഹാര്‍ദിക്കിനേക്കാള്‍ നല്ലത് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണാണെന്നുള്ള വാദമാണ് ഒരുഭാഗത്ത് നിന്ന് ഉയരുന്നത്. എന്നാല്‍ സഞ്ജുവിന് ടി20 ടീമില്‍ ഒരു ലോംഗ് റണ്‍ പോലും നല്‍കുന്നില്ലെന്നുള്ളതാണ് വാസ്തവം. അതിന് പറയത്തക്ക കാരണങ്ങളുമുണ്ട്. 

ഹാര്‍ദിക്കിന്റെ ചൂടന്‍ സ്വഭാവമാണ് അദ്ദേഹത്തെ അകറ്റിനിര്‍ത്തുന്നത്. ഇത്തരത്തില്‍ സഹതാരങ്ങളോട് കയര്‍ത്ത് സംസാരിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ക്യാപ്റ്റനെ അല്ല ഇന്ത്യന്‍ വേണ്ടതെന്നാണ് ആരാധകരുടെ പക്ഷം. തീര്‍ത്തും പക്വതയില്ലായ്മയാണ് ഹാര്‍ദിക്ക് കളത്തില്‍ കാണിക്കുന്നത്. ഇന്നലെ സഞ്ജുവിനെ അനാവശ്യമായി പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമായിരുന്നു. ഇതെല്ലാം ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, മുന്‍ മത്സരത്തില്‍ കോച്ച് ആശിഷ് നെഹ്‌റയോടും ഹാര്‍ദിക് മോശമായി സംസാരിച്ചിരുന്നു.

എന്നാല്‍ ഹാര്‍ദിക്കിന്റെ നേരെ വിപരീതമാണ് സഞ്ജു. കളത്തില്‍ തീര്‍ത്തും ശാന്തന്‍. തന്ത്രങ്ങളൊരുക്കുന്നില്‍ ഇപ്പോള്‍ തന്നെ സഞ്ജുവിനെ ധോണിയോടാണ് ഉപമിക്കുന്നത്. ധോണിക്ക് ശേഷം ഇന്ത്യയെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ സഞ്ജുവാണെന്ന് ഒരു കൂട്ടം ആരാധകര്‍ വാദിക്കുന്നത്. സഞ്ജു എടുത്തുചാടി തീരുമാനങ്ങളെടുക്കില്ല. തന്റെ താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാനും എങ്ങനെ ഉപയോഗിക്കണമെന്നും സഞ്ജുവി നല്ലത് പോലെ അറിയാമെന്നും ക്രിക്കറ്റ് ആരാധകുടെ വാദം. ഗുജറാത്ത്- രാജസ്ഥാന്‍ മത്സരത്തിന് ശേഷം ട്വിറ്ററില്‍ വന്ന ചില ട്വീറ്റുകള്‍ വായിക്കാം...

ഗുജറാത്തിനെതിരെ മൂന്ന് വിക്കറ്റുകള്‍ക്കായിരുന്നു രാജസ്ഥാന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 19.2 ഓവറില്‍ ലക്ഷ്യം മറികടന്നു. സഞ്ജുവാണ് അടിത്തറയിട്ടതെങ്കിലും 26 പന്തില്‍ പുറത്താവാതെ 56 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്‌മെയറാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

നീ അടിച്ചത് ലോകത്തിലെ ഒന്നാം നമ്പര്‍ ടി20 സ്പിന്നറെയാണ്! സഞ്ജുവിന്റെ പ്രകടനത്തില്‍ ആവേശംകൊണ്ട് സംഗക്കാര

Latest Videos
Follow Us:
Download App:
  • android
  • ios