കൂട്ടലും കിഴിക്കലുമില്ല, ബാംഗ്ലൂരിന് കാര്യങ്ങള്‍ സിംപിളാണ്, ജയിക്കുക, പ്ലേ ഓഫിലെത്തുക, എതിരാളികള്‍ ഗുജറാത്ത്

14 പോയന്‍റുമായി ബാംഗ്ലൂർ മുംബൈക്കും രാജസ്ഥാനും ഒപ്പമാണെങ്കിലും നെറ്റ് റണ്‍ റേറ്റിന്‍റെ ബലത്തില്‍ നാലാം സ്ഥാനത്തുണ്ട്. മറുവശത്ത് ഒന്നാം സ്ഥാനക്കാരായി ആദ്യ ക്വാളിഫയര്‍ ഉറപ്പിച്ച ഗുജറാത്തിന് ആശങ്കയൊന്നുമില്ല. ക്വാളിഫയറിന് മുമ്പുള്ള പരിശീലന മത്സരം മാത്രമാണ് അവര്‍ക്കിത്. കാരണം 18 പോയന്‍റുള്ള ഗുജറാത്തിനെ ഇനി മറ്റു ടീമുകള്‍ക്കൊന്നും മറികടക്കാനാവില്ല.

 

royal-challengers-bangalore-vs-gujarat-titans-match-preview gkc

ബാംഗ്ലൂര്‍: ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇന്നിറങ്ങും. ശക്തരായ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികൾ. വൈകിട്ട് ഏഴരയ്ക്ക് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. മുംബൈയെ പോലെ ബാംഗ്ലൂരിനും ഇന്ന് ജീവൻമരണ പോരാട്ടമാണ്. പക്ഷെ മുംബൈയെ പോലെ ജയിച്ചാലും പ്ലേ ഓഫ് ഉറപ്പില്ലെന്ന അവസ്ഥയില്ല. ഗുജറാത്തിനെതിരെ ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പാണ്.

14 പോയന്‍റുമായി ബാംഗ്ലൂർ മുംബൈക്കും രാജസ്ഥാനും ഒപ്പമാണെങ്കിലും നെറ്റ് റണ്‍ റേറ്റിന്‍റെ ബലത്തില്‍ നാലാം സ്ഥാനത്തുണ്ട്. മറുവശത്ത് ഒന്നാം സ്ഥാനക്കാരായി ആദ്യ ക്വാളിഫയര്‍ ഉറപ്പിച്ച ഗുജറാത്തിന് ആശങ്കയൊന്നുമില്ല. ക്വാളിഫയറിന് മുമ്പുള്ള പരിശീലന മത്സരം മാത്രമാണ് അവര്‍ക്കിത്. കാരണം 18 പോയന്‍റുള്ള ഗുജറാത്തിനെ ഇനി മറ്റു ടീമുകള്‍ക്കൊന്നും മറികടക്കാനാവില്ല.

വിരാട് കോലിയുടെയും(538) നായകൻ ഫാഫ് ഡുപ്ലെസിയുടെയും(702),  ഗ്ലെൻ മാക്‌സ്‌വെല്ലിന്‍റെയും(389) ബാറ്റിലേക്കാണ് ആർസിബി ഒരിക്കൽക്കൂടി ഉറ്റുനോക്കുന്നത്. ഇവർ ക്രീസിൽ എത്രനേരം ഉണ്ടാവും എന്നതിനെ ആശ്രയിച്ചായിരിക്കും ബാംഗ്ലൂരിന്‍റെ സാധ്യതകൾ. ഇവ‍‍ർക്കപ്പുറത്തേക്ക് ബാംഗ്ലൂരിന്‍റെ റൺസ് പ്രതീക്ഷ നീളില്ല എന്നതാണ് പ്രധാന ആശങ്ക.

മുംബൈക്ക് ജീവന്‍മരണപ്പോരാട്ടം, എതിരാളികള്‍ ഹൈദരാബാദ്; മത്സരഫലം രാജസ്ഥാനും നിര്‍ണായകം

14 പോയന്‍റുള്ള മുംബൈ വെല്ലുവിളിയുമായി ഒപ്പമുള്ളതിനാൽ ഗുജറാത്തിനെതിരെ മികച്ച മാർജിനിലുള്ള ജയമാണ് ബാംഗ്ലൂരിന്‍റെ ലക്ഷ്യം. പക്ഷേ, ഇതത്ര എളുപ്പമായിരിക്കില്ല. ശുഭ്മാൻ ഗില്ലും ഡേവിഡ് മില്ലറും ഹാർദിക് പണ്ഡ്യയും റാഷിദ് ഖാനും രാഹുൽ തെവാത്തിയയും മുഹമ്മദ് ഷമിയും ഉൾപ്പെട്ട ഗുജറാത്ത് തകർപ്പൻ ഫോമിലാണ്.

സീസണിൽ ഏറ്റവും കുറച്ച് കളിയിൽ തോറ്റ ടീമാണ് ഗുജറാത്ത്. കഴിഞ്ഞ സീസണിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമും ഓരോ കളിയിൽ ജയിച്ചു. ഈ സീസണില്‍ ചിന്നസ്വാമിയില്‍ കളിച്ച ആറ് മത്സരങ്ങളില്‍ മൂന്നെണ്ണം ആര്‍സിബി ജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ തോറ്റുവെന്നത് നേരിയ ആശങ്ക സമ്മാനിക്കുന്നുമുണ്ട്. എങ്കിലും ആദ്യം നടക്കുന്ന മുംബൈ-ഹൈദരാബാദ് മത്സരത്തിന്‍റെ ഫലം അനുസരിച്ച് കളിക്കാമെന്നത് ബാംഗ്ലൂരിന് അനുകൂലഘടകമാണ്.

മനം കീഴടക്കി റിങ്കു സിക്‌സര്‍ സിംഗ് പൊരുതി കീഴടങ്ങി; 1 റണ്‍ ജയവുമായി ലഖ്‌നൗ പ്ലേ ഓഫില്‍

Latest Videos
Follow Us:
Download App:
  • android
  • ios