കുട്ടിയായ മുംബൈ ഇന്ത്യൻസ് ആരാധകനെ പോലെ 'ക്രിക്കറ്റ് ദൈവം'; ഡേവിഡേട്ടാ പൂരം പൊരിച്ചൂട്ടാ! ഹൃദയം തൊട്ട് വീഡിയോ

അവസാന പന്ത് വരെ ടെൻഷൻ അടിച്ചിരിക്കേണ്ടി വരുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, അങ്ങനെ ഒന്നും സംഭവിച്ചില്ല. തൃശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ടിന് തിരി കൊളുത്തിയ പോലെ വണ്‍, ടൂ, ത്രീ... ആദ്യ മൂന്നും പന്തും അതിര്‍ത്തി കടത്തി 'ഡേവിഡേട്ടൻ' സംഭവം കളറാക്കി.

sachin tendulkar  Viral Reaction After Tim David Hits Jason Holder For A Big Six watch video btb

മുംബൈ: ഒരോവറില്‍ വിജയിക്കാൻ വേണ്ടത് 17 റണ്‍സ്... ക്രീസിലുള്ളത് ടിം ഡ‍േവിഡ്. ബൗള്‍ ചെയ്യാൻ എത്തിയത് ജേസണ്‍ ഹോള്‍ഡര്‍. അവസാന പന്ത് വരെ ടെൻഷൻ അടിച്ചിരിക്കേണ്ടി വരുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, അങ്ങനെ ഒന്നും സംഭവിച്ചില്ല. തൃശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ടിന് തിരി കൊളുത്തിയ പോലെ വണ്‍, ടൂ, ത്രീ... ആദ്യ മൂന്നും പന്തും അതിര്‍ത്തി കടത്തി 'ഡേവിഡേട്ടൻ' സംഭവം കളറാക്കി.

ഈ സമയം ഡഗ് ഔട്ടില്‍ ഉണ്ടായിരുന്ന സച്ചിൻ ടെൻഡുല്‍ക്കര്‍ മുംബൈ ഇന്ത്യൻസ് ആരാധകനായ ഒരു കൊച്ച് കുട്ടിയെ പോലെ സന്തോഷിക്കുന്നത് ഹൃദയം തൊടുന്ന കാഴ്ചയായി. മത്സരശേഷം ടിം ഡേവിഡ് കെട്ടിപ്പിടിക്കുന്ന സച്ചിന്‍റെ വീഡയോയും ആരാധക‍ർ ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മെഗാ ഓക്ഷനില്‍ 8.25 കോടി മുടക്കിയാണ് ബിഗ് ഹിറ്ററായ ടിം ഡേവിഡിനെ മുംബൈ ടീമില്‍ എത്തിച്ചത്. ഇന്നലെ നേരിട്ട 14 പന്തില്‍ അഞ്ച് സിക്സും രണ്ട് ഫോറുകളുമാണ് ടിം പായിച്ചത്.

കീറോണ്‍ പൊള്ളാര്‍ഡ് എന്ന മുംബൈയുടെ എക്കാലത്തെയും മികച്ച താരത്തിന് ഒരു പകരക്കാരനെ കിട്ടിയതിന്‍റെ ആവേശത്തിലാണ് ഇപ്പോള്‍ ആരാധകര്‍. ടൂര്‍ണമെന്‍റ് ചരിത്രത്തിലെ 1000-ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുന്നോട്ടുവെച്ച 213 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈ ടീം ടിം ഡേവിഡിന്‍റെ ഹാട്രിക് സിക്‌സര്‍ ഫിനിഷിംഗില്‍ ആറ് വിക്കറ്റിന്‍റെ ത്രില്ലര്‍ ജയമാണ് മൂന്ന് പന്ത് ബാക്കിനില്‍ക്കേ സ്വന്തമാക്കിയത്.

വാംഖഡെ സ്റ്റേഡിയത്തിലെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്‍റെ സെഞ്ചുറിക്കരുത്തില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 212 റണ്‍സെടുക്കുകയായിരുന്നു. 53 പന്തില്‍ ജയ്‌സ്വാള്‍ സെഞ്ചുറി തികച്ചപ്പോള്‍ സഞ്ജു സാംസണും ജോസ് ബട്‌ലറും ഉള്‍പ്പടെയുള്ള സ്റ്റാര്‍ ബാറ്റര്‍മാര്‍ നിരാശരാക്കി. 62 പന്തില്‍ 16 ഫോറും 8 സിക്‌സും സഹിതം യശസ്വി ജയ്‌സ്വാള്‍ 124 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ സൂര്യകുമാര്‍ യാദവ്, ടിം ഡേവിഡ് എന്നിവരാണ് മുംബൈക്ക് വേണ്ടി പട നയിച്ചത്. 

മെറിറ്റിൽ വന്നതാ! തെരുവിൽ പാനി പൂരി വിറ്റ് നടന്ന കൊച്ച് പയ്യൻ, പൊരുതി നേടിയതാണ് ഇന്ന് കാണുന്നതെല്ലാം!

Latest Videos
Follow Us:
Download App:
  • android
  • ios