ധവാനും മടങ്ങി! ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് പതിഞ്ഞ തുടക്കം

രണ്ടാം പന്തില്‍ തന്നെ പ്രഭ്‌സിമ്രാനെ ഗുജറാത്തിന് നഷ്ടമായി. ഷമിയുടെ പന്തില്‍ മിഡ് വിക്കറ്റില്‍ റാഷിദ് ഖാന് ക്യാച്ച് നല്‍കിയാണ് സിമ്രാന്‍ മടങ്ങുന്നത്.

punjab kings lost two wickets against gujarat titans saa

മൊഹാലി: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിന് പതിഞ്ഞ തുടക്കം. മൊഹാലിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് ആറ് ഓവര്‍ പിന്നിടുമ്പോള്‍ രണ്ടിന് 52 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ പ്രഭ്‌സിമ്രാന്‍ സിംഗ് (2), ശിഖര്‍ ധവാന്‍ (8) എന്നിവരുടെ വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. മാത്യൂ ഷോര്‍ട്ട് (3), ഭാനുക രജപക്‌സ (35) എന്നിവരാണ്. മുഹമ്മദ് ഷമി, ജോഷ്വാ ലിറ്റില്‍ എന്നിവര്‍ക്കാണ് വിക്കറ്റ്.

രണ്ടാം പന്തില്‍ തന്നെ പ്രഭ്‌സിമ്രാനെ ഗുജറാത്തിന് നഷ്ടമായി. ഷമിയുടെ പന്തില്‍ മിഡ് വിക്കറ്റില്‍ റാഷിദ് ഖാന് ക്യാച്ച് നല്‍കിയാണ് സിമ്രാന്‍ മടങ്ങുന്നത്. നാലാം ഓവറില്‍ ധവാനും മടങ്ങി. ജോഷ്വായുടെ പന്ത് ക്രീസ് വിട്ട് കളിക്കാന്‍ ശ്രമിച്ച ധവാന്‍ പിഴച്ചു. എഡ്ജായ പന്ത് അല്‍സാരി ജോസഫിന്റെ കൈകളിലേക്ക്. 

ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, ജോഷ്വാ ലിറ്റില്‍.

പഞ്ചാബ് കിംഗ്സ്: പ്രഭ്സിമ്രാന്‍ സിംഗ്, ശിഖര്‍ ധവാന്‍, മാത്യൂ ഷോര്‍ട്ട്, ഭാനുക രജപക്സ, ജിതേഷ് ശര്‍മ, സാം കറന്‍, ഷാരുഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, കഗിസോ റബാദ, ഋഷി ധവാന്‍, അര്‍ഷ്ദീപ് സിംഗ്.

സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് തോറ്റാണ് പഞ്ചാബ് ഹോം ഗ്രൗണ്ടില്‍ ഇറങ്ങുന്നത്. ക്യാപ്റ്റന്‍ ശിഖര്‍ ധവാനെ അമിതമായി ആശ്രയിക്കുന്നതാണ് പ്രധാന ദൗര്‍ബല്യം. ഹൈദരാബാദിനെതിരെ 143 റണ്‍സ് നേടിയപ്പോള്‍ 99ഉം ധവാന്റെ ബാറ്റില്‍ നിന്നായിരുന്നു. ധവാനെപ്പോലെ വിശ്വസിക്കാവുന്നൊരു ബാറ്റര്‍ പഞ്ചാബ് നിരയിലില്ല. 

204 റണ്‍സ് നേടിയിട്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടേറ്റ തോല്‍വിയുടെ ഞെട്ടലിലാണ് നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത്. റിങ്കു സിംഗിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഗുജറാത്തിന്റെ താളം തെറ്റിച്ചത്. പരിക്കില്‍ നിന്ന് മോചിതനായി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുമ്പോള്‍ ജയവും തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് ഗുജറാത്ത്.

ക്യാപ്റ്റനായുള്ള 200-ാം മത്സരത്തില്‍ ധോണിക്ക് ആദരം; മറുപടി പ്രസംഗം വിമര്‍ശകരെ പോലും ആരാധകരാക്കും

Latest Videos
Follow Us:
Download App:
  • android
  • ios