റോയല്‍ മാച്ച്! ജോ റൂട്ടിന് പകരം ദേവ്ദത്ത് പടിക്കല്‍? ആര്‍സിബിക്കെതിരെ രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍

കൊല്‍ത്തയുമായി കളിച്ച ടീമില്‍ നിന്ന് രാജസ്ഥാന്‍ എന്തെങ്കിലും മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ജയ്പൂരിലേത് സ്ലോ പിച്ചാണെന്നുള്ളതാണ് പ്രധാന കാരണം. അതുകൊണ്ടുതന്നെ മൂന്ന് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയേറെയാണ്.

Rajasthan Royals probable eleven against royal challengers bangalore saa

യ്പൂര്‍: ഐപിഎല്ലിലെ നിര്‍ണായക മത്സരത്തിനാണ് ജയ്പൂര്‍ സവായ് മാന്‍സിംഗ് സ്റ്റേഡിയം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. രാജസ്ഥാന്‍ റോയല്‍സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം ഇരുടീകള്‍ക്കും നിര്‍ണായകമാണ്. തോല്‍ക്കുന്ന ടീമിന് ഏറെക്കുറെ പുറത്തേക്കുള്ള വഴി തെളിയും. ജയിക്കുന്ന ടീം പ്ലേ ഓഫിന് ഒരുപടി കൂടി അടുക്കും. കഴിഞ്ഞ മത്സരത്തില്‍ ആര്‍സിബി, മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ജയിച്ച ആത്മവിശ്വാസത്തിലാണ്. 

കൊല്‍ത്തയുമായി കളിച്ച ടീമില്‍ നിന്ന് രാജസ്ഥാന്‍ എന്തെങ്കിലും മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ജയ്പൂരിലേത് സ്ലോ പിച്ചാണെന്നുള്ളതാണ് പ്രധാന കാരണം. അതുകൊണ്ടുതന്നെ മൂന്ന് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയേറെയാണ്. എന്നാല്‍ ജോ റൂട്ട് കഴിഞ്ഞ മത്സരത്തില്‍ പന്തെറിഞ്ഞതിനാല്‍ ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ ടീമില്‍ വലിയൊരു അഴിച്ചുപണി പ്രതീക്ഷിക്കേണ്ട. എന്നാല്‍ ഇംപാക്റ്റ് പ്ലയറായി ആഡം സാംപ ടീമിലെത്താനുള്ള സാധ്യത ഏറെയാണ്. റൂട്ട് കളിക്കുന്നതോടെ ദേവ്ദത്ത് പടിക്കല്‍ പുറത്തിരിക്കും. റിയാന്‍ പരാഗിനെ പരിഗണിക്കില്ല. 

ജയസ്വാളിന്റെ തകര്‍പ്പന്‍ ഫോമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പ്രതീക്ഷ. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ജോസ് ബട്‌ലറും ഫോമിലെത്തിയിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഹൈദരാബാദിനെതിരെ അര്‍ധ സെഞ്ചുറിയും കഴിഞ്ഞ മത്സരത്തില്‍ 48 റണ്‍സും നേടി. എന്നാല്‍ മൂന്ന് പേരെ കൂടുതല്‍ ആശ്രയിക്കേണ്ടി വരുന്നതാണ് രാജസ്ഥാന്റെ പ്രധാന പ്രശ്‌നം. മധ്യനിരയില്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ക്ക് കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ നിരാശപ്പെടുത്തുന്നു. എന്നാല്‍ ജോ റൂട്ട് ടീമിലെത്തിയത് മധ്യനിരയുടെ കെട്ടുറപ്പ് വര്‍ധിപ്പിക്കും. സഞ്ജുവിന് ശേഷം നാലാമനായി റൂട്ട് ക്രീസിലെത്തും. രണ്ട് മത്സരം കളിച്ചെങ്കിലും റൂട്ടിന് ബാറ്റ് ചെയ്യാന്‍ അവസാരം ലഭിച്ചിട്ടില്ല. ധ്രുവ് ജുറല്‍, ആര്‍ അശ്വിന്‍ എന്നിവരുടെ സംഭാവനകളും നിര്‍ണായകമാവും. 

രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍: ജോസ് ബട്‌ലര്‍, യഷസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ജോ റൂട്ട്, ധ്രുവ് ജുറല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, കെ എം ആസിഫ്, യൂസ്‌വേന്ദ്ര ചാഹല്‍.

ഇങ്ങനെ ടെൻഷനാക്കാമോ! ഇത്രയുമായിട്ടും പുറത്തായത് ഒരേ ഒരു ടീം; കയ്യാലപ്പുറത്തെ തേങ്ങ പോലെ പ്ലേ ഓഫ് സ്ഥാനങ്ങൾ

Latest Videos
Follow Us:
Download App:
  • android
  • ios