നിരാശപ്പെടുത്തി വീണ്ടും രോഹിത്, നാണക്കേടിന്‍റെ റെക്കോര്‍ഡ്; നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍

സീസണില്‍ പതിവുപോലെ തോറ്റ് തുടങ്ങിയ മുംബൈ പിന്നീട് തുടര്‍ച്ചയായി മൂന്ന് കളികള്‍ ജയിച്ച് പ്രതീക്ഷ നല്‍കിയിലും കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനോടും ഇപ്പോള്‍ ഗുജറാത്തിനോടും തുടര്‍ച്ചയായി തോറ്റതോടെ ആരാധകരും രോഹിത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്. മികച്ച ടീം ഇല്ലെങ്കില്‍ രോഹിത്തിന് ഒന്നും ചെയ്യാനാവില്ലെന്നും എം എസ് ധോണി ഇവിടെയാണ് വ്യത്യസ്തനാവുന്നതെന്നും ആരാധകര്‍ പ്രതികരിച്ചു.

Rohit Sharma creates this unwanted record and fans roasted MI Captain for another failiure gkc

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് വമ്പന്‍ തോല്‍വി വഴങ്ങി സീസണിലെ നാലാം തോല്‍വി ഏറ്റുവാങ്ങിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയ്ക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ എട്ട് പന്തില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഒറ്റ അക്കത്തില്‍ പുറത്തായ ബാറ്ററെന്ന റെക്കോര്‍ഡ് രോഹിത്തിന്‍റെ പേരിലായി. ഐപിഎല്ലില്‍ 63-ാം തവണയാണ് രോഹിത് രണ്ടക്കം കാണാതെ പുറത്താവുന്നത്.

സീസണില്‍ പതിവുപോലെ തോറ്റ് തുടങ്ങിയ മുംബൈ പിന്നീട് തുടര്‍ച്ചയായി മൂന്ന് കളികള്‍ ജയിച്ച് പ്രതീക്ഷ നല്‍കിയിലും കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനോടും ഇപ്പോള്‍ ഗുജറാത്തിനോടും തുടര്‍ച്ചയായി തോറ്റതോടെ ആരാധകരും രോഹിത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്. മികച്ച ടീം ഇല്ലെങ്കില്‍ രോഹിത്തിന് ഒന്നും ചെയ്യാനാവില്ലെന്നും എം എസ് ധോണി ഇവിടെയാണ് വ്യത്യസ്തനാവുന്നതെന്നും ആരാധകര്‍ പ്രതികരിച്ചു. കെയ്റോണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര എന്നിവരുടെ മികവാണ് മുംബൈക്ക് അഞ്ച് കിരീടങ്ങള്‍ സമ്മാനിച്ചതെന്നും അല്ലാതെ രോഹിത്തിന്‍റെ ക്യാപ്റ്റന്‍സി മികവുകൊണ്ട് മാത്രമല്ലെന്നും ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചു.    

ഐപിഎല്ലില്‍ 200ന് മുകളിലുള്ള വലിയ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ രോഹിത്തിന്‍റെ ബാറ്റിംഗ് ശരാശരി 18ഉം സ്ട്രൈക്ക് റേറ്റ് 123 ഉം മാത്രമാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. അവസാനം കളിച്ച 28 ടി20 ഇന്നിംഗ്സുകളില്‍ ഒരേയൊരു അര്‍ധസെഞ്ചുറി മാത്രമാണ് രോഹിത്തിനുള്ളത്. അവസാനം കളിച്ച എട്ട് മത്സരങ്ങളിലാകട്ടെ ഒമ്പത് പന്തില്‍ ഒന്ന്, 13 പന്തില്‍ 1, എട്ട് പന്തില്‍ രണ്ട് എന്നിങ്ങനെ പവര്‍ പ്ലേയിലെ രോഹിത്തിന്‍റെ മോശം പ്രകടനങ്ങളും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios