5 പന്തില്‍ ജയിക്കാന്‍ 33 റണ്‍സ്; എന്നിട്ടും പഞ്ചാബിനെ അവിശ്വസനീയ ജയത്തിന് അടുത്തെത്തിച്ച് ലിവിംഗ്‌സ്റ്റണ്‍

അഞ്ച് സിക്സ് അടിച്ചാലും ജയിക്കില്ലെന്ന് ഉറപ്പായ നിമിഷം. എന്നാല്‍ ലിവിംഗ്‌സ്റ്റണ്‍ രണ്ടാം പന്തില്‍ സിക്സും മൂന്നാം പന്തില്‍ ബൗണ്ടറിയും പറത്തിയപ്പോഴും തോല്‍വിഭാരം കുറക്കാനെ അതുകൊണ്ട് കഴിയൂ എന്നായിരുന്നു കരുതിയത്.

PBKS needed 33 in the last 5 balls, but Liam Livingstone nearly pulled off unbelievable win gkc

ധരംശാല: സ്വന്തം ടീം പോലും വിജയം വിട്ടെന്ന് ഉറപ്പിച്ച മത്സരത്തില്‍ ലിയാം ലിവിംഗ്‌സ്റ്റണ്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം പഞ്ചാബിനെ എത്തിച്ചത് വിജയത്തിന് തൊട്ടടുത്ത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് ഇഷാന്ത് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ വേണ്ടിയിരുന്നത് 33 റണ്‍സായിരുന്നു. റിങ്കു സിംഗിന്‍റെ അഞ്ച് സിക്സ് പോലൊരു അത്ഭു ഇന്നിംഗ്സില്ലെങ്കില്‍ വിജയം സാധ്യമാകില്ലെന്ന് ഉറപ്പായിരുന്നു. ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ ഇഷാന്ത് ശര്‍മയുടെ ആദ്യ പന്ത് ലിവിംഗ്സ്‌റ്റണ് കണക്ട് ചെയ്യാന്‍ കഴിയാതിരുന്നതോടെ ലക്ഷ്യം അഞ്ച് പന്തില്‍ 33 റണ്‍സായി.

അഞ്ച് സിക്സ് അടിച്ചാലും ജയിക്കില്ലെന്ന് ഉറപ്പായ നിമിഷം. എന്നാല്‍ ലിവിംഗ്‌സ്റ്റണ്‍ രണ്ടാം പന്തില്‍ സിക്സും മൂന്നാം പന്തില്‍ ബൗണ്ടറിയും പറത്തിയപ്പോഴും തോല്‍വിഭാരം കുറക്കാനെ അതുകൊണ്ട് കഴിയൂ എന്നായിരുന്നു കരുതിയത്. ഇഷാന്ത് എറിഞ്ഞ നാലാം പന്ത് ഫുള്‍ടോസ് നോ ബോളാകുകയും അത് ലിവിംഗ്സ്റ്റണ്‍ സിക്സിന് പറത്തുകയും ചെയ്തതോടെ പെട്ടെന്ന് കളി മാറി. ഇതോടെ പഞ്ചാബിന്‍റെ ലക്ഷ്യം മൂന്ന് പന്തില്‍ 16 ആയി ചുരുങ്ങി.

മൂന്ന് സിക്സ് അടിച്ചാല്‍ ജയിക്കാമായിരുന്ന മത്സരത്തില്‍ പക്ഷെ ഫ്രീ ഹിറ്റായ നാലാം പന്ത് ഇഷാന്ത് ഓഫ് സ്റ്റംപിന് പുറത്ത് ഫുള്‍ട്ടോസ് എറിഞ്ഞിട്ടും ലിവിംഗ്സ്‌റ്റണ് അത് കണക്ട് ചെയ്യാന്‍ കഴിയാതിരുന്നത് അവിശ്വസനീയമായി. ഇതോടെ ലക്ഷ്യം രണ്ട് പന്തില്‍ 16 ആയി. അഞ്ചാം പന്തില്‍ സിംഗിളെടുക്കാതിരുന്ന ലിവിംഗ്സ്റ്റണ്‍ അവസാന പന്തില്‍ അക്സറിന് ക്യാച്ച് നല്‍കി 94 റണ്‍സെടുത്ത് പുറത്തായി.

ഏഷ്യാ കപ്പ് ഇംഗ്ലണ്ടില്‍ നടത്തണമെന്ന് പസിബി ചെയര്‍മാന്‍ നജാം സേഥി; ഇയാള്‍ക്ക് ഭ്രാന്തുണ്ടോ എന്ന് റമീസ് രാജ

48 പന്തില്‍ അഞ്ച് ഫോറും ഒമ്പത് സിക്സും പറത്തിയാണ്  ലിവിംഗ്സ്റ്റണ്‍ 94 റണ്‍സടിച്ചത്.  അവസാന നാലോവറില്‍ 63 റണ്‍സടിച്ചെങ്കിലും പഞ്ചാബിന് പക്ഷെ ആന്‍റിച്ച് നോര്‍ക്യ എറിഞ്ഞ 19-ാം ഓവറില്‍ അഞ്ച് റണ്‍സ് മാത്രം നേടാനായുള്ളു. ഇതാണ് തോല്‍വിയില്‍ നിര്‍ണായകമായത്. നോര്‍ക്യയുടെ ഓവര്‍ ഒഴിച്ചാല്‍ 18 പന്തിലാണ് പഞ്ചാബ് 58 റണ്‍സടിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios