എന്താ നടന്നേ... ആരാ പടക്കം പൊട്ടിച്ചേ..! സംഭവിച്ചത് എന്താണെന്ന് പോലും മനസിലായില്ല, 'കിളി പാറി' സ്റ്റോയിനിസ്
ആറാം ഓവറിലെ അഞ്ചാം പന്തില്‍ കുത്തിത്തിരിഞ്ഞ ജഡേജയുടെ പന്ത് സ്റ്റോയിനിസിന്‍റെ പ്രതിരോധം തകര്‍ത്ത് കുറ്റി തെറിപ്പിക്കുകയായിരുന്നു
ലഖ്നൗ: ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി വീണ്ടും മിന്നി നായകൻ എം എസ് ധോണിയുടെ വജ്രായുധം. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ എല്ലാ പ്രതീക്ഷകളും ചുമലിലേറ്റി വന്ന ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസാണ് രവീന്ദ്ര ജഡേജയ്ക്ക് മുന്നില്‍ വീണത്. ആറാം ഓവറിലെ അഞ്ചാം പന്തില്‍ കുത്തിത്തിരിഞ്ഞ ജഡേജയുടെ പന്ത് സ്റ്റോയിനിസിന്‍റെ പ്രതിരോധം തകര്‍ത്ത് കുറ്റി തെറിപ്പിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് പോലും സ്റ്റോയിനിസിന് മനസിലായില്ല.
ക്രീസിലുണ്ടായിട്ടും വിക്കറ്റ് കീപ്പറായ ധോണി സ്റ്റംമ്പ് ചെയ്തതാണോയെന്ന സംശയത്തിലായിരുന്നു സ്റ്റോയിനിസ്. അതേസമയം, ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ലഖ്നൗ ചെന്നൈയുടെ ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ പകച്ചിരിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ കെ എല്‍ രാഹുല്‍ കളിക്കാത്തതിനാല്‍ ക്രുനാല്‍ പാണ്ഡ്യയാണ് ലഖ്‌നൗവിനെ നയിക്കുന്നത്. സിഎസ്‌കെ നിരയില്‍ പേസര്‍ ആകാശ് സിംഗിന് പകരം ദീപക് ചഹാര്‍ മടങ്ങിയെത്തി. മറ്റ് മാറ്റങ്ങളൊന്നും ഇലവനിലില്ല. ലഖ്‌നൗ നിരയില്‍ മനന്‍ വോറയും കരണ്‍ ശര്‍മ്മയും ഇന്ന് കളിക്കുന്നുണ്ട്.
പ്ലേയിംഗ് ഇലവനുകള്‍
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്: കെയ്‌ല്‍ മെയേഴ്‌സ്, മനന്‍ വോറ, കരണ്‍ ശര്‍മ്മ, ആയുഷ് ബദോനി, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍(വിക്കറ്റ് കീപ്പര്‍), ക്രുനാല്‍ പാണ്ഡ്യ(ക്യാപ്റ്റന്‍), കൃഷ്‌ണപ്പ ഗൗതം, നവീന്‍ ഉള്‍ ഹഖ്, രവി ബിഷ്‌ണോയി, മൊഹ്‌സീന്‍ ഖാന്‍.
സബ്സ്റ്റിറ്റ്യൂട്ട്‌സ്: ക്വിന്‍റണ്‍ ഡികോക്ക്, ദീപക് ഹൂഡ, ഡാനിയേല്‍ സാംസ്‍, യഷ് താക്കൂര്‍, പ്രേരക് മങ്കാദ്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റുതുരാജ് ഗെയ്‌ക്‌വാദ്, ദേവോണ്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, മൊയീന്‍ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എം എസ് ധോണി(വിക്കറ്റ് കീപ്പര്‍/നായകന്‍), ദീപക് ചഹാര്‍, മതീഷ പതിരാന, തുഷാര്‍ ദേശ്‌പാണ്ഡെ, മഹീഷ് തീക്‌ഷന.
സബ്സ്റ്റിറ്റ്യൂട്ട്‌സ്: അമ്പാട്ടി റായുഡു, മിച്ചല്‍ സാന്‍റ്‌നര്‍, എസ് സേനാപതി, ഷെയ്‌ഖ് റഷീദ്, ആകാശ് സിംഗ്.