ഇന്നെങ്കിലും നടക്കുമോ? സഞ്ജു സാംസണെ കാത്ത് ഒരു തകര്‍പ്പന്‍ റെക്കോര്‍ഡ്! പിന്നിടാന്‍ ഒരു നാഴികക്കല്ലും
രണ്ട് സവിശേഷ നാഴികക്കല്ലുകളും സഞ്ജുവിനെ കാത്തിരിക്കുന്നുണ്ട്. ഇന്ന് അഞ്ച് സിക്‌സുകള്‍ നേടിയാല്‍ ടി20 ഫോര്‍മാറ്റില്‍ സഞ്ജുവിന് 250 സിക്‌സറുകള്‍ പൂര്‍ത്തിയാക്കാനാകും. കുട്ടിക്രിക്കറ്റില്‍ 244 സിക്‌സുകളാണ് സഞ്ജുവിന്റെ പേരിലുള്ളത്.
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനൊരുങ്ങവെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ കാത്ത് അപൂര്‍വ നേട്ടം. സണ്‍റൈസേഴസ് ഹൈദരാബാദിനെതിരെ 55 റണ്‍സെടുത്ത സഞ്ജു രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ 42 റണ്‍സും നേടിയിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളിലും താരം പരാജയപ്പെട്ടു. ഡല്‍ഹി കാപിറ്റല്‍സിനോടും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോടും താരം റണ്‍സൊന്നുമെടുക്കാതെ പുറത്തായി. ഇന്ന് ഗുജറാത്തിനെതിരെ കളിക്കുമ്പോള്‍ സഞ്ജു ഫോമിലേക്ക് തിരിച്ചുവരേണ്ടതുണ്ട്.
ഇതിനിടെ രണ്ട് സവിശേഷ നാഴികക്കല്ലുകളും സഞ്ജുവിനെ കാത്തിരിക്കുന്നുണ്ട്. ഇന്ന് അഞ്ച് സിക്‌സുകള്‍ നേടിയാല്‍ ടി20 ഫോര്‍മാറ്റില്‍ സഞ്ജുവിന് 250 സിക്‌സറുകള്‍ പൂര്‍ത്തിയാക്കാനാകും. കുട്ടിക്രിക്കറ്റില്‍ 244 സിക്‌സുകളാണ് സഞ്ജുവിന്റെ പേരിലുള്ളത്. മാത്രമല്ല, 54 റണ്‍സ് കൂടി നേടിയാല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 3000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമാവാവും സഞ്ജുവിന് സാധിക്കും.
ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ കാത്തും ഒരു നാഴികക്കല്ലുണ്ട്. 16 റണ്‍സ് കൂടി നേടിയാല്‍ ഐപിഎല്‍ 2000 പൂര്‍ത്തിയാക്കാന്‍ ഹാര്‍ദിക്കിന് സാധിക്കും. നേരത്തെ, 50 വിക്കറ്റ് നേടിയ താരമാണ് ഹാര്‍ദിക്. 2000 റണ്‍സും 50 വിക്കറ്റും നേടുന്ന അഞ്ചാമത്തെ ഐപിഎല്‍ താരമെന്ന നേട്ടമാണ് ഹാര്‍ദിക്കിനെ കാത്തിരിക്കുന്നത്. അതേസമയം, ഗുജറാത്തിനെതിരെ അത്ര നല്ല റെക്കോര്‍ഡല്ല സഞ്ജുവിനും സംഘത്തിനും. കഴിഞ്ഞ സീസണില്‍ ഗുജറാത്തിനെതിരെ കളിച്ച മൂന്ന് മത്സരത്തിലും ടീം പരാജയപ്പെട്ടു. ഇന്ന് ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആദ്യ ജയം കൊതിച്ചാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ഇരു
ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം.
ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, വിജയ് ശങ്കര്‍, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ്, മുഹമ്മദ് ഷമി, ജോഷ്വാ ലിറ്റില്‍.
രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, ജോസ് ബട്ലര്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, ദ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, ജേസണ്‍ ഹോള്‍ഡര്‍, കുല്‍ദീപ് സെന്‍, സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചാഹല്‍.