'സൂര്യനെ' കൈക്കുമ്പിളിലൊതുക്കി സന്ദീപ് ശര്‍മ; സന്തോഷംകൊണ്ട് തുള്ളിച്ചാടി സഞ്ജു-വീഡിയോ

ഓഫ് സ്റ്റംപില്‍ വന്ന പന്തിനെ തന്‍റെ ഇഷ്ട ഇടമായ ഫൈന്‍ ലൈഗ്ഗിലേക്ക് സ്കൂപ്പ് ചെയ്തു. ഉയര്‍ന്നുപൊങ്ങിയ പന്ത് ബൗണ്ടറിയെന്ന് ഉറപ്പിച്ചിരിക്കെ പന്തിന് പിന്നാലെ 19 മീറ്ററോളം പിന്നിലേക്ക് ഓടി സന്ദീപ് ശര്‍മ പറന്നു പിടിച്ചു.

Sandeep Sharma takes catch of the season to dismiss Suryakumar Yadav gkc

മുംബൈ: ഐപിഎല്ലിലെ ആയിരാമത് മത്സരത്തില്‍ സഞ്ജു സാംസണിന്‍റെ നേതൃത്വത്തിലറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനെ മുംബൈ ഇന്ത്യന്‍സ് കീഴടക്കിയത് സൂര്യകുമാര്‍ യാദവിന്‍റെയും ടിം ഡേവിഡിന്‍റെയും ബാറ്റിംഗ് വെടിക്കെട്ടുകളുടെ കരുത്തിലായിരുന്നു. 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 12 ഓവര്‍ കഴിഞ്ഞപ്പോള്‍ 104 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇഷാന്‍ കിഷന്‍ പുറത്തായതിന് പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവ് നേരിട്ട ആദ്യ പന്തില്‍ തന്നെ അശ്വിനെ സിക്സ് അടിച്ചാണ് തുടങ്ങിയത്.

പിന്നീട് ജേസണ്‍ ഹോള്‍ഡര്‍ക്കെതിരെ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറി.  എന്നാല്‍ പതിനൊന്നാം ഓവറില്‍ അശ്വിന്‍ കാമറൂണ്‍ ഗ്രീനിനെ ബോള്‍ട്ടിന്‍റെ കൈകളിലെത്തിച്ചതോടെ മുംബൈ ഒന്ന് ഞെട്ടി. ആ ഞെട്ടലില്‍ പതിനൊന്നും പന്ത്രണ്ടും ഓവറുകളില്‍ മുംബൈക്ക് നേടാനായത് വെറും ആറ് റണ്‍സ് മാത്രം. ഇതോടെ പ്രതീക്ഷ കൈവിട്ട ആരാധകര്‍ വീണ്ടും വിജയം സ്വപ്നം കണ്ടത് രാജസ്ഥാന്‍റെ ഇംപാക്ട് പ്ലേയറായി പന്തെറിയാനെത്തിയ കുല്‍ദീപ് സെന്നിനെതിരെ സൂര്യകുമാര്‍ ആദ്യ ഓവറില്‍ തന്നെ 20 റണ്‍സടിച്ചതിന് ശേഷമായിരുന്നു.

കുല്‍ദീപിനെ സിക്സ് അടിച്ച് വരവേറ്റ സൂര്യ പിന്നീട് തുടര്‍ച്ചയായി മൂന്ന് ഫോറുകള്‍ പറത്തി. യുസ്‌വേന്ദ്ര ചാഹല്‍ എറിഞ്ഞ അടുത്ത ഓവറിലും സൂര്യയും തിലക് വര്‍മയും ചേര്‍ന്ന് 17 റണ്‍സടിച്ചു. ഇതോടെ അപകടം മണത്ത സഞ്ജു തന്‍റെ തുരുപ്പ് ചീട്ടായ ട്രെന്‍റ് ബോള്‍ട്ടിനെ പതിനാറാം ഓവര്‍ എറിയാനായി വിളിച്ചു. അപ്പോള്‍ 30 പന്തില്‍ 64 റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.  ഓഫ് സൈഡ് ബൗണ്ടറിയില്‍ ഫീല്‍ഡര്‍മാരെ നിര്‍ത്തി ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞ് സൂര്യയെ വരിഞ്ഞു മുറുക്കിയ ബോള്‍ട്ടിനെതിരെ ഒടുവില്‍ സൂര്യ സാഹസത്തിന് മുതിര്‍ന്നു.

ബെയില്‍സിളക്കിയത് പന്ത് തന്നെ; രോഹിത്തിനെ സഞ്ജു ചതിച്ചിട്ടില്ല-വീഡിയോ

ഓഫ് സ്റ്റംപില്‍ വന്ന പന്തിനെ തന്‍റെ ഇഷ്ട ഇടമായ ഫൈന്‍ ലൈഗ്ഗിലേക്ക് സ്കൂപ്പ് ചെയ്തു. ഉയര്‍ന്നുപൊങ്ങിയ പന്ത് ബൗണ്ടറിയെന്ന് ഉറപ്പിച്ചിരിക്കെ പന്തിന് പിന്നാലെ 19 മീറ്ററോളം പിന്നിലേക്ക് ഓടി സന്ദീപ് ശര്‍മ അത് പറന്നു പിടിച്ചു. ആ ക്യാച്ച് കണ്ട് പൊതുവെ അധികം വികാരങ്ങളൊന്നും ഗ്രൗണ്ടില്‍ പുറത്തെടുക്കാത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണുപോലും സന്തോഷം അടക്കാനായില്ല.

ഓടിയെത്തിയ താരങ്ങളെല്ലാം സന്ദീപിനെ വാരിപ്പുണര്‍ന്നു. കാരണം, സന്ദീപ് കൈക്കാലാക്കിയത് വെറും ക്യാച്ചല്ല വിജയമാണെന്ന് അവര്‍ക്കറിയാമായിരുന്നു. ടിം ഡേവിഡിന്‍റെ ഇടിവെട്ട് ബാറ്റിംഗിലൂടെ മുംബൈ പിന്നീട് വിജയം പിടിച്ചെടുത്തെങ്കിലും സന്ദീപിന്‍റെ ക്യാച്ച് ഐപിഎല്‍ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ക്യാച്ചുകളിലൊന്നായി ഇടം നേടി.

Latest Videos
Follow Us:
Download App:
  • android
  • ios