ആര്‍സിബി ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരെ; ആദ്യം ജയം തേടി ഡല്‍ഹി കാപിറ്റല്‍സ് കൊല്‍ക്കത്തയെ നേരിടും

വിരാട് കോലി, ഫാഫ് ഡുപ്ലസി, ഗ്ലെന്‍ മാക്‌സ്‌വെല്‍ ത്രയം കഴിഞ്ഞാല്‍ ബാറ്റിംഗിലും ആരെയും വിശ്വസിക്കാന്‍ കൊള്ളില്ല. 200 റണ്ണടിച്ചാലും ഇപ്പോഴും ഒരു മടിയും ഇല്ലാതെ തോല്‍ക്കും. ഈ സീസണില്‍ രണ്ട് തവണയാണ് 200 റണ്‍സ് പ്രതിരോധിക്കാന്‍ ബാംഗ്ലൂരിന് കഴിയാതെ പോയത്.

RCB vs PBKS and DC vs KKR ipl matches preview saa

മൊഹാലി: ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. പഞ്ചാബ് കിംഗ്‌സ് മൂന്നരയ്ക്ക് തുടങ്ങുന്ന കളിയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലരൂരിനെ നേരിടും. രാത്രി 7.30ന് ഡല്‍ഹി കാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനേയും നേരിടും. അഞ്ചില്‍ മൂന്ന് കളികള്‍ തോറ്റ ആര്‍സിബി എട്ടാം സ്ഥാനത്താണ്. പഞ്ചാബ് ആകട്ടെ വിജയം തുടരാനാണ് ഇറങ്ങുന്നത്. അഞ്ച് കളിയില്‍ മൂന്ന് ജയവുമായി അഞ്ചാം സ്ഥാനത്താണവര്‍.

വിരാട് കോലി, ഫാഫ് ഡുപ്ലസി, ഗ്ലെന്‍ മാക്‌സ്‌വെല്‍ ത്രയം കഴിഞ്ഞാല്‍ ബാറ്റിംഗിലും ആരെയും വിശ്വസിക്കാന്‍ കൊള്ളില്ല. 200 റണ്ണടിച്ചാലും ഇപ്പോഴും ഒരു മടിയും ഇല്ലാതെ തോല്‍ക്കും. ഈ സീസണില്‍ രണ്ട് തവണയാണ് 200 റണ്‍സ് പ്രതിരോധിക്കാന്‍ ബാംഗ്ലൂരിന് കഴിയാതെ പോയത്. ആരൊക്കെ മാറി വന്നാലും ട്രോളന്മാര്‍ വിളിക്കുന്ന പോലെ ചെണ്ടകളെന്ന ചീത്തപ്പേര് മാറ്റാന്‍ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ക്കാവുന്നില്ല. മറുവശത്ത്, പരിക്ക് ഭേദമായി ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ഇന്ന് കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ലിയാം ലിവിംഗ്സ്റ്റണ്‍ ഇന്നും ഇറങ്ങാനിടയില്ല.

അഞ്ചില്‍ അഞ്ച് കളിയും തോറ്റ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. തുടര്‍ച്ചയായ മൂന്നാം തോല്‍വി ഒഴിവാക്കാന്‍ കൊല്‍ക്കത്തയും. ബാറ്റിംഗും ബൗളിഗും ഫീല്‍ഡിങ്ങും ഒന്നും ഇതുവരെ ഡല്‍ഹിക്ക് സെറ്റായിട്ടില്ല. ഇനിയും വൈകിയാല്‍ തുടര്‍ച്ചയായ രണ്ടാം സീസണിലും പ്ലേ ഓഫ് കാണില്ല ഡേവിഡ് വാര്‍ണറും കൂട്ടരും. കൊല്‍ക്കത്തയുടെ ജയവും തോല്‍വിയുമെല്ലാം അപ്രതീക്ഷിതമാണ്.ഒരു സാധ്യതയും ഇല്ലാത്തിടത്തിന് നിന്ന് അഞ്ച്‌സിക്‌സര്‍ വരെ പറത്തി ജയിക്കുകയും നിസാരമായി തോല്‍ക്കുകയും ചെയ്യുന്നു. 

ആന്ദ്രേ റസല്‍ അടക്കമുള്ള താരങ്ങള്‍ താളം കണ്ടെത്താത്തതാണ് കെകെആറിന്റെ പ്രശ്‌നം. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ കൊല്‍ക്കത്തയ്ക്കാണ് നേരിയ മുന്‍തൂക്കം. ഇതുവരെ 31 തവണ ഏറ്റുമുട്ടിയതില്‍ കൊല്‍ക്കത്ത 16 കളിയില്‍ ജയിച്ചപ്പോള്‍ 15 എണ്ണത്തില്‍ ജയം ഡല്‍ഹിക്കൊപ്പം.

'ജീവിതത്തിലെ ഏറ്റവും മടുപ്പിക്കുന്ന കാഴ്ച'; രാഹുലിന്‍റെ പവര്‍ പ്ലേ ബാറ്റിംഗിനെക്കുറിച്ച് പീറ്റേഴ്സണ്‍

Latest Videos
Follow Us:
Download App:
  • android
  • ios