റോയല്‍സിനെതിരായ ജയത്തിന് പിന്നാലെ വിരാട് കോലിക്ക് വമ്പന്‍ പിഴ
ഇതിന് തൊട്ടു മുന്‍ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ 12 ലക്ഷം രൂപ പിഴ വിധിച്ചിരുന്നു. വിരാട് കോലിക്ക് പുറമെ ഇംപാക്ട് പ്ലേയര്‍ അടക്കമുള്ള ആര്‍സിബി താരങ്ങളെല്ലാം മാച്ച് ഫീയുടെ 25 ശതമാനമോ ആറ് ലക്ഷം രൂപയോ ഏതാണോ കുറവ് അത്രയും തുക പിഴയായി ഒടുക്കാനും മാച്ച റഫറി ഉത്തരവിട്ടുണ്ട്.
ബെംഗലൂരു: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഏഴ് റണ്‍സിന്‍റെ ആവേശ ജയം സ്വന്തമാക്കിയെങ്കിലും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിക്ക് കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ വമ്പന്‍ പിഴ. റോയല്‍സിനെതിരായ മത്സരത്തില്‍ നിശ്ചിത സമയത്ത് ഒരോവര്‍ കുറച്ചാണ് ബാംഗ്ലൂര്‍ എറിഞ്ഞിരുന്നത്. ഇതോടെ കോലിക്ക് 24 ലക്ഷം രൂപയാണ് മാച്ച് റഫറി പിഴയായി വിധിച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തെറ്റ് ആവര്‍ത്തിച്ചതോടെയാണ് കോലിക്ക് പിഴ കൂട്ടിയത്. വരും മത്സരങ്ങളിലും തെറ്റ് ആവര്‍ത്തിച്ചാല്‍ കോലിക്ക് ഒരു മത്സര വിലക്ക് അടക്കം വന്നേക്കും.
ഇതിന് തൊട്ടു മുന്‍ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ 12 ലക്ഷം രൂപ പിഴ വിധിച്ചിരുന്നു. വിരാട് കോലിക്ക് പുറമെ ഇംപാക്ട് പ്ലേയര്‍ അടക്കമുള്ള ആര്‍സിബി താരങ്ങളെല്ലാം മാച്ച് ഫീയുടെ 25 ശതമാനമോ ആറ് ലക്ഷം രൂപയോ ഏതാണോ കുറവ് അത്രയും തുക പിഴയായി ഒടുക്കാനും മാച്ച റഫറി ഉത്തരവിട്ടുണ്ട്.
റോയല്‍സിനെതിരായ മത്സരത്തിലെ അവസാന ഓവറില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ആര്‍സിബിക്ക് നാലു ഫീല്‍ഡര്‍മാരെ മാത്രമെ സര്‍ക്കിളിന് പുറത്ത് ഫീല്‍ഡ് ചെയ്യാന്‍ അനുവദിച്ചിരുന്നുള്ളു. അവസാന രണ്ടോവറില്‍ 33 റണ്‍സും അവസാന ഓവറില്‍ 20 റണ്‍സുമായിരുന്നു റോയല്‍സിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.
ഐപിഎല്ലില്‍ ഇന്ന് വമ്പന്‍ പോര്, മുംബൈ ഇന്ന് ഗുജറാത്തിനെതിരെ; അര്‍ജ്ജുന്‍ പുറത്തായേക്കും
ആര്‍സിബി നായകന്‍ ഫാഫ് ഡൂപ്ലെസിക്ക് വാരിയെല്ലിന് പന്തുകൊണ്ട് പരിക്കേറ്റതോടെയാണ് വിരാട് കോലി താല്‍ക്കാലിക നായകനായത്. പരിക്കുണ്ടെങ്കിലും കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ആര്‍സിബിയുടെ ഇംപാക്ട് പ്ലേയറായി ബാറ്റിംഗിനിറങ്ങിയ ഡൂപ്ലെസി വിരാട് കോലിക്കൊപ്പം ബാറ്റിംഗിനിറങ്ങി അര്‍ധസെഞ്ചുറി നേടിയിരുന്നു. 39 പന്തില്‍ 62 റണ്‍സാണ് റോയല്‍സിനെതിരെ ഡൂപ്ലെസി നേടിയത്.
ഏപ്രില്‍ പത്തിന് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ നടന്ന മത്സരത്തില്‍ ഡൂപ്ലെസി ബാംഗ്ലൂരിനെ നയിച്ചപ്പോഴും കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ 12 ലക്ഷം രൂപ പിഴ ശിക്ഷ ലഭിച്ചിരുന്നു