പൂജ്യത്തിന് പുറത്തായ രോഹിത്തിനെതിരെ പരിഹാസ ട്വീറ്റ്, തോല്‍വിക്ക് പിന്നാലെ ഡീലിറ്റ് ചെയ്ത് തടിതപ്പി പഞ്ചാബ്

അഞ്ച് തവണ ചാമ്പ്യന്‍മാരായ ടീമാണ് മുംബൈ എന്നും പഞ്ചാബിന് നേരത്തെ കിംഗ്സ് ഇലവന്‍ പഞ്താബായിരുന്നപ്പോഴോ ഇപ്പോള്‍ പഞ്ചാബ് കിംഗ്സ് ആയപ്പോഴോ കിരീടമൊന്നും നേടാനായിട്ടില്ലെന്നും ഓര്‍മിപ്പിച്ചായിരുന്നു മുംബൈ ഇന്ത്യന്‍സിന്‍റെ മറുപടി. ബഹുമാനിക്കാന്‍ പഠിക്കണമെന്നും മുംബൈ ട്വീറ്റില്‍ വ്യക്തമാക്കി.

Punjab Kings to delete cruel Rohit Sharma dig afterl loss gkc

മൊഹാലി: ഐപിഎല്ലില്‍ ഇന്നലെ നടന്ന പഞ്ചാബ് കിംഗ്സ്- മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തില്‍ പൂജ്യത്തിന് പുറത്തായ മുംബൈ നായകന്‍ രോഹിത് ശര്‍മയെ കളിയാക്കിയിട്ട ട്വീറ്റ് തോല്‍വിക്ക് പിന്നാലെ നീക്കം ചെയ്ത് പഞ്ചാബ് കിംഗ്സ്. പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായിരുന്നു. റിഷി ധവാന്‍റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച രോഹിത്തിനെ ബൗണ്ടറിയില്‍  മാത്യു ഷോര്‍ട്ട് ആണ് കൈയിലൊതുക്കുകിയത്.

ഇതിന് പിന്നാലെ രോഹിത്തിന്‍റെ ചുരുക്കപ്പേരായ Ro എന്നതിനെ R0 എന്നാക്കി കൂടെയൊരു സ്മൈലിയും ചേര്‍ത്ത് പഞ്ചാബ് കിംഗ്സിന്‍റെ ഔദ്യോഗിക ട്വിറ്ററില്‍ നിന്ന് ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇതിനെതിരെ മുംബൈ ആരാധകരും പിന്നാലെ മുംബൈ ഇന്ത്യന്‍സും രംഗത്തെത്തി. അഞ്ച് തവണ ചാമ്പ്യന്‍മാരായ ടീമാണ് മുംബൈ എന്നും പഞ്ചാബിന് നേരത്തെ കിംഗ്സ് ഇലവന്‍ പഞ്താബായിരുന്നപ്പോഴോ ഇപ്പോള്‍ പഞ്ചാബ് കിംഗ്സ് ആയപ്പോഴോ കിരീടമൊന്നും നേടാനായിട്ടില്ലെന്നും ഓര്‍മിപ്പിച്ചായിരുന്നു മുംബൈ ഇന്ത്യന്‍സിന്‍റെ മറുപടി. ബഹുമാനിക്കാന്‍ പഠിക്കണമെന്നും മുംബൈ ട്വീറ്റില്‍ വ്യക്തമാക്കി.

അടികൊണ്ട് വലഞ്ഞ പഞ്ചാബിനെ ട്രോളി മുംബൈ ഇന്ത്യന്‍സ്, പൊലീസ് ഇടപെടേണ്ടെന്ന് പരിഹാസം

മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തപ്പോള്‍ മുംബൈ 18.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തു. ഇഷാന്‍ കിഷന്‍ 41 പന്തില്‍ 75 റണ്‍സെടുത്തപ്പോള്‍ സൂര്യകുമാര്‍ യാദവ് 31 പന്തില്‍ 66 റണ്‍സെടുത്തു. തിലക് വര്‍മ 10 പന്തില്‍ 26 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ടിം ഡേവിഡ് 10 പന്തില്‍ 19 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ മുംബൈയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് മുംബൈയെ വീഴ്ത്തിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios