ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിന് ടോസ് നഷ്ടം! രാജസ്ഥാന്‍ റോയല്‍സിന് ഒരു മാറ്റം, ഓള്‍റൗണ്ടര്‍ തിരിച്ചെത്തി

അശ്വിന്‍ വരെ നീളുന്ന ബാറ്റിംഗ് നിര താളംകണ്ടെത്തിക്കഴിഞ്ഞെങ്കിലും ദേവ്ദത്ത് പടിക്കലിന്റെ മെല്ലെപ്പോക്കും റിയാന്‍ പരാഗിന്റെ ഫോമില്ലായ്മയുമാണ് രാജസ്ഥാന്റെ തലവേദന. മധ്യനിരയില്‍ ഇറങ്ങുന്ന പടിക്കലിന് ഇതുവരെ അതിവേഗ സ്‌കോറിംഗ് സാധ്യമായിട്ടില്ല.

Rajasthan Royals won the toss against Lucknow Super Giants saa

ജയ്പൂര്‍: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യം പന്തെടുക്കും. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ സഞ്ജു സംസാണ്‍ ലഖ്‌നൗവിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ജേസണ്‍ ഹോള്‍ഡര്‍ തിരിച്ചെത്തി. ആഡം സാംപയാണ് വഴിമാറിയത്. അതേസമയം, ലഖ്‌നൗ നിരയില്‍ ക്വിന്റണ്‍ ഡി കോക്ക് ഇന്നും പുറത്തിരിക്കും. തുടര്‍ച്ചയായ നാലാം ജയം ലക്ഷ്യമിട്ട് സഞ്ജുവും സംഘവുമിറങ്ങുന്നത്. പോയന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ നേര്‍ക്കുനേര്‍ വരുന്ന പോരാട്ടത്തില്‍ വിജയവഴിയില്‍ തിരിച്ചെത്താനാണ് ലഖ്‌നൗ ശ്രമിക്കുക. ജയത്തോടെ പ്ലേഓഫിലേക്ക് ഒരു പടികൂടി അടുക്കുകയാണ് രാജസ്ഥാന്റെ ലക്ഷ്യം. 

അശ്വിന്‍ വരെ നീളുന്ന ബാറ്റിംഗ് നിര താളംകണ്ടെത്തിക്കഴിഞ്ഞെങ്കിലും ദേവ്ദത്ത് പടിക്കലിന്റെ മെല്ലെപ്പോക്കും റിയാന്‍ പരാഗിന്റെ ഫോമില്ലായ്മയുമാണ് രാജസ്ഥാന്റെ തലവേദന. മധ്യനിരയില്‍ ഇറങ്ങുന്ന പടിക്കലിന് ഇതുവരെ അതിവേഗ സ്‌കോറിംഗ് സാധ്യമായിട്ടില്ല. റിയാന്‍ പരാഗ് ആകട്ടെ തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും തുടര്‍ച്ചയായി അവസരങ്ങളും ലഭിക്കുന്നു. ബൗളിംഗില്‍ ട്രെന്റ് ബോള്‍ട്ട് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നിറം മങ്ങിയപ്പോള്‍ സന്ദീപ് ശര്‍മ അവസരത്തിനൊത്ത് ഉയര്‍ന്നു. ചാഹല്‍, അശ്വിന്‍ ദ്വയത്തിന്റെ സ്പിന്‍ മികവ് മറികടക്കുക ലഖ്‌നൗവിന് വെല്ലുവിളിയാകും.

മറുവശത്ത് ലഖ്‌നൗ നിരയില്‍ പ്രതിഭാധാരാളിത്തമുണ്ടെങ്കിലും സ്ഥിരതയില്ലായ്മയാണ് പ്രശ്‌നം. അഞ്ച് കളിയില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയുമാണ് ലഖ്‌നൗവിനുള്ളത്. ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, കൈല്‍ മയേഴ്‌സ്, ദീപക് ഹൂഡ, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍ തുടങ്ങി മത്സരം ജയിപ്പിക്കാന്‍ ശേഷിയുള്ള ബാറ്റിംഗ് നിര ലഖ്‌നൗവിനുണ്ട്. ആവേശ് ഖാന്റെ മോശം ഫോമാണ് ബൗളിംഗിലെ ആശങ്ക. നേര്‍ക്കുനേര്‍ പോരാട്ടത്തില്‍മത്സരിച്ച രണ്ടിലും രാജസ്ഥാനായിരുന്നു ജയം.  

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, യഷസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ദ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, ജേസണ്‍ ഹോള്‍ഡര്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, യൂസ്‌വേന്ദ്ര ചാഹല്‍. 

ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ്: കെ എല്‍ രാഹുല്‍, കെയ്ല്‍ മയേഴ്‌സ്, ദീപക് ഹൂഡ, മാര്‍കസ് സ്റ്റോയിനിസ്, ക്രുനാല്‍ പാണ്ഡ്യ, നിക്കോളാസ് പുരാന്‍, ആയുഷ് ബദോനി, നവീന്‍ ഉള്‍ ഹഖ്, ആവേഷ് ഖാന്‍, യുദ്ധ്‌വീര്‍ സിംഗ് ചരാക്, രവി ബിഷ്‌ണോയ്.

ബാറ്റിംഗിന് ഞാനില്ല! ഇംപാക്റ്റ് പ്ലെയര്‍ നിയമം ശരിക്കും ഗുണം ചെയ്‌തെന്ന് യൂസ്‌വേന്ദ്ര ചാഹല്‍

Latest Videos
Follow Us:
Download App:
  • android
  • ios