ഐപിഎല്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡിട്ട് ചെന്നൈ-ബാംഗ്ലൂര്‍ പോരാട്ടം

ഏപ്രിൽ 12ന് നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്- രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം കാണാന്‍ 2.2 കോടി പേര്‍ ലൈവ് സ്ട്രീമിംഗില്‍ എത്തിയതിന്‍റെ റെക്കോര്‍ഡാണ് ഇന്നലത്തെ ചെന്നൈ-ബാംഗ്ലൂര്‍ മത്സരം തകര്‍ത്തത്. 

RCB vs CSK match set New IPL viewership record on Jio Cinema

കൊച്ചി: ഐപിഎല്ലില്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോരാട്ടം. ആവേശം അവസാന ഓവറിലേക്ക് നീണ്ട ചെന്നൈ-ബാംഗ്ലൂര്‍ പോരാട്ടത്തിന്‍റെ അവസാന ഓവര്‍ ലൈവ് സ്ട്രീമിംഗിലൂടെ കാണാനായി 2.40 കോടി കാഴ്ചക്കാരാണ് ജിയോ സിനിമയിലെത്തിയത്. ജിയോ സിനിമയില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ പേര്‍ ലൈവായി കണ്ട മത്സരമെന്ന റെക്കോര്‍ഡ് ഇതോടെ ചെന്നൈ-ബാംഗ്ലൂര്‍ പോരാട്ടത്തിനായി. ആവേശകരമായ ഈ മത്സരത്തിൽ ചെന്നൈ എട്ട് റൺസിന് ബാംഗ്ലൂരിനെ തോല്‍പ്പിച്ചിരുന്നു.

ഏപ്രിൽ 12ന് നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്- രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം കാണാന്‍ 2.2 കോടി പേര്‍ ലൈവ് സ്ട്രീമിംഗില്‍ എത്തിയതിന്‍റെ റെക്കോര്‍ഡാണ് ഇന്നലത്തെ ചെന്നൈ-ബാംഗ്ലൂര്‍ മത്സരം തകര്‍ത്തത്.  കഴിഞ്ഞ സീസണ്‍ വരെ ഡിസ് ഹോട്സ്റ്റാറിലായിരുന്നു ഐപിഎല്‍ ലൈവ് സ്ട്രീമിംഗ് ചെയ്തിരുന്നത്. 2019ലെ ഐപിഎല്‍ ഫൈനലില്‍ 1.86 കോടി പേര്‍ ലൈവ് സ്ട്രീമിംഗിലൂടെ മത്സരം കണ്ടതായിരുന്നു ഹോട്സ്റ്റാറിലെ എക്കാലത്തെയും വലിയ വ്യൂവര്‍ഷിപ്പ്.

ഏത് മണ്ണും ധോണിക്ക് സമം! ചിന്നസ്വാമി പിടിച്ചടക്കി സിഎസ്‌ക്കെ ഫാന്‍സ്; മുഴങ്ങിയത് ധോണി.. ധോണി.. ധോണി- വീഡിയോ

ഹോട് സ്റ്റാറില്‍ സബ്സ്ക്രൈബ് ചെയ്താല്‍ മാത്രമെ മത്സരം കാണാനാകുമായിരുന്നുള്ളു. എന്നാല്‍ ഈ സീസണില്‍ റെക്കോര്‍ഡ് തുകക്ക് ഡിജിറ്റല്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയ ജിയോ സിനിമ സൗജന്യമായാണ് ഐപിഎല്‍ സംപ്രേഷണം ചെയ്യുന്നത്. മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലും ജിയോ സിനിമയിലൂടെ മത്സരങ്ങളുടെ കമന്‍ററി കേള്‍ക്കാനാകും.

കഴിഞ്ഞ സീസണ്‍വരെ ടിവി, ഡിജിറ്റല്‍ സംപ്രേഷണം ഒരു ബ്രോഡ്‌കാസ്റ്റര്‍ക്കായിരുന്നു ബിസിസിഐ നല്‍കിയിരുന്നത്. എന്നാല്‍ ഈ സീസണ്‍ മുതലാണ് ടിവി, ഡിജിറ്റല്‍ സംപ്രേഷണം വ്യത്യസ്തമായി നല്‍കാന്‍ ബിസിസിഐ തീരുമാനിച്ചത്. ഐപിഎല്ലിന്‍റെ ടെലിവിഷന്‍ സംപ്രേഷണം 24000 കോടി രൂപക്ക് സ്റ്റാര്‍ സ്പോര്‍ട്സിന് സ്വന്തമാക്കിയപ്പോള്‍ 23000 കോടി രൂപക്കാണ് ജിയോ സിനിമ അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഡിജിറ്റല്‍ സംപ്രേഷണ അവകാശം സ്വന്തമാക്കിയത്.

Latest Videos
Follow Us:
Download App:
  • android
  • ios