മുഹമ്മദ് ഷമിക്കെതിരെ രോഹിത് ശര്‍മ വിയര്‍ക്കും, കണക്കുകളിങ്ങനെ! എങ്കിലും ആധിപത്യം മുംബൈക്ക് തന്നെ
മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഗുജറാത്തിന്‍െ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ അത്ര മികച്ച റെക്കോര്‍ഡല്ല. മുമ്പ് രണ്ട് തവമ ഷമി രോഹിത്തിനെ പുറത്താക്കിയിട്ടുണ്ട്. 118.51-ാണ് രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.
അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം പ്ലേ ഓഫില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനൊരുങ്ങുകയാണ് മുംബൈ ഇന്ത്യന്‍സ്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം. ഇന്ന് ജയിക്കുന്നവര്‍ ഞായറാഴ്ച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായുള്ള കലാശപ്പോരിന് യോഗ്യത നേടും. ഇരുവരും ഈ സീസണില്‍ നേരത്തെ നേര്‍ക്കുനേര്‍ വന്നപ്പോള്‍ മുംബൈക്കായിരുന്നു ജയം. ആധിപത്യം തുടരുകയാണ് രോഹിത് ശര്‍മയുടേയും ടീമിന്റേയും ലക്ഷ്യം. ഇതിനിടെ ചില കണക്കുകളാണ് പരിശോധിക്കുന്നത്. ചിലത് മുംബൈക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്.
മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഗുജറാത്തിന്‍െ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ അത്ര മികച്ച റെക്കോര്‍ഡല്ല. മുമ്പ് രണ്ട് തവമ ഷമി രോഹിത്തിനെ പുറത്താക്കിയിട്ടുണ്ട്. 118.51-ാണ് രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ടൂര്‍ണമെന്റില്‍ 26 വിക്കറ്റുമായി വിക്കറ്റ് വേട്ടയില്‍ മുന്നിലാണ് ഷമി. ഗുജരാത്ത് സ്പിന്നര്‍ റാഷിദ് ഖാനും മുംബൈയുടെ നെടുംതൂണ്‍ സൂര്യകുമാര്‍ യാദവുമാണ് മറ്റൊരു പോര്. റാഷിദിന് ഇന്നേവരെ സൂര്യയെ പുറത്താക്കാന്‍ സാധിച്ചിട്ടില്ല. റാഷിദ് ഉള്‍പ്പെടുന്ന ബൗളിംഗ് നിരയ്‌ക്കെതിരെ സൂര്യ കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയും നേടി.
ഗുജറാത്തിന്റെ മധ്യനിര താരം ഡേവിഡ് മില്ലര്‍, മുംബൈ സ്പിന്നര്‍ പിയൂഷ് ചൗളയ്ക്ക് മുന്നില്‍ പതറാന്‍ സാധ്യതയേറെ. രണ്ട് തവണ ചൗള, മില്ലറെ കുടുക്കിയിട്ടുണ്ട്. ലെഗ് സ്പിന്നര്‍മാര്‍ക്കെതിരെ 120 മാത്രമാണ് മില്ലറുടെ സ്‌ട്രൈക്ക് റേറ്റ്. ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ കഴിഞ്ഞ നാല് ഐപിഎല്‍ ഇന്നിംഗ്‌സില്‍ ഒരിക്കല്‍ മാത്രമാണ് രണ്ടക്കം കണ്ടതെന്നാണ് ടീമിനെ വിഷമത്തിലാക്കുന്ന മറ്റൊരു കാര്യം. നാല് തവണയും പുറത്തായത് പേസര്‍മാര്‍ക്ക് മുന്നിലാണ്. മുംബൈയുടെ പുത്തന്‍ പേസ് സെന്‍സേഷന്‍ ആകാശ് മധ്‌വാള്‍ ഉള്‍പ്പെടെയുള്ള വേഗക്കാരെ എങ്ങനെ നേരിടുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ആകാശിനെ അവര്‍ പേടിച്ചിരുന്നു, പിന്നീട് വിലക്കി! മുംബൈയുടെ പുത്തന്‍ പേസ് സെന്‍സേഷനെ കുറിച്ച് സഹോദരന്‍
ഗുജറാത്ത് ടൈറ്റന്‍സ് സാധ്യതാ ഇലവന്‍: ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാതിയ, റാഷിദ് ഖാന്‍, ജോഷ് ലിറ്റില്‍, മുഹമ്മദ് ഷമി, നൂര്‍ അഹമ്മദ്, മോഹിത് ശര്‍മ.
മുംബൈ ഇന്ത്യന്‍സ് സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ടിം ഡേവിഡ്, നെഹാല്‍ വധേര, ക്രിസ് ജോര്‍ദാന്‍, കുമാര്‍ കാര്‍ത്തികേയ, ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ്, പിയൂഷ് ചൗള.