ആര്‍സിബിയുടെ ത്രിമൂര്‍ത്തികളെ കൊല്‍ക്കത്ത ഭയക്കണം; കണക്കുകള്‍ അങ്ങനെയാണ്

ഐപിഎല്‍ പതിനാറാം സീസണില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികള്‍ നേടിയ ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

RCB vs KKR Most fifties by a team in IPL 2023 record held by Royal Challengers Bangalore jje

ബെംഗളൂരു: ഐപിഎല്ലിലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അങ്കം ആര്‍സിബിയെ സംബന്ധിച്ച് ഹോം ഗ്രൗണ്ടില്‍ ബാറ്റ് കൊണ്ട് വിളയാടാനുള്ള അവസരമാണ്. ആര്‍സിബി നിരയില്‍ മൂന്ന് പേരുടെ ചുമലുകളിലാണ് റണ്ണൊഴുക്കാനുള്ള ഭാരം ഇതുവരെയുള്ളത്. മറ്റാരും സ്ഥിരതയോടെ ബാറ്റ് വീശാത്ത സാഹചര്യത്തില്‍ ഈ മൂവര്‍ സംഘത്തിലേക്ക് തന്നെ ഉറ്റുനോക്കുകയാണ് ഏവരും.

ഐപിഎല്‍ പതിനാറാം സീസണില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികള്‍ നേടിയ ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. സീസണിലെ അര്‍ധസെഞ്ചുറിക്കാരുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ ഫാഫ് ഡുപ്ലസിസാണ്. ഇതുവരെ ഫാഫ് അഞ്ച് ഫിഫ്റ്റികള്‍ നേടി. നാലെണ്ണവുമായി വിരാട് കോലി നാലാമതും മൂന്നുള്ള ഗ്ലെന്‍ മാക്‌സ്‌വെല്‍ ആറാംസ്ഥാനത്തുമുണ്ട്. അതായത് മൂവരും ചേര്‍ന്ന് ഇതുവരെ നേടിയത് 12 അര്‍ധസെഞ്ചുറികള്‍. ഈ ഐപിഎല്‍ സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഫിഫ്റ്റികള്‍ നേടിയ ടീമായി മാറിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഈ റെക്കോര്‍ഡുമായാണ് ആര്‍സിബി കെകെആറിനെതിരെ ഇറങ്ങുക. സീസണിലെ റണ്‍വേട്ടയില്‍ മുന്നിലുള്ള ഫാഫ് ഡുപ്ലസി 405 ഉം വിരാട് കോലി 279 ഉം ഗ്ലെന്‍ മാക്‌സ്‌വെല്‍ 253 ഉം റണ്‍സ് ഇതുവരെ നേടിക്കഴിഞ്ഞു. 

ആര്‍സിബിയുടെ തട്ടകമായ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം. വിരാട് കോലി തന്നെയാവും ആര്‍സിബിയെ ഇന്ന് നയിക്കുക. കെകെആര്‍ നായകനായി നിതീഷ് റാണ തുടരും. കോലി, ഫാഫ്, മാക്‌സി ബാറ്റിംഗ് ത്രയം തന്നെയാണ് ആര്‍സിബിയുടെ ബാറ്റിംഗ് കരുത്ത്. ബൗളിംഗില്‍ മുഹമ്മദ് സിറാജും ഹര്‍ഷല്‍ പട്ടേലും ശ്രദ്ധാകേന്ദ്രം. കൃത്യമായ പ്ലേയിംഗ് ഇലവനെ കണ്ടെത്താനാവാത്തതാണ് കെകെആര്‍ നേരിടുന്ന തടസം. 

Read more: കോലിയെ തളയ്‌ക്കാന്‍ കെകെആര്‍ വിയര്‍ക്കും; പേസ‍ര്‍മാര്‍ അടി വാങ്ങി വലയുമെന്ന് കണക്കുകള്‍

Latest Videos
Follow Us:
Download App:
  • android
  • ios