രോഹിത്തും കോലിയുമല്ല! സഞ്ജു സ്‌പെഷ്യല്‍ ക്യാപ്റ്റനാണ്! കാരണം വ്യക്തമാക്കി യൂസ്‌വേന്ദ്ര ചാഹല്‍
കരിയറില്‍ നാല് ക്യാപറ്റന്മാര്‍ക്ക് കീഴില്‍ സഞ്ജു കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ എം എസ് ധോണിക്ക് കീഴിലും ഐപിഎല്ലില്‍ രോഹിത് ശര്‍മ, വിരാട് കോലി, സഞ്ജു എന്നിവര്‍ക്ക് കീഴിലും ചാഹല്‍ കളിച്ചു. ഇപ്പോള്‍ നാല് ക്യാപ്റ്റന്മാരേയും കുറിച്ച് സംസാരിക്കുകയാണ് ചാഹല്‍.
ബംഗളൂരു: രാജസ്ഥാന്‍ റോയല്‍സ് ലെഗ് സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലിന് ഈ ഐപിഎല്‍ സീസണിലും മികച്ച തുടക്കമാണ് ലഭിച്ചത്. ആറ് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ വിക്കറ്റ് വേട്ടക്കാരില്‍ അഞ്ചാമതുണ്ട് ചാഹല്‍. 11 വിക്കറ്റാണ് ചാഹലിന്റെ അക്കൗണ്ടില്‍. എട്ട് വര്‍ഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിച്ച ശേഷമാണ് ചാഹല്‍ 2022 മെഗാതാരലേലത്തില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലെത്തിയത്. ആ സീസണില്‍ 27 വിക്കറ്റ് വീഴ്ത്തിയ ചാഹല്‍ പര്‍പ്പിള്‍ ക്യാപ്പ് നേടുകയും ചെയ്തു.
കരിയറില്‍ നാല് ക്യാപറ്റന്മാര്‍ക്ക് കീഴില്‍ ചാഹല്‍ കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ എം എസ് ധോണിക്ക് കീഴിലും ഐപിഎല്ലില്‍ രോഹിത് ശര്‍മ, വിരാട് കോലി, സഞ്ജു എന്നിവര്‍ക്ക് കീഴിലും ചാഹല്‍ കളിച്ചു. ഇപ്പോള്‍ നാല് ക്യാപ്റ്റന്മാരേയും കുറിച്ച് സംസാരിക്കുകയാണ് ചാഹല്‍. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ധോണി, രോഹിത്, കോലി എന്നിവര്‍ക്ക് കീഴില്‍ കളിക്കുമ്പോഴൊക്കെ ബൗളര്‍ക്ക് വേണ്ട എല്ലാ പിന്തുണയും എനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഐപിഎല്ലിലേക്ക് വരുമ്പോള്‍ സഞ്ജുവാണ് എന്റെ ഇഷ്ടപ്പെട്ട ക്യാപ്റ്റന്‍. ധോണിയെ പോലെയാണ് സഞ്ജു. വളരെ ശാന്തനാണ്. കഴിഞ്ഞ വര്‍ഷം എന്റെ കരിയറില്‍ എന്തെങ്കിലും പുരോഗതി ഉണ്ടായിട്ടുണ്ടെങ്കില്‍, അതിന്റെ കാരണക്കാരന്‍ സഞ്ജുവാണ്. നിങ്ങള്‍ക്ക് നാലോവര്‍ കയ്യിലുണ്ട്. എന്ത് വേണമെങ്കിലും ചെയ്യാനാണ് സഞ്ജു പറയുന്നത്.'' ചാഹല്‍ പറഞ്ഞു.
അതേസമയം, ഐപിഎല്ലില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍രാജസ്ഥാന്‍ ഇന്നിറങ്ങും. വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആണ് എതിരാളികള്‍. ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്നരക്കാണ് മത്സരം. നായകന്‍ ഫാഫ് ഡൂപ്ലെസിക്ക് പരിക്കേറ്റതിനാല്‍ ഇന്നും വിരാട് കോലി തന്നെയാവും ബാംഗ്ലൂരിനെ നയിക്കുക എന്നാണ് സൂചന. കഴിഞ്ഞ മത്സരത്തിലേതുപോലെ ഡൂപ്ലെസി ബാറ്റിംഗിന് ഇറങ്ങിയേക്കും. നിലവില്‍ ഐപിഎല്‍ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തുള്ള ഡൂപ്ലെസിയും കോലിയും നല്‍കുന്ന നല്ല തുടക്കമാണ് ബാംഗ്ലൂരിന്റെ ഇന്ധനം.
പഞ്ചാബ് കിംഗ്‌സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ജയിച്ച് വിജയവഴിയില്‍ തിരിച്ചെത്തിയത് ബാംഗ്ലൂരിന് ആശ്വാസമാകുമ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന്റെ നിരാശ മറികടക്കാനാണ് സഞ്ജുവും സംഘവും ഇറങ്ങുന്നത്. വിജയത്തിന് അടുത്തെത്തിയശേഷമാണ് ലഖ്‌നൗവിനെതിരെ രാജസ്ഥാന്‍ പരാജയപ്പെട്ടത്. മധ്യനിരയില്‍ ദേവ്ദത്ത് പടിക്കലിന്റെയും റിയാന്‍ പരാഗിന്റെയും മങ്ങിയ പ്രകടനമാണ് രാജസ്ഥാന്റെ തലവേദന.
സഞ്ജുവിന് പൂട്ടാന്‍ കോലിക്കുണ്ടൊരു വജ്രായുധം