കോലിയെ തൊട്ടാല്‍ വെറുതെയിരിക്കില്ല! നവീന്‍ ഉള്‍ ഹഖിനെ പരിഹസിച്ച് മുംബൈയുടെ വിഷ്ണു വിനോദും സന്ദീപ് വാര്യറും

കോലി പുറത്തായതിന് പിന്നാലെ 'മധുരമുള്ള മാമ്പഴങ്ങള്‍...' എന്ന കുറിപ്പോടെ ഒരു ചിത്രമാണ് നവീന്‍ പങ്കുവച്ചത്. ആ മത്സരം ആര്‍സിബി തോറ്റപ്പോഴും നവീന്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസവുമായെത്തിയിരുന്നു.

sadeep waarier and vishnu vinod dig at naveen ul haq on social media saa

ചെന്നൈ: മറ്റൊരു ഐപിഎല്‍ സീസണ്‍ കൂടി അവസാനിക്കുമ്പോള്‍ ചര്‍ച്ചയാവുന്നത് വിരാട് കോലിയും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പേസര്‍ നവീന്‍ ഉള്‍ ഹഖും തമ്മിലുള്ള പോരാണ്. റോയല്‍ ചലഞ്ചേഴ്‌സ്് ബാംഗ്ലൂര്‍- ലഖ്‌നൗ മത്സരത്തില്‍ നിന്നായിരുന്നു എല്ലാത്തിന്റേയും തുടക്കം. 

സ്ലഡ്ജിംഗിലൂടെ കോലിയാണ് തുടങ്ങിവച്ചത്. പിന്നീട് മത്സരശേഷം നവീന്‍ ഹസ്തദാനം ചെയ്യാന്‍ മടി കാണിച്ചു. പിണക്കം മാറ്റാന്‍ ലഖ്‌നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ശ്രമിച്ചെങ്കിലും നവീന് താല്‍പര്യമില്ലായിരുന്നു. പിന്നാലെ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കോലി പുറത്തായപ്പോള്‍ നവീന്‍ പരിഹാസവുമായെത്തി. 

കോലി പുറത്തായതിന് പിന്നാലെ 'മധുരമുള്ള മാമ്പഴങ്ങള്‍...' എന്ന കുറിപ്പോടെ ഒരു ചിത്രമാണ് നവീന്‍ പങ്കുവച്ചത്. ആ മത്സരം ആര്‍സിബി തോറ്റപ്പോഴും നവീന്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസവുമായെത്തിയിരുന്നു. പിന്നീട് നവീന്‍ പന്തെറിയാന്‍ വന്നപ്പോഴെല്ലാം ഗ്യാലറിയില്‍ കോലിയുടെ പേര് മുഴങ്ങിക്കേട്ടു. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലും അത് കണ്ടു.

ഇതും കോലിക്കുള്ള മറുപടിയോ? കെ എല്‍ രാഹുലിന്‍റെ സെലിബ്രേഷന്‍ അനുകരിച്ച് നവീന്‍ ഉള്‍ ഹഖ്

എന്നാല്‍ മുംബൈക്കെതിരായ മത്സരശേഷം മറ്റൊരു ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. നവീനെ പരിഹസിക്കുന്ന രീതിയിലുള്ള ട്രോളായിരുന്നത്. മുംബൈയുടെ മലയാളി താരം സന്ദീപ് വാര്യറാണ് ഇന്‍സ്റ്റഗ്രാമില്‍ ട്രോള്‍ പങ്കിട്ടത്. കേരളതാരം വിഷ്ണു വിനോദ്, കുമാര്‍ കാര്‍ത്തികേയ എന്നിവരും സന്ദീപിനൊപ്പമുണ്ടായിരുന്നു. മാമ്പഴങ്ങള്‍ മേശപ്പുറത്ത് വച്ച് 'സ്വീറ്റ് സീസണ്‍ ഓഫ് മാംഗോസ്...' എന്ന ക്യാപ്ഷനും വച്ചിരുന്നു. പിന്നീട് പോസ്റ്റ് കളയുകയും ചെയ്തു. എങ്കിലും ഇതിനോടകം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. പോസ്റ്റ് കാണാം...

മുംബൈയോട് തോറ്റ് ലഖ്‌നൗ പുറത്തായിരുന്നു. അഞ്ച് റണ്‍സിന് 5 വിക്കറ്റ് വീഴ്ത്തിയ ആകാശ് മധ്‌വാളിന് മുന്നില്‍ 81 റണ്‍സിനാണ് ലക്‌നൗ പരാജയപ്പെട്ടത്. ഇതോടെ ഗുജറാത്ത് ടൈറ്റന്‍സുമായുള്ള രണ്ടാം ക്വാളിഫയറിന് മുംബൈ ഇന്ത്യന്‍സ് ടിക്കറ്റെടുത്തു. ചെപ്പോക്കിലെ എലിമിനേറ്ററില്‍ മുംബൈ മുന്നോട്ടുവെച്ച 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗവിന്റെ എല്ലാവരും 101 റണ്‍സിന് പുറത്തായി. സ്‌കോര്‍: മുംബൈ- 182/8, ലഖ്നൗ- 101 (16.3). മുംബൈക്കായി പേസര്‍ ആകാശ് മധ്‌വാള്‍ 3.3 ഓവറില്‍ വെറും അഞ്ച് റണ്ണിന് 5 വിക്കറ്റ് വീഴ്ത്തി.

Latest Videos
Follow Us:
Download App:
  • android
  • ios