നേട്ടങ്ങളുടെ മഴ പെയ്യിച്ച് റിതുരാജ്- കോണ്‍വെ സഖ്യം; ബ്രണ്ടന്‍ മക്കല്ലവും ഡ്വെയ്ന്‍ സ്മിത്തുമെല്ലാം പിന്നില്‍
ചില റെക്കോര്‍ഡ് പട്ടികയിലും ഇരുവരും ഇടം പിടിച്ചു. ചെന്നൈക്ക് വേണ്ടി ഓപ്പണിംഗ് വിക്കറ്റില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ കൂട്ടുകെട്ടുണ്ടാക്കുന്ന ജോഡിയായിരിക്കുകയാണ് ഇരുവരും.
ദില്ലി: ഈ സീസണ്‍ ഐപിഎല്ലില്‍ ഗംഭീര ഫോമിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍മാരായ റിതുരാജ് ഗെയ്കവാദും ഡെവോണ്‍ കോണ്‍വെയും. ഡല്‍ഹി കാപിറ്റല്‍സിനെതിരെ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കാന്‍ സഖ്യത്തിനായിരുന്നു. 14.2 ഓവറില്‍ 141 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. 50 പന്തില്‍ 70 റണ്‍സെടുത്ത ഗെയ്കവാദിനെ ചേതന്‍ സക്കറിയ പുറത്താക്കിയതോടെ കൂട്ടുകെട്ട് പൊളിഞ്ഞു.
ഇതോടെ ചില റെക്കോര്‍ഡ് പട്ടികയിലും ഇരുവരും ഇടം പിടിച്ചു. ചെന്നൈക്ക് വേണ്ടി ഓപ്പണിംഗ് വിക്കറ്റില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ കൂട്ടുകെട്ടുണ്ടാക്കുന്ന ജോഡിയായിരിക്കുകയാണ് ഇരുവരും. 20 ഇന്നിംഗ്‌സില്‍ നിന്ന് എട്ട് 50+ കൂട്ടുകെട്ടുണ്ടാക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. ഗെയ്കവാദ്- ഫാഫ് ഡു പ്ലെസിസ് (19 ഇന്നിംഗ്‌സ്) സഖ്യവും ഒപ്പമുണ്ട്. 13 തവണ 50+ പങ്കളായിയായ മൈക്കല്‍ ഹസി- മുരളി വിജയ് സഖ്യമാണ് ഒന്നാമത്. 34 ഇന്നിംഗ്‌സില്‍ നിന്നായിരുന്നു നേട്ടം. 25 ഇന്നിംഗ്‌സില്‍ ഏഴ് തവണ 50+ കൂട്ടുകെട്ടുണ്ടാക്കിയ ബ്രണ്ടന്‍ മക്കല്ലം- ഡ്വെയ്ന്‍ സ്മിത്ത് സഖ്യം നാലമതായി.
ചെന്നൈക്ക് വേണ്ടി ഏറ്റവും കൂടുതല്‍ 50+ നേടുന്ന രണ്ടാമത്തെ താരമാവാന്‍ റിതുരാജിനും സാധിച്ചു. 14-ാം തവണയാണ് താരം 50+ സ്‌കോര്‍ കണ്ടെത്തുന്നത്. ഡുപ്ലെസിയണ് (16) ഒന്നാമത്. മൈക്കല്‍ ഹസി (13) മൂന്നാം സ്ഥാനത്തായി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ 100+ കൂട്ടുകെട്ടുണ്ടാക്കുന്ന ആറാമത്തെ ജോഡിയാണ് ഗെയ്കവാദ്- കോണ്‍വെ സഖ്യം. ഇരുവരും നാല് തവണ 100+ കൂട്ടുകെട്ടുണ്ടാക്കി.
'തല' ആരാധകരുടെ ഇരമ്പലില്‍ കേള്‍ക്കാന്‍ വയ്യ; ആംഗ്യ ഭാഷയില്‍ ധോണിയോട് ടോസ് ആരാഞ്ഞ് മോറിസണ്‍- വീഡിയോ
മായങ്ക് അഗര്‍വാള്‍- ജോണി ബെയര്‍സ്‌റ്റോ (പഞ്ചാബ്), ക്രിസ് ഗെയ്ല്‍- വിരാട് കോലി (ആര്‍സിബി), കോലി- ഫാഫ് (ആര്‍സിബി) എന്നിവരും നാല് തവണ നേട്ടേത്തിലെത്തിയവരാണ്. ഇക്കാര്യത്തില്‍ ഡേവിഡ് വാര്‍ണര്‍- ശിഖര്‍ ധവാന്‍ (സണ്‍റൈസേഴ്‌സ്) സഖ്യമാണ് ഒന്നാമത്. ഇരുവരും ആറ് തവണ നേട്ടത്തിലെത്തി. വാര്‍ണര്‍- ബെയര്‍സ്റ്റോ (ഹൈദരാബാദ്) സഖ്യം രണ്ടാം സ്ഥാനത്ത്. അഞ്ച് തവണയാണ് നേട്ടത്തിലെത്തിയത്.