ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിനെതിരെ നേടിയത് വെറും ജയമല്ല! ആര്‍സിബി സ്വന്തമാക്കിയത് തകര്‍പ്പന്‍ റെക്കോര്‍ഡ്
രണ്ടാം തവണയാണ് ആര്‍സിബി 127 റണ്‍സ് പ്രതിരോധിക്കുന്നത്. 2008ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ചെന്നൈയിലും 127 റണ്‍സ് പ്രതിരോധിച്ചിരുന്നു. ഇപ്പോല്‍ ലഖ്‌നൗവിലും. ഇതുതന്നെയാണ് ആര്‍സിബി പ്രതിരോധിക്കുന്ന ഏറ്റവും ചെറിയ സ്‌കോറും.
ലഖ്‌നൗ: ഐപിഎല്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിനെതിരായ വിജയത്തിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് റെക്കോര്‍ഡ്. ഐപിഎല്ലില്‍ ആര്‍സിബി പ്രതിരോധിക്കുന്ന ഏറ്റവും ചെറിയ സ്‌കോറാണിത്. മത്സരം, ആര്‍സിബി 18 റണ്‍സിന് ജയിച്ചിരുന്നു. ലഖ്‌നൗ ഏകനാ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് നേടിയത്. ഫാഫ് ഡു പ്ലെസിസ് (44), വിരാട് കോലി (31) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്.
മൂന്ന് വിക്കറ്റ് നേടിയ നവീന്‍ ഉള്‍ ഹഖ്, രണ്ട് വിക്കറ്റ് വീതം നേടിയ അമിത് മിശ്ര, രവി ബിഷ്‌ണോയ് എന്നിവരാണ് ആര്‍സിബിയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ലഖ്‌നൗ 19.5 ഓവറില്‍ 108ന് എല്ലാവരും പുറത്തായി. കരണ്‍ ശര്‍മ, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. 23 റണ്‍സെടുത്ത കൃഷ്ണപ്പ ഗൗതമാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. പരിക്കിനെ തുടര്‍ന്ന് കെ എല്‍ രാഹുല്‍ അവസാനക്കാരനായിട്ടാണ് ബാറ്റിംഗിനെത്തിയത്.
രണ്ടാം തവണയാണ് ആര്‍സിബി 127 റണ്‍സ് പ്രതിരോധിക്കുന്നത്. 2008ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ചെന്നൈയിലും 127 റണ്‍സ് പ്രതിരോധിച്ചിരുന്നു. ഇപ്പോല്‍ ലഖ്‌നൗവിലും. ഇതുതന്നെയാണ് ആര്‍സിബി പ്രതിരോധിക്കുന്ന ഏറ്റവും ചെറിയ സ്‌കോറും. 2009ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കേപ്ടൗണില്‍ 134 റണ്‍സും പ്രതിരോധിക്കാന്‍ ആര്‍സിബിക്കായി. അതേവര്‍ഷം, പഞ്ചാബ് കിംഗ്‌സിനെതിരെ ഡര്‍ബനില്‍ 146 റണ്‍സും ആര്‍സിബി പ്രതിരോധിച്ചു.
ലഖ്‌നൗവിന്റെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോര്‍ കൂടിയാണിത്. 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 82ന് പുറത്തായതാണ് ഏറ്റവും കുറഞ്ഞ സ്‌കോര്‍. ഈ സീസണില്‍ ഗുജറാത്തിനെതിരെ 128ന് പുറത്തായത് ഏറ്റവും ചെറിയ മൂന്നാമത്തെ സ്‌കോര്‍.