അര്‍ധരാത്രി കഴിഞ്ഞും സംസാരിച്ചുകൊണ്ടിരിക്കും! ചാഹലിനെ കുറിച്ച് വാചാലനായി രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാസണ്‍

പ്രധാന താരങ്ങളായ മായങ്ക് അഗര്‍വാള്‍, ഹാരി ബ്രൂക്ക് എന്നിവരുടെ വിക്കറ്റുകളെടുത്തതത് ചാഹലായിരുന്നു. കൂടാതെ ആദില്‍ റഷീദ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരേയും ചാഹല്‍ പുറത്താക്കി. 2022 മെഗാ താരലേലത്തിലൂടെയാണ് ചാഹല്‍ റോയല്‍സിലെത്തുന്നത്.

Rajasthan Royals captain Sanju Samson on Yuzvendra Chahal and his character saa

ജയ്പൂര്‍: ഇന്ത്യന്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലിനെ കൈകാര്യം ചെയ്യുന്നതില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന് പ്രത്യേക കഴിവുണ്ട്. ഇരവരും തമ്മിലുള്ള രസതന്ത്രം അങ്ങനെയാണ്. കഴിഞ്ഞ സീസണില്‍ രാജസ്ഥാനെ ഫൈനലിലെത്തിക്കുന്നതില്‍ ചാഹല്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഈ സീസണിലേയും അരങ്ങേറ്റം ചാഹല്‍ മോശമാക്കിയില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റാണ് ചാഹല്‍ വീഴ്ത്തിയത്. നാല് ഓവറില്‍ വിട്ടുകൊടുത്തതാവട്ടെ 17 റണ്‍സ് മാത്രം. ക്യാംപില്‍ എപ്പോഴും പോസിറ്റീവ് എനര്‍ജിയുണ്ടാക്കുന്ന താരമാണ് ചാഹല്‍. ക്യാപ്റ്റന്‍ സഞ്ജുവും ഇക്കാര്യം സമ്മതിക്കുന്നു.

ചാഹലിന്റെ സാന്നിധ്യം ടീമില്‍ വലിയ സ്വാധീനമുണ്ടാക്കുന്നുവെന്നാണ് സഞ്ജു പറയുന്നത്. റോയല്‍സ് ക്യാപ്റ്റന്റെ വാക്കുകള്‍... ''അദ്ദേഹം റോയല്‍സ് കുടുംബത്തിനൊപ്പം ചേര്‍ന്നത് മുതല്‍ സന്തോഷവനാണ്. അത് നിങ്ങള്‍ക്ക് കാണാനും കഴിയും. അദ്ദേഹത്തിന്റെ സ്വഭാവം അങ്ങനെയാണ്, എപ്പോഴും പോസിറ്റീവായിരിക്കും. ചാഹല്‍ തന്റെ റൂമിലേക്കോ റെസ്‌റ്റൊറെന്റിലേക്കോ എല്ലാവരേയും ക്ഷണിക്കും. അര്‍ധരാത്രി കഴിഞ്ഞിട്ടും ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കും. എപ്പോഴും ഊര്‍ജസ്വലനായിട്ടെ അദ്ദേഹം കാണപ്പെട്ടിട്ടുള്ളൂ. അതുകൊണ്ടുതന്നെ ചാഹലിന്റെ സാന്നിധ്യം വലിയ സ്വാധീനമുണ്ടാക്കുന്നു. ചാഹലിന് റോയല്‍സ് ജേഴ്‌സിയില്‍ വലിയ ഭാഗം കളിക്കാനുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷം അദ്ദേഹം വലിയ സന്തോഷത്തിലായിരുന്നു. പന്തെറിഞ്ഞ രീതിയിലും നാല് വിക്കറ്റുകളും വരും മത്സരത്തിലും ചാഹലിന്റെ ആത്മവിശ്വാം വര്‍ധിപ്പിക്കും.'' സഞ്ജു പറഞ്ഞു.

പ്രധാന താരങ്ങളായ മായങ്ക് അഗര്‍വാള്‍, ഹാരി ബ്രൂക്ക് എന്നിവരുടെ വിക്കറ്റുകളെടുത്തതത് ചാഹലായിരുന്നു. കൂടാതെ ആദില്‍ റഷീദ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരേയും ചാഹല്‍ പുറത്താക്കി. 2022 മെഗാ താരലേലത്തിലൂടെയാണ് ചാഹല്‍ റോയല്‍സിലെത്തുന്നത്. അതിന് തൊട്ടുമുമ്പുള്ള സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്നു ചാഹല്‍.  6.50 കോടിക്കാണ് റോയല്‍സ് ചാഹലിനെ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ 27 വിക്കറ്റുകള്‍ നേടിയ ചാഹല്‍ പര്‍പ്പില്‍ ക്യാപ്പിനും ഉടമായി. 17 മത്സരങ്ങളില്‍ 19.51 ശരാശരിയിലായിരുന്നു നേട്ടം. 7.75-ാണ് എക്കണോമി റേറ്റ്.

ഡഗ് ഔട്ടില്‍ ജേഴ്സി തൂക്കിയിട്ട് പന്തിനോടുള്ള സ്നേഹ പ്രകടനം വേണ്ടെന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനോട് ബിസിസിഐ

Latest Videos
Follow Us:
Download App:
  • android
  • ios