സഞ്ജുവിനും ടീമിനും ആശ്വാസം, പ്രതീക്ഷകള്‍ ബാക്കി! ഡല്‍ഹിക്ക് ആശ്വസിക്കന്‍ ഒരു ജയംകൂടി; പഞ്ചാബ് വെന്റിലേറ്ററില്‍

മറുപടി ബാറ്റിംഗില്‍ മോശം തുടക്കമായിരുന്നു പഞ്ചാബിന്. രണ്ടാം പന്തിലെ ആദ്യ പന്തില്‍ തന്നെ ശിഖര്‍ ധവാനെ (0) ഇശാന്ത് ശര്‍മ പുറത്താക്കി. സഹ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിംഗ് (22) ഏഴാം ഓവറിലും മടങ്ങി.

sanju samson and team still hanging after delhi beat punjab kings by 15 runs saa

ധരംശാല: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്രതീക്ഷകള്‍ സജീവം. പഞാബ് കിംഗ്‌സിനെതിരെ 15 റണ്‍സിന് ഡല്‍ഹി ക്യാപിറ്റല്‍സ് ജയിച്ചതോടെയാണ് കാര്യങ്ങള്‍ നേരിയ രീതിയിലെങ്കിലും സഞ്ജുവിനും സംഘത്തിനും അനുകൂലമായത്. ധരംശാലയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹി നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് നേടിയത്. ഡല്‍ഹിക്ക് വേണ്ടി റിലീ റൂസ്സോ (37 പന്തില്‍ 82) പൃഥി ഷോ (38 പന്തില്‍ 54), ഡേവിഡ് വാര്‍ണര്‍ (31 പന്തില്‍ 46) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.

നഷ്ടമായ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് സാം കറനാണ്. മറുപടി ബാറ്റിംഗില്‍ പഞ്ചാബിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുക്കാണ് സാധിച്ചത്. ലിയാം ലിവംഗ്‌സറ്റണ്‍ (48 പന്തില്‍ 94) പൊരുതിയെങ്കിലും ജയിപ്പിക്കാനിയില്ല. ഇശാന്ത് ശര്‍മയും ആന്‍റിച്ച് നോര്‍ജെയും ഡല്‍ഹിക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഡല്‍ഹിയുടെ ജയത്തോടെ രാജസ്ഥാന് നേരിയ പ്രതീക്ഷയുണ്ടെങ്കിലും അവസാന മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരും തോല്‍ക്കുകയും പഞ്ചാബിനെതിരെ അവസാന മത്സരം രാജസ്ഥാന്‍ ജയിക്കുകയും വേണം. 

ഡല്‍ഹിക്കെതിരെ മറുപടി ബാറ്റിംഗില്‍ മോശം തുടക്കമായിരുന്നു പഞ്ചാബിന്. രണ്ടാം പന്തിലെ ആദ്യ പന്തില്‍ തന്നെ ശിഖര്‍ ധവാനെ (0) ഇശാന്ത് ശര്‍മ പുറത്താക്കി. സഹ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിംഗ് (22) ഏഴാം ഓവറിലും മടങ്ങി. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 50 റണ്‍സ് മാത്രം. പതിഞ്ഞ തുടക്കത്തില്‍ കരകയറാന്‍ പഞ്ചാബിന് സാധിച്ചില്ലെന്നുള്ളതാണ് വാസ്തവം. മൂന്നാം വിക്കറ്റില്‍ അഥര്‍വ തൈഡെ (42 പന്തില്‍ 55 റിട്ടയേര്‍ഡ് ഹര്‍ട്ട്)- ലിയാം ലിവിംഗ്‌സറ്റണ്‍ സഖ്യമാണ് പഞ്ചാബിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 78 റണ്‍സ് കൂട്ടിചേര്‍ത്തു. തൈഡെ പവലിനയിലേക്ക് മടങ്ങിയെങ്കിലും ലിവിംഗ്സ്റ്റണ്‍ പൊരുതി. ഇംഗ്ലീഷ് താരം .. സിക്‌സും ... ഫോറും നേടി.  ഇതിനിടെ ജിതേഷ് ശര്‍മ (0), ഷാരൂഖ് ഖാന്‍ (6), സാം കറന്‍ (11), ഹര്‍പ്രീത് ബ്രാര്‍ (0)  എന്നിവര്‍ നിരാശപ്പെടുത്തി. 

ഗംഭീര തുടക്കമാണ് ഡല്‍ഹിക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ വാര്‍ണര്‍- പൃഥ്വി സഖ്യം 94 റണ്‍സ് കൂട്ടിചേര്‍ത്തു. രണ്ട് സിക്‌സും അഞ്ച് ഫോറും നേടിയ വാര്‍ണറെ പുറത്താക്കി കറന്‍ ബ്രേക്ക് ത്രൂ നല്‍കി. മൂന്നാമനായി ക്രീസിലെത്തിയ റൂസോയും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. പൃഥ്വിക്കൊപ്പം 54 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ റൂസ്സോക്കായി. എന്നാല്‍ കറന്റെ പന്തില്‍ പൃഥ്വിയും മടങ്ങി. നാലാമനായി ക്രീസിലെത്തിയ ഫിലിപ്പ് സാള്‍ട്ടും വെറുതെയിരുന്നില്ല. 14 പന്തുകള്‍ മാത്രം നേരിട്ട സാള്‍ രണ്ട് വീതം സിക്‌സിന്റേയും ഫോറിന്റേയും സഹായത്തോടെ 26 റണ്‍സ് നേടി. റൂസ്സോയ്‌ക്കൊപ്പം 65 റണ്‍സാണ് സാള്‍ട്ട് കൂട്ടിചേര്‍ത്തത്. ആറ് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു റൂസ്സോയുടെ ഇന്നിംഗ്‌സ്.

 

Latest Videos
Follow Us:
Download App:
  • android
  • ios