ധോണിപ്പടക്കെതിരായ പോരാട്ടത്തില്‍ സഞ്ജുവിന്‍റെ ക്യാപ്റ്റന്‍സിയെ വാഴ്ത്തി ഇര്‍ഫാന്‍ പത്താന്‍

യുസ്‌വേന്ദ്ര ചാഹല്‍ രണ്ടോവറില്‍ 21 റണ്‍സ് വഴങ്ങുകയും ഹോള്‍ഡര്‍ പതിവില്‍ കൂടുതല്‍ റണ്‍സ് വഴങ്ങുകയും ചെയ്തിട്ടും ബോള്‍ട്ടിന് പകരം ടീമിലെത്തിയ ആദം സാംപയെയും ആര്‍ അശ്വിനെയും ഫലപ്രദമായി ഉപയോഗിച്ച സഞ്ജുവിന്‍റെ തന്ത്രങ്ങളായിരുന്നു കളി രാജസ്ഥാന് അനുകൂലമാക്കിയത്.

Sanju Samson leadership was 10 on 10 vs Chennai Super Kings says Irfan Pathan gkc

ജയ്പൂര്‍: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടാനിറങ്ങുമ്പോള്‍ തുടര്‍തോല്‍വികളുടെ ആശങ്കയിലായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. എന്നാല്‍ ചെന്നൈക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങുന്നതുവരെയെ ആ ആശങ്കക്ക് ആയുസുണ്ടായിരുന്നുള്ളു. ജോസ് ബട്‌ലറെ കാഴ്ചക്കാരനാക്കി യുവതാരം യശസ്വി ജയ്‌സ്വാള്‍ തകര്‍ത്തടിച്ചപ്പോള്‍ ജയ്പൂരില്‍ 200ന് മുകളില്‍ സ്കോര്‍ ചെയ്ത് ചെന്നൈയെ സമ്മര്‍ദ്ദത്തിലാക്കാവുന്ന സ്കോര്‍ നേടാന്‍ രാജസ്ഥാനായി.

അപ്പോഴും എട്ടാം നമ്പറില്‍ സാക്ഷാല്‍ ധോണി തന്നെ ബാറ്റിംഗിനിറങ്ങുന്ന ചെന്നൈ ബാറ്റിംഗ് നിരക്കെതിരെ അത് സുരക്ഷിത സ്കോറാണെന്ന് ഉറപ്പിക്കാന്‍ കഴിയില്ലായിരുന്നു. മികച്ച ഫോമിലുള്ള ഡെവോണ്‍ കോണ്‍വെ, റുതുരാജ് ഗെയ്ക്‌വാദ്, അജിങ്ക്യാ രഹാനെ വമ്പനടിക്കാരായ ശിവം ദുബെ, അംബാട്ടി റായുഡു, രവീന്ദ്ര ജഡേജ, മൊയീന്‍ അലി എന്നിവരടങ്ങിയ ചെന്നൈ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടാന്‍ രാജസ്ഥാന്‍ നിരയില്‍ ട്രെന്‍റ് ബോള്‍ട്ടെന്ന സൂപ്പര്‍ താരവുമില്ലായിരുന്നു. എന്നിട്ടും 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയെ 170 റണ്‍സില്‍ ഒതുക്കിയത് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ തന്ത്രങ്ങളായിരുന്നു.

'ഇതാദ്യമായല്ല'; രോഹിത്തിന്‍റെ സ്ഥിരതയില്ലായ്മക്കുറിച്ച് തുറന്നുപറഞ്ഞ് ഓസീസ് ഇതിഹാസം

യുസ്‌വേന്ദ്ര ചാഹല്‍ രണ്ടോവറില്‍ 21 റണ്‍സ് വഴങ്ങുകയും ഹോള്‍ഡര്‍ പതിവില്‍ കൂടുതല്‍ റണ്‍സ് വഴങ്ങുകയും ചെയ്തിട്ടും ബോള്‍ട്ടിന് പകരം ടീമിലെത്തിയ ആദം സാംപയെയും ആര്‍ അശ്വിനെയും ഫലപ്രദമായി ഉപയോഗിച്ച സഞ്ജുവിന്‍റെ തന്ത്രങ്ങളായിരുന്നു കളി രാജസ്ഥാന് അനുകൂലമാക്കിയത്. പേസര്‍മാരായ സന്ദീപ് ശര്‍മയെയും കുല്‍ദിപ് യാദവിനെയും പവര്‍ പ്ലേകളിലും ഡെത്ത് ഓവറുകളിലും തന്ത്രപരമായി ഉപയോഗിച്ച സഞ്ജുവാണ് ചെന്നൈയുടെ വഴിയടച്ചത്.

രാജസ്ഥാന്‍ ടീമില്‍ 140 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന ഒറ്റ പേസര്‍പോലും ഇല്ലാതിരുന്നിട്ടും കൃത്യതയോടെ പന്തെറിഞ്ഞ ബൗളര്‍മാരുടെ മികവാണ് രാജസ്ഥാനെ ജയിപ്പിച്ചതെന്ന് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.ബൗളര്‍മാരെ തന്ത്രപരമായി ഉപയോഗിച്ച സഞ്ജുവിന്‍റെ ക്യാപ്റ്റന്‍സിക്ക് 10ല്‍ 10 മാര്‍ക്ക് നല്‍കണമെന്നും ഇര്‍ഫാന്‍ പത്താന്‍ ട്വീറ്റ് ചെയ്തു.

Latest Videos
Follow Us:
Download App:
  • android
  • ios