സഞ്ജുവും സംഘവും പരീക്ഷിച്ച അതേ തന്ത്രം പകര്‍ത്തി ധവാൻ; ചീറ്റിപോകുന്നത് 'എന്ത് കഷ്ടമാണ്', ട്രോളുമായി ആരാധകർ
മത്സരത്തിനിടെ അര്‍ധ സെഞ്ചുറി നേടിയ അഥര്‍വ ടെയ്ദെ റിട്ടയേര്‍ഡ് ഔട്ടാായി തിരികെ കയറി. അഥര്‍വ 42 പന്തില്‍ 55 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ആണ് പഞ്ചാബ് ഈ വൻ തന്ത്രം പ്രയോഗിച്ചത്.
ധരംശാല: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ തോല്‍വിയേറ്റ് വാങ്ങിയതിന് പിന്നാലെ പഞ്ചാബ് കിംഗ്സ് നായകൻ ശിഖര്‍ ധവാനെ ട്രോളി ആരാധകര്‍. നേരിട്ട ആദ്യ പന്തില്‍ പുറത്തായത് കൂടാതെ താരത്തിന്‍റെ ക്യാപ്റ്റന്‍സിയും മോശമായിരുന്നുവെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. ഇതിനിടെ പഞ്ചാബ് കിംഗ്സിന്‍റെ വമ്പനൊരു തന്ത്രവും ചീറ്റി. മത്സരത്തിനിടെ അര്‍ധ സെഞ്ചുറി നേടിയ അഥര്‍വ ടെയ്ദെ റിട്ടയേര്‍ഡ് ഔട്ടാായി തിരികെ കയറി. അഥര്‍വ 42 പന്തില്‍ 55 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ആണ് പഞ്ചാബ് ഈ വൻ തന്ത്രം പ്രയോഗിച്ചത്.
അഥര്‍വയ്ക്ക് പകരം ജിതേഷ് ശര്‍മ്മ ക്രീസില്‍ എത്തുകയും ചെയ്തു. ലിയാം ലിവിംഗ്സ്റ്റോണിന് കൂടെ നിന്ന് കൊണ്ട് വമ്പനടികള്‍ക്ക് വേണ്ടിയാണ് ജിതേഷ് ശര്‍മ്മയെ പഞ്ചാബ് ഇറക്കിയത്. എന്നാല്‍, മൂന്ന് പന്ത് കൊണ്ട് ഈ തന്ത്രം ചീറ്റി. ഒരു റണ്‍സ് പോലും നേടാൻ സാധിക്കാതെ ജിതേഷ് പുറത്താവുകയും ചെയ്തു. സെറ്റായ ഒരു ബാറ്ററെ തിരിച്ചു വിളിച്ചതും അബദ്ധമായി. ഇത് രണ്ടാം തവണയാണ് ഐപിഎല്ലില്‍ റിട്ടയേര്‍ഡ് ഔട്ട് തന്ത്രം ഉപയോഗിക്കുന്നത്.
കഴിഞ്ഞ വര്‍ഷം രാജസ്ഥാൻ റോയസും ലഖ്നൗ സൂപ്പര്‍ ജയന്‍റ്സും ഏറ്റുമുട്ടിയപ്പോഴായിരുന്നു ആദ്യമായി ഈ നീക്കം നടന്നത്. രാജസ്ഥാന്‍ റോയല്‍സ് താരം ആര്‍ അശ്വിന്റെ റിട്ടയേര്‍ഡ് ഔട്ട് അന്ന് വലിയ ചര്‍ച്ചയായിരുന്നു. 19-ാം ഓവറിലാണ് അശ്വിന്‍ ബാറ്റിംഗ് മതിയാക്കി പവലിയനിലേക്ക് കയറിപോയത്.
പിന്നീട് റിയാന്‍ പരാഗാണ് ബാക്കിയുള്ള ഓവറുകള്‍ കളിച്ചത്. അശ്വിന്‍ പിന്നീട് പന്തെറയാന്‍ എത്തുകയും ചെയ്തു. അന്നും ഇത് വലിയ ചര്‍ച്ചയായിരുന്നു. 23 പന്തില്‍ 28 റണ്‍സെടുത്ത അശ്വിന്‍ 19ആം ഓവറിന്റെ തുടക്കത്തിലാണ് പിന്മാറിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ വെസ്റ്റ് ഇന്‍ഡീസ് താരം കീറണ്‍ പൊള്ളാര്‍ഡും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ സുന്‍സമുല്‍ ഇസ്ലാമും ഇതുപോലെ ഔട്ടാകാതെ ക്രീസ് വിട്ടുപോയിട്ടുണ്ട്.