കനത്ത ഷോട്ട് നേര്‍ക്കെത്തി, പേടിച്ച് ഒഴിഞ്ഞു മാറി അമ്പയര്‍; പക്ഷേ, ജ‍ഡേജയ്ക്ക് എന്ത് ഭയം, പന്ത് കൈപ്പിടിയിൽ

ഇപ്പോള്‍ സ്വന്തം ബൗളിംഗില്‍ കാമറൂണ്‍ ഗ്രീനെ പുറത്താക്കാൻ ജഡ‍േജയെടുത്ത ക്യാച്ചാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

Ravindra Jadeja fiery catch leaves Wankhede Stadium silent video btb

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് മുംബൈ ഇന്ത്യൻസ് തോല്‍വിയറിഞ്ഞിരുന്നു. ഈ സീസണില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആദ്യമായിറങ്ങിയ മുംബൈ ഏഴ് വിക്കറ്റിന്‍റെ പരാജയമാണ് നേരിട്ടത്. ഇതോടെ സീസണില്‍ കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ടീമായി മുംബൈ മാറുകയും ചെയ്തു. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ നേടിയ രവീന്ദ്ര ജ‍ഡേജയെയാണ് മത്സരത്തിന്‍റെ താരമായി തെരഞ്ഞെടുത്തത്.

ഇപ്പോള്‍ സ്വന്തം ബൗളിംഗില്‍ കാമറൂണ്‍ ഗ്രീനെ പുറത്താക്കാൻ ജഡ‍േജയെടുത്ത ക്യാച്ചാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഗ്രീനിന്‍റെ കനത്ത ഷോട്ട് ജഡേജ കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. പന്ത് നേര്‍ക്ക് വരുന്നത് കണ്ട് ഒഴിഞ്ഞ് മാറാനുള്ള അമ്പയറുടെ ശ്രമവും വീഡിയോയില്‍ കാണാം. അതേസമയം, സീസണിലെ ആദ്യ ഹോം മത്സരത്തില്‍  ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 32 റണ്‍സെടുത്ത ഇഷാന്‍ കിഷനും 31 റണ്‍സെടുത്ത ടിം ഡേവിഡും മാത്രമാണ് മുംബൈ നിരയില്‍ പൊരുതിയത്.

പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെടുത്ത് നല്ല തുടക്കമിട്ടശേഷമാണ് മുംബൈ തകര്‍ന്നടിഞ്ഞത്. മറുപടി ബാറ്റിംഗില്‍  ചെന്നൈ 11 പന്ത് ബാക്കി നിര്‍ത്തി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം ജയവും മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമാണിത്. 27 പന്തില്‍ വെടിക്കെട്ട് ബാറ്റിംഗുമായി 61 റണ്‍സടിച്ച അജിങ്ക്യാ രഹാനെയും 36 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്ന റുതുരാജ് ഗെയ്ക്‌വാദും ചേര്‍ന്നാണ് ചെന്നൈയുടെ ജയം അനായാസമാക്കിയത്. മുംബൈക്കായി ബെഹന്‍ഡോര്‍ഫും പിയൂഷ് ചൗളയും കുമാര്‍ കാര്‍ത്തികേയയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

'താങ്കള്‍ക്കത് പറ്റില്ലെങ്കില്‍... ഐപിഎല്‍ കളിക്കാൻ വരരുത്'; ഡൽഹി താരത്തോട് പൊട്ടിത്തെറിച്ച് വീരേന്ദർ സെവാഗ്

Latest Videos
Follow Us:
Download App:
  • android
  • ios