കൊല്‍ക്കത്തയ്‌ക്കെതിരെ സഞ്ജുവിന് ടോസ് ഭാഗ്യം; ഇരുടീമിലും മാറ്റം, മലയാളി താരം റോയല്‍സില്‍ തിരിച്ചെത്തി
രണ്ട് മാറ്റങ്ങളുമായിട്ടാണ് രാജസ്ഥാന്‍ ഇറങ്ങുങ്ങുന്നത്. കെ എം ആസിഫും ട്രന്റ് ബോള്‍ട്ടും ടീമില്‍ തിരിച്ചെത്തി. കുല്‍ദീപ് യാദവ്, മുരുകന്‍ അശ്വിന്‍ എന്നിവര്‍ പുറത്തായി.
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യം പന്തെടുക്കും. ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു കൊല്‍ക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് രാജസ്ഥാന്‍ ഇറങ്ങുങ്ങുന്നത്. കെ എം ആസിഫും ട്രന്റ് ബോള്‍ട്ടും ടീമില്‍ തിരിച്ചെത്തി. കുല്‍ദീപ് യാദവ്, മുരുകന്‍ അശ്വിന്‍ എന്നിവര്‍ പുറത്തായി. കഴിഞ്ഞ മത്സത്തില്‍ രാജസ്ഥാന്‍ റോയല്‍സില്‍ അരങ്ങേറ്റം നടത്തിയ ജോ റൂട്ടിനെ ടീമില്‍ നിലനിര്‍ത്തി. കൊല്‍ക്കത്ത ഒരു മാറ്റം വരുത്തി. വൈഭവ് അറോറയ്ക്ക് പകരം അനുകൂല്‍ റോയ് ടീമിലെത്തി.
രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, യഷസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ജോ റൂട്ട്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, കെ എം ആസിഫ്, യൂസ്‌വേന്ദ്ര ചാഹല്‍, സന്ദീപ് ശര്‍മ.
കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: റഹ്‌മാനുള്ള ഗുര്‍ബാസ്, ജേസണ്‍ റോയ്, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ, റിങ്കു സിംഗ്, ആേ്രന്ദ റസ്സല്‍, സുനില്‍ നരെയ്ന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, അനുകൂല്‍ റോയ് ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.
ഇരു ടിമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. 11 മത്സരങ്ങളില്‍ 10 പോയിന്റാണ് ഇരുവര്‍ക്കുമുള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ രാജസ്ഥാന്‍ അഞ്ചാമതാണ്. കൊല്‍ക്കത്ത ആറാം സ്ഥാനത്തും. ഇന്ന് ജയിച്ചാല്‍ രാജസ്ഥാന് മൂന്നാമതെത്താം. കൊല്‍ക്കത്തയ്ക്ക് നാലാമതെത്താനുള്ള അവസരവുമുണ്ട്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സത്തോടെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഫോം വീണ്ടെടുത്തിരുന്നു. എന്നാല്‍ ഇന്ന് കൊല്‍ക്കത്തയെ നേരിടാനൊരുങ്ങുമ്പോള്‍ ഒരു കനത്ത വെല്ലുവിളിയും സഞ്ജുവിനെ കാത്തിരിക്കുന്നുണ്ട്. കൊല്‍ക്കത്ത സ്പിന്നര്‍ സുനില്‍ നരെയ്‌നാണ്. സ്ഞജുവിന് അത്ര നല്ല റെക്കോര്‍ഡല്ല, നരെയ്‌നെതിരെ. മൂന്ന് തവണ വിന്‍ഡീസ് താരത്തിന് മുന്നില്‍ സഞ്ജു മുട്ടുമടക്കി. 82-ാണ് മലയാളി താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. എന്നാല്‍ പഴയ ഫോമിന്റെ അടുത്തെങ്ങും നരെയ്‌നില്ലെന്നുള്ളത് സഞ്ജുവിന് നേരിയ ആശ്വാസം നല്‍കും.
അതേസമയം, കൊല്‍ക്കത്ത ക്യാപ്റ്റന്‍ നിതീഷ് റാണയ്ക്കും കാര്യങ്ങള്‍ എളുപ്പമാവില്ല. ഇപ്പുറത്ത് യൂസ്‌വേന്ദ്ര ചാഹലുണ്ടെന്നുള്ളത് റാണയുടെ സമ്മര്‍ദ്ദം കൂട്ടുന്നു. അഞ്ച് തവണ റാണയെ കുടുക്കാന്‍ ചാഹലിന് സാധിച്ചിട്ടുണ്ട്.