സൂര്യയേയും ശ്രേയസിനേയും മറക്കൂ! ലോകകപ്പില്‍ നാലാമനായി വിജയ് ശങ്കര്‍ മതി; വെടിക്കെട്ടില്‍ അമ്പരന്ന് ആരാധകര്‍
ആഭ്യന്തര സീസണില്‍ തമിഴ്‌നാടിനായി മികച്ച പ്രകടനം പുറത്തെടുത്ത ശങ്കര്‍, അതേ പ്രകടനം ഗുജറാത്ത് ജേഴ്‌സിയിലും തുടരുകയാണ്. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴസിനെതിരായ മത്സരത്തില്‍ ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത് ശങ്കറായിരുന്നു. 24 പന്തില്‍ 63 റണ്‍സുമായി താരം പുറത്താവാതെ നിന്നു.
അഹമ്മദാബാദ്: ഇടക്കാലത്ത് ഏറെ പരിഹാസം നേരിട്ട താരമാണ് വിജയ് ശങ്കര്‍. 2019 ഏകദിന ലോകകപ്പില്‍ അമ്പാട്ടി റായുഡുവിന് പകരം തമിഴ്‌നാട് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത് കടുത്ത വിവാദത്തിന് ഇടയാക്കിയിരുന്നു. അന്ന് സെലക്റ്റര്‍മാര്‍ പറഞ്ഞത് ശങ്കര്‍ ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും തിളുന്ന ത്രീ ഡയമെന്‍ഷന്‍ പ്ലെയറാണെന്നാണ്. എന്നാല്‍ ലോകകപ്പിനിടെ പരിക്കേറ്റ താരത്തിന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു.
മൂന്ന് മത്സരങ്ങളിലാണ് താരത്തിന് അവസരം ലഭിച്ചത്. മൂന്ന് തവണ ബാറ്റിംഗിനെത്തിയപ്പോഴും താരത്തിന് തിളങ്ങാന്‍ സാധിച്ചില്ല. പാക്കിസ്താനെതിരെ 15 പന്തില്‍ പുറത്താവാതെ 15 റണ്‍സെടുത്തു. അഫ്ഗാനിസ്ഥാനെതിരെ 41 പന്തില്‍ 29 റണ്‍സുമായി മടങ്ങി. വെസ്റ്റ് ഇന്‍ഡീസിനെതിരെ 19 പന്തില്‍ 14 റണ്‍സായിരുന്നു സമ്പാദ്യം. പാക്കിസ്താനെതിരെ മാത്രമാണ് പന്തെറിഞ്ഞത്. രണ്ട് വിക്കറ്റും വീഴ്ത്തി. എന്നാല്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ലോകകപ്പില്‍ നിന്ന് പുറത്തായി.
പിന്നീട് ഇന്ത്യന്‍ ടീമിലേക്ക് താരത്തെ വിളിച്ചിട്ടില്ല. ഇതിനിടെ ഐപിഎല്‍ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി കളിക്കാനുള്ള അവസരമുണ്ടായി. ഗുജറാത്തിന്റ പ്രഥമ സീസണിന് ശേഷം താരത്തെ നിലനിര്‍ത്തുകയും ചെയ്തു. ആഭ്യന്തര സീസണില്‍ തമിഴ്‌നാടിനായി മികച്ച പ്രകടനം പുറത്തെടുത്ത ശങ്കര്‍, അതേ പ്രകടനം ഗുജറാത്ത് ജേഴ്‌സിയിലും തുടരുകയാണ്. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴസിനെതിരായ മത്സരത്തില്‍ ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത് ശങ്കറായിരുന്നു. 24 പന്തില്‍ 63 റണ്‍സുമായി താരം പുറത്താവാതെ നിന്നു.
ഇതോടെ പ്രശംസകൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ. ഇത്രയും നാള്‍ കേട്ട കുറ്റപ്പെടുത്തലുകള്‍ക്കെല്ലാമുള്ള മറുപടിയാണിതെന്ന് ട്വീറ്റുകള്‍ കാണുന്നു. എന്നാല്‍ രസകരമായ ചില ട്രോളുകളും വരുന്നു. ലോകകപ്പ് വര്‍ഷമായപ്പോള്‍ ശങ്കര്‍ ഫോമിലായെന്നും വീണ്ടും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണമെന്നം ആരാധകര്‍ പറയുന്നു. ചില ട്വീറ്റുകള്‍ വായിക്കാം...
എന്നാല്‍ വിജയ് ശങ്കറുടെ ഇന്നിംഗ്‌സിനും ഗുജറാത്തിനെ രക്ഷിക്കാനായില്ല. റിങ്കു സിംഗ് ഷോയില്‍ ഗുജറാത്തിന് മൂന്ന് വിക്കറ്റിന്റെ തോല്‍വി സമ്മതിക്കേണ്ടി വന്നു. അവസാന ഓവറില്‍ അഞ്ച് സിക്‌സ് നേടിയ റിങ്കു സിംഗ് കൊല്‍ക്കത്തെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.