അനായാസ ക്യാച്ച് കൈവിട്ട് നോര്‍ക്യ, തലയില്‍ കൈവെച്ച് പോണ്ടിംഗ്; കലിതുള്ളി കുല്‍ദീപ്-വീഡിയോ

കുല്‍ദീപ് യാദവിന്‍റെ പന്തില്‍ അഥര്‍വ ടൈഡെ നല്‍കിയ അനായാസ ക്യാച്ച് യാഷ് ദുള്‍ നിലത്തിട്ടപ്പോള്‍ നിരാശനായെങ്കിലും ദേഷ്യം പുറത്തെടുക്കാതിരുന്ന കുല്‍ദീപ് യാദവ് പക്ഷെ ലിവിംഗ്‌സ്റ്റണെ നോര്‍ക്യ വിട്ടുകളഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിച്ചു.

Ponting and Kuldeep Yadav in angry As DC fielders drops simple catches vs Punjab Kings gkc

ധരംശാല: ഐപിഎല്ലില്‍ ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്സിനെ വീഴ്ത്തിയെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങളുടെ ഫീല്‍ഡിംഗ് പിഴവുകള്‍ ടീമിനാകെ നാണക്കേടായി. കുല്‍ദീപ് യാദവിന്‍റെ പന്തില്‍ പന്തില്‍ അഥര്‍വ ടൈഡെയെ യാഷ് ദുള്ളും ലിയാം ലിവിംഗ്‌സ്റ്റണെ ആന്‍റിച്ച് നോര്‍ക്യയുമാണ് ബൗണ്ടറിയില്‍ കൈവിട്ടത്. അതിന് മുമ്പ് രണ്ട് ബാറ്റര്‍മാരും ഒരു വശത്തായിട്ടും അനായാസ റണ്ണൗട്ട് അവസരവും ഡല്‍ഹി നഷ്ടമാക്കിയിരുന്നു.

കുല്‍ദീപ് യാദവിന്‍റെ പന്തില്‍ അഥര്‍വ ടൈഡെ നല്‍കിയ അനായാസ ക്യാച്ച് യാഷ് ദുള്‍ നിലത്തിട്ടപ്പോള്‍ നിരാശനായെങ്കിലും ദേഷ്യം പുറത്തെടുക്കാതിരുന്ന കുല്‍ദീപ് യാദവ് പക്ഷെ ലിവിംഗ്‌സ്റ്റണെ നോര്‍ക്യ വിട്ടുകളഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിച്ചു.

പഞ്ചാബിന്‍റെ കാറ്റൂരിവിട്ടത് ഡല്‍ഹി, പക്ഷെ സന്തോഷിക്കുന്നത് രാജസ്ഥന്‍ ഉള്‍പ്പെടെ 4 ടീമുകള്‍

നോര്‍ക്യ ക്യാച്ച് കൈവിടുന്നത് കണ്ട് ഡഗ് ഔട്ടിലിരുന്ന് പരിശീലകന്‍ റിക്കി പോണ്ടിംഗ് പോലും അവിശ്വസനീയതയോടെ തല കുനിച്ചു. ജീവന്‍ കിട്ടിയ ലിവിംഗ്സ്റ്റണാകട്ടെ പിന്നീട് തകര്‍ത്തടിച്ച് പഞ്ചാബിനെ വിജയത്തിന് അടുത്തെത്തിക്കുകയും ചെയ്തു.214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് ഇഷാന്ത് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്ഡ 33 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.

48 പന്തില്‍ അഞ്ച് ഫോറും ഒമ്പത് സിക്സും പറത്തിയ  ലിവിംഗ്സ്റ്റണ്‍ 94 റണ്‍സടിച്ച് ഇന്നിംഗ്സിലെ അവസാന പന്തിലാണ് പുറത്തായത്.  അവസാന നാലോവറില്‍ പഞ്ചാബ് 63 റണ്‍സടിച്ചെങ്കിലും ആന്‍റിച്ച് നോര്‍ക്യ എറിഞ്ഞ 19-ാം ഓവറില്‍ അഞ്ച് റണ്‍സ് മാത്രം നേടാനായുള്ളു. ഇതാണ് തോല്‍വിയില്‍ നിര്‍ണായകമായത്. നോര്‍ക്യയുടെ ഓവര്‍ ഒഴിച്ചാല്‍ 18 പന്തിലാണ് പഞ്ചാബ് 58 റണ്‍സടിച്ചത്. മത്സരത്തില്‍ പേസര്‍മാര്‍ പ്രഹരമേറ്റുവാങ്ങിയപ്പോള്‍ മൂന്നോവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്ത ഖലീല്‍ അഹമ്മദും മൂന്നോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയ കുല്‍ദീപ് യാദവുമാണ് ഡല്‍ഹിക്കായി ബൗളിംഗില്‍ തിളങ്ങിയത്. വിക്കറ്റെടുക്കാനായില്ലെങ്കിലും കുല്‍ദീപ് പഞ്ചാബിന്‍റെ റണ്ണൊഴുക്ക് പിടിച്ചു നിര്‍ത്തിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios