മലയാളി പൊളിയല്ലേ, സൂപ്പര്‍മാൻ സഞ്ജു സാംസണ്‍! കരിയറിലെ വമ്പൻ നേട്ടം പേരിലെഴുതി താരം, ആഘോഷം തുടങ്ങി ആരാധകര്‍
മൂന്നാം സ്ഥാനത്തുള്ളത് 2008 മുതല്‍ 2015 വരെ ടീമിന്‍റെ അവിഭാജ്യ ഘടകമായിരുന്ന ഷെയ്ൻ വാട്സണാണ്. ജോസ് ബട്‍ലര്‍ 2377 റണ്‍സുമായി നാലാം സ്ഥാനത്തുണ്ട്.
ഗുവാഹത്തി: ഐപിഎല്ലില്‍ പുതിയ ചരിത്രം എഴുതി ചേര്‍ത്ത് മലയാളി താരവും രാജസ്ഥാൻ റോയല്‍സിന്‍റെ നായകനുമായ സഞ്ജു സാംസണ്‍. രാജസ്ഥാൻ റോയല്‍സ് ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായാണ് സഞ്ജു മാറിയത്. 2013 മുതല്‍ രാജസ്ഥാന് വേണ്ടി കളിക്കുന്ന സഞ്ജു അജിന്‍ക്യ രഹാനെയെ പിന്തള്ളിയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. 106 മത്സരങ്ങളിലെ 99 ഇന്നിംഗ്സുകളില്‍ നിന്ന് രഹാനെ 3098 റണ്‍സാണ് നേടിയിരുന്നത്.
118-ാം മത്സരത്തിലെ 114-ാം ഇന്നിംഗ്സ് കളിച്ച സഞ്ജു 3138 റണ്‍സ് ഇതുവരെ രാജസ്ഥാന് വേണ്ടി നേടിക്കഴിഞ്ഞു. മൂന്നാം സ്ഥാനത്തുള്ളത് 2008 മുതല്‍ 2015 വരെ ടീമിന്‍റെ അവിഭാജ്യ ഘടകമായിരുന്ന ഷെയ്ൻ വാട്സണാണ്. ജോസ് ബട്‍ലര്‍ 2377 റണ്‍സുമായി നാലാം സ്ഥാനത്തുണ്ട്. അഞ്ചാം സ്ഥാനത്ത് രാഹുല്‍ ദ്രാവിഡാണ്. കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് വേണ്ടി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത് യശസ്വി ജയ്‌സ്വാളിനൊപ്പം ആര്‍ അശ്വിനായിരുന്നു.
ക്യാച്ചെടുക്കുന്നതിനിടെ ജോസ് ബട്‌ലറുടെ വിരലിന് പരിക്കേറ്റതോടെയാണ് ബട്‌ലര്‍ക്ക് പകരം അശ്വിന്‍ ഓപ്പണാറായത്. ഇന്നിംഗ്സിലെ ആദ്യ പന്ത് തന്നെ സാം കറനെ യശസ്വി സിക്സിന് പറത്തിയെങ്കിലും ആദ്യ ഓവറില്‍ ഏഴ് റണ്‍സ് നേടാനെ രാജസ്ഥാന് കഴിഞ്ഞുള്ളു. രണ്ടാം ഓവര്‍ എറിയാനെത്തിയ അര്‍ഷ്ദീപ് സിംഗിനെയും ബൗണ്ടറിയടിച്ചാണ് യശസ്വി വരവേറ്റത്. എന്നാല്‍ മൂന്നാം പന്തില്‍ തന്നെ യശസ്വിയെ(11) ഷോര്‍ട്ട് കവറില്‍ മാത്യു ഷോര്‍ട്ടിന്‍റെ കൈകളിലെത്തിച്ച് അര്‍ഷ്ദീപ് തിരിച്ചടിച്ചു.
പിന്നാലെ ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ അശ്വിൻ റണ്‍സസൊന്നും എടുക്കാതെ പുറത്തായി. ചില മിന്നലാട്ടങ്ങള്‍ പുറത്തെടുത്തെങ്കിലും 11 പന്തില്‍ 19 റണ്‍സെടുത്ത ബട്‍ലറെ എല്ലിസ് പുറത്താക്കി. 25 പന്തില്‍ 42 റണ്‍സെടുത്ത സഞ്ജുവിനെ എല്ലിസ് തന്നെയാണ് പുറത്താക്കിയത്. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍റെയും ഓപ്പണര്‍ പ്രഭ്‌സിമ്രാൻ സിംഗിന്‍റെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സടിച്ചത്. 56 പന്തില്‍ 86 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. പ്രഭ്‌സിമ്രാൻ സിംഗ് 34 പന്തില്‍ 60 റണ്‍സടിച്ചു. രാജസ്ഥാനുവേണ്ടി ജേസണ്‍ ഹോള്‍ഡര്‍ നാലോവറില്‍ 29 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
'തലയ്ക്കിട്ട് എറിയൂ...'; രോഹിത് സിംഗിൾ ഇട്ടപ്പോൾ ഇങ്ങനെ പറഞ്ഞത് കോലിയോ? വീഡിയോ പുറത്ത്, തര്‍ക്കം