കൂട്ടിയും കിഴിച്ചും രാജസ്ഥാന്‍! നാളെ ആര്‍സിബിക്കെതിരായ മത്സരം ഏകദേശ ചിത്രം നല്‍കും; ലഖ്‌നൗ കനത്ത വെല്ലുവിളി
രാജസ്ഥാന്‍- ആര്‍സിബി മത്സരം ആദ്യ നാലിലെ ചിത്രം നല്‍കും. ആര്‍സിബി തോറ്റാല്‍ പുറത്താകുമെന്നുള്ള അവസ്ഥായാകും. രാജസ്ഥാനും ജയത്തെ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഇനിയുള്ള രണ്ട് മത്സങ്ങള്‍ ജയിച്ചാല്‍ മാത്രമെ രാജസ്ഥാന് എന്തെങ്കിലും പ്രതീക്ഷയുള്ളു.
മുംബൈ: ഐപിഎല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്ലേ ഓഫിലെത്താനുള്ള സാധ്യതകള്‍ കൂട്ടിയും കിഴിച്ചും നോക്കുകയാണ് ടീമുകള്‍. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് ജയിച്ചതോടെ പോയിന്റ് പട്ടികയില്‍ വീണ്ടും മാറ്റം വന്നു. 12 മത്സങ്ങളില്‍ നിന്ന് 14 പോയിന്റ് നേടിയ മുംബൈ ഇന്ത്യന്‍സ് മൂന്നാം സ്ഥാനത്തേക്ക് കയറി. ഇതോടെ സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിന് നാലാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടി വന്നു. 12 മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റുണ്ട് രാജസ്ഥാന്. രാജസ്ഥാന് പിന്നില്‍ 11 മത്സരങ്ങളില്‍ 11 പോയിന്റുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുണ്്. ഇത്രയും മത്സരങ്ങളില്‍ 10 പോയിന്റുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ആറാം സ്ഥാനത്ത്.
നാളെ നടക്കുന്ന രാജസ്ഥാന്‍- ആര്‍സിബി മത്സരം ആദ്യ നാലിലെ ചിത്രം നല്‍കും. ആര്‍സിബി തോറ്റാല്‍ പുറത്താകുമെന്നുള്ള അവസ്ഥായാകും. രാജസ്ഥാനും ജയത്തെ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഇനിയുള്ള രണ്ട് മത്സങ്ങള്‍ ജയിച്ചാല്‍ മാത്രമെ രാജസ്ഥാന് എന്തെങ്കിലും പ്രതീക്ഷയുള്ളു. ആര്‍സിബിക്കും അങ്ങനെതന്നെ. സീസണില്‍ ഗംഭീര തുടക്കമാണ് രാജസ്ഥാന് ലഭിച്ചിരുന്നത്.രണ്ടാം ഘട്ടത്തില്‍ കളിച്ച ആറില്‍ നാലു കളികളും തോറ്റു. എന്നാല്‍ കൊല്‍ക്കത്തയെ തോല്‍പ്പിച്ച് വിജയവഴിയില്‍ തിരിച്ചെത്തി. അവശേഷിക്കുന്നത് ഒരേയൊരു ഹോം മത്സരവും മറ്റൊരു എവേ മത്സരവും.
ജയ്പൂരില് നാളെയ ആര്‍സിബിക്കെതിരായ മത്സരം. അവസാന മത്സരം പഞ്ചാബ് കിംഗ്‌സിനെതിരെ എവേ ഗ്രൗണ്ടിലാണ്. രാജസ്ഥാന് തൊട്ടുതാഴെയുള്ള ടീമുകള്‍ക്ക് ഒപ്പമെത്താനുള്ള അവസരമുണ്ടെങ്കിലും റണ്‍റേറ്റ് രാജസ്ഥാന് അനുകൂലമാണ്. ആര്‍സിബിക്കൊപ്പം രാജസ്ഥാന് വെല്ലുവിളിയാവുക ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ്. 11 പോയന്റുമായി നാലാം സ്ഥാനത്തുള്ള ലഖ്‌നൗവിന് ഒരു ഹോം മത്സരമേ ബാക്കിയുള്ളു. മുംബൈക്കെതിരെ. കൊല്‍ക്കത്തക്കും ഹൈദരാബാദിനുമെതിരെ എവേ മത്സരങ്ങളാണ് പിന്നീടുള്ളത്. ഇരു ടീമുകള്‍ക്കും ഇപ്പോഴും പ്ലേ ഓഫ് സാധ്യത ഉള്ളതിനാല്‍ പോരാട്ടം കനക്കും. ഇന്ന് ഹൈദരരാബാദിനെതിരെ മത്സരമുണ്ട് ലഖ്‌നൗവിന്.
പത്ത് പോയന്റുമായി എട്ടാം സ്ഥാനത്തുള്ള പഞ്ചാബിനും അവശേഷിക്കുന്നത് മൂന്ന് കളികള്‍. ഇതില്‍ അവസാന രണ്ട് കളികളും ഹോം മത്സരങ്ങളാണെന്ന ആനുകൂല്യമുണ്ട്. ഡല്‍ഹിക്കെതിരെ ഹോം എവേ മത്സരങ്ങളും രാജസ്ഥാന്‍ റോയല്‍സിനെതിരെ ഹോം മത്സരവുമാണ് കളിക്കാനുള്ളത്. ഡല്‍ഹിക്കെതിരെ ഇന്നാണ് എവേ മത്സരം. ഒന്നും നഷ്ടപ്പെടാനില്ലാത്ത ഡല്‍ഹിയോട് തോറ്റാല്‍ പഞ്ചാബിന് മുന്നോട്ടുള്ള യാത്ര പ്രയാസമാകും.