ഐപിഎല്ലില്‍ ഇന്ന് ബാംഗ്ലൂര്‍-കൊല്‍ക്കത്ത പോരാട്ടം, കോലി തന്നെ ഇന്നും ആര്‍സിബി നായകന്‍

റിങ്കു സിംഗിന്‍റെ അവിശ്വസനീയ ബാറ്റിംഗ് വെടിക്കെട്ടിലൂടെ ഗുജറാത്തിനെ തോൽപിച്ചതിന് ശേഷം ഇറങ്ങിയ നാല് കളിയിലും കൊൽക്കത്ത തോറ്റു. ഏഴ് കളിയിൽ അഞ്ച് വ്യത്യസ്ത ഓപ്പണിംഗ് കൂട്ടുകെട്ട് പരീക്ഷിച്ചിട്ടും രക്ഷയില്ല.

Royal-challengers-bangalore-vs-kolkata-knight-riders-match-preview gkc

ബെംഗലൂരു: ഐപിഎല്ലിൽ ഇന്ന് റോയല്‍ ചല‌ഞ്ചേഴ്സ് ബാംഗ്ലൂർ-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം. ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് കളിതുടങ്ങുക. തോൽവി ശീലമാക്കിയ കൊൽക്കത്തയും സ്ഥിരത പുലർത്താനാവാത്ത ബാംഗ്ലൂരും നേര്‍ക്കുനേര്‍ വരുമ്പോള്‍ നേരിയ മുന്‍തൂക്കം ബാംഗ്ലൂരിന് തന്നെയാണ്.

എട്ടാം റൗണ്ട് മത്സരത്തിനിറങ്ങുമ്പോൾ ഇരുടീമിനും ആശങ്കയാണ് കൂടുതൽ. റിങ്കു സിംഗിന്‍റെ അവിശ്വസനീയ ബാറ്റിംഗ് വെടിക്കെട്ടിലൂടെ ഗുജറാത്തിനെ തോൽപിച്ചതിന് ശേഷം ഇറങ്ങിയ നാല് കളിയിലും കൊൽക്കത്ത തോറ്റു. ഏഴ് കളിയിൽ അഞ്ച് വ്യത്യസ്ത ഓപ്പണിംഗ് കൂട്ടുകെട്ട് പരീക്ഷിച്ചിട്ടും രക്ഷയില്ല. മുൻനിര ബാറ്റർമാരുടെ മെല്ലപ്പോക്കിനൊപ്പം പവർപ്ലേയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നഷ്ടമായതും കൊൽക്കത്തയ്ക്കാണ്. 17 വിക്കറ്റാണ് പവര്‍ പ്ലേയില്‍ മാത്രം കൊല്‍ക്കത്തക്ക് ഇതുവരെ നഷ്ടമായത്. റണ്‍ റേറ്റാകട്ടെ 7.80 മാത്രവും. ആദ്യ ഘട്ടം കഴിഞ്ഞപ്പോള്‍ തന്നെ കൊല്‍ക്കത്ത എട്ട് വിദേശ കളിക്കാരെയും പരീക്ഷിച്ചു കഴിഞ്ഞു.

ബൗളർമാരും തുടർച്ചയായി നിരാശപ്പെടുത്തുന്നു. ഇതുകൊണ്ടുതന്നെ ഇന്നും കൊൽക്കത്ത നിരയിൽ അഴിച്ചുപണിയുണ്ടാവും.അവസാന രണ്ടുകളിയും ജയിച്ചെങ്കിലും വിരാട് കോലി, ഫാഫ് ഡുപ്ലെസി, ഗ്ലെൻ മാക്സ്‍വെൽ എന്നിവരെ ബാംഗ്ലൂർ അമിതമായി ആശ്രയിക്കുന്നു. പരിക്കിൽ നിന്ന് മുക്തനാവാത്തതിനാൽ ഡുപ്ലെസി ഇംപാക്ട് പ്ലെയറായി തുടരും, കോലി ക്യാപ്റ്റനായും. മുഹമ്മദ് സിറാജും ഹർഷൽ പട്ടേലും നന്നായി പന്തെറിയുന്നുണ്ടെങ്കിലും മറ്റുള്ളവർക്ക് പ്രതീക്ഷിച്ച മികവിലേക്ക് എത്താനാവുന്നില്ല.

മുംബൈ ഇന്ത്യന്‍സിനെ എറിഞ്ഞിട്ടു; 55 റണ്‍സ് ജയവുമായി ഗുജറാത്ത് ടൈറ്റന്‍സ് രണ്ടാമത്

കൊൽക്കത്തയിൽ നടന്ന ആദ്യപാദ മത്സരത്തിൽ ബാംഗ്ലൂർ 81 റൺസിന് തോറ്റിരുന്നു. ഈ തോൽവിക്ക് സ്വന്തം കാണികൾക്ക് മുന്നിൽ പകരംവീട്ടാൻ കൂടിയാണ് ബാംഗ്ലൂർ ഇറങ്ങുന്നത്. ഇരുടീമും നേർക്കുനേർ വരുന്ന മുപ്പത്തിരണ്ടാമത്തെ മത്സരമാണിത്. കൊൽക്കത്ത പതിനേഴിലും ബാംഗ്ലൂർ പതിനാലിലും ജയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios