കാശ് മുതലായ ഷോട്ട്, ധോണിയുടെ അവസാന ഓവറിലെ സിക്സിനെക്കുറിച്ച് രവി ശാസ്ത്രി
2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരെ ധോണി വിജയ സിക്സ് നേടുമ്പോള്‍ രവി ശാസ്ത്രി പറഞ്ഞ പ്രശസ്തമായ കമന്‍ററി ഓര്‍മയില്ലാത്ത ആരാധകരുണ്ടാവില്ല.
അഹമ്മദാബാദ്: ഐപിഎല്‍ ഉദ്ഘാടന മത്സരത്തിനിറങ്ങുമ്പോള്‍ നായകനായി എം എസ് ധോണി ഇറങ്ങുമോ എന്നായിരുന്നു ചെന്നൈ ആരാധകരുടെ ആകാംക്ഷ. കാല്‍മുട്ടിന് പരിക്കേറ്റ ധോണിക്ക് ആദ്യ മത്സരം നഷ്ടമായേക്കുന്ന റിപ്പോര്‍ട്ടുകളായിരുന്നു ആരാധകരുടെ ആശങ്കയേറ്റിയത്. എന്നാല്‍ ടോസിനായി ധോണി ഇറങ്ങിയപ്പോള്‍ അഹമ്മദാബാദിലെ ഒരു ലക്ഷത്തോളം ആരാധകര്‍ കൈയടിയോടെയാണ് വരവേറ്റത്.
ടോസ് നേടിയ ഗുജറാത്ത് ചെന്നൈയെ ബാറ്റിംഗിന് വിട്ടപ്പോള്‍ ധോണിയുടെ ബാറ്റിംഗിനായി ആരാധകര്‍ കാത്തിരുന്നു. പതിനെട്ടാം ഓവറില്‍ രവീന്ദ്ര ജഡേജ പുറത്തായതിന് പിന്നാലെയാണ് ധോണി ക്രീസിലെത്തിയത്. തുടക്കത്തില്‍ സിംഗിളുകളിലൂടെ തുടങ്ങിയ ധോണി ഇരുപതാം ഓവറിലാണ് തന്‍റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന രണ്ട് ഷോട്ടുകളിലൂടെ ആരാധകരുടെ മനം കവര്‍ന്നത്. ജോഷ്വാ ലിറ്റില്‍ എറിഞ്ഞ ഇരുപതാം ഓവറിലെ മൂന്നാം പന്ത് ഡീപ് സ്ക്വയര്‍ ലെഗ്ഗിന് മുകളിലൂടെ പറത്തിയ ധോണി അടുത്ത പന്ത് സ്ക്വയര്‍ ലെഗ് ബൗണ്ടറി കടത്തി.
അവന്‍ യുവതാരങ്ങളിലെ 'ബേബി G.O.A.T, ഇന്ത്യന്‍ താരത്തെ പ്രശംസകൊണ്ട് മൂടി സ്കോട് സ്റ്റൈറിസ്
2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരെ ധോണി വിജയ സിക്സ് നേടുമ്പോള്‍ രവി ശാസ്ത്രി പറഞ്ഞ പ്രശസ്തമായ കമന്‍ററി ഓര്‍മയില്ലാത്ത ആരാധകരുണ്ടാവില്ല. ഇന്നലെ ഗുജറാത്തിനെതിരെ അവസാന ഓവറില്‍ ധോണി സിക്സ് അടിക്കുമ്പോഴും കമന്‍ററി ബോക്സില്‍ രവി ശാസ്ത്രി ഉണ്ടായിരുന്നു. ധോണിയുടെ സിക്സ് കണ്ട് അദ്ദേഹം പറഞ്ഞത്, ആ ഒറ്റ ഷോട്ട് കൊണ്ട് കളി കാണാനെത്തിയ ഒരു ലക്ഷത്തോളം പേര്‍ക്ക് അവരുടെ കാശ് മുതലായി എന്നായിരുന്നു.
മുമ്പും ധോണി ഇതുപോലെ സിക്സുകള്‍ അടിച്ചുകൂട്ടിയിട്ടുണ്ട്. ഈ മത്സരത്തില്‍ റുതുരാജ് ഗെയ്ക്‌വാദും നിരവധി സിക്സുകള്‍ അടിച്ചു. എന്നാല്‍ അവസാനം ധോണി നേടിയ ആ ഒറ്റ സിക്സിലൂടെ കളി കണ്ട ഒരു ലക്ഷത്തോളം പേര്‍ക്ക് കാശ് മുതലായി. പൈസാ വസൂല്‍ ഷോട്ടായിരുന്നു അതെന്നും രവി ശാസ്ത്രി പറഞ്ഞു.