റാഷിദിനെ തിരഞ്ഞുപിടിച്ച് അടിച്ചു, 100-ാം ഐപിഎല്‍ മത്സരം നിറംകെട്ടു! ഗുര്‍ബാസിനെ പുകഴ്ത്തി സോഷ്യല്‍ മീഡിയ
റാഷിദ് മറക്കാനാഗ്രഹിക്കുന്ന ദിവസമാണിത്. നാല് ഓവര്‍ എറിഞ്ഞപ്പോള്‍ വിക്കറ്റൊന്നും കിട്ടിയില്ലെന്ന് മാത്രമല്ല, 54 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. റാഷിദിന്റെ നല്ല ദിവസം നശിപ്പിച്ചത് അഫ്ഗാനിസ്ഥാന്‍ ടീമില്‍ തന്റെ സഹതാരമായ റഹ്‌മാനുള്ള ഗുര്‍ബാസാണ്.
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 100-ാം മത്സരത്തിനാണ് റാഷിദ് ഖാന്‍ ഇന്നിറങ്ങിയത്. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലാണ് റാഷിദ് 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമായ റാഷിദ്, നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടിയും കളിച്ചു. 2022 സീസണിന് തൊട്ടുമുുമ്പാണ് റാഷിദ് ഗുജറാത്തിനൊപ്പം ചേരുന്നത്.
എന്നാല്‍ റാഷിദ് മറക്കാനാഗ്രഹിക്കുന്ന ദിവസമാണിത്. നാല് ഓവര്‍ എറിഞ്ഞപ്പോള്‍ വിക്കറ്റൊന്നും കിട്ടിയില്ലെന്ന് മാത്രമല്ല, 54 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. റാഷിദിന്റെ നല്ല ദിവസം നശിപ്പിച്ചത് അഫ്ഗാനിസ്ഥാന്‍ ടീമില്‍ തന്റെ സഹതാരമായ റഹ്‌മാനുള്ള ഗുര്‍ബാസാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓപ്പണറായിട്ടാണ് ഗുര്‍ബാസ് കളിക്കുന്നത്.
റാഷിദിന്റെ 11 പന്തുകളാണ് ഗുര്‍ബാസ് നേരിട്ടത്. 30 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. പിന്നീട് ആേ്രന്ദ റസ്സലും റാഷിദിനിട്ട് കണക്കിന് കൊടുത്തു. പിന്നീട് ഗുര്‍ബാസിനെ പുറത്താക്കിയതും അഫ്ഗാന്‍ താരങ്ങളായിരുന്നു. ഗുജറാത്തിന്റെ അഫ്ഗാന്‍ സ്പിന്നറായ നൂര്‍ അഹമ്മദിന്റെ പന്തില്‍ റാഷിദിന് ക്യാച്ച് നല്‍കിയാണ് ഗുര്‍ബാസ് മടങ്ങുന്നത്. എന്തായാലും റാഷിദ് ഖാനെതിരെ ഗുര്‍ബാസിന്റെ പ്രകടനം ക്രിക്കറ്റ് ലോകത്തിന് നന്നായി ബോധിച്ചു. ചില ട്വീറ്റുകള്‍ വായിക്കാം...
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: എന്‍ ജഗദീഷന്‍, റഹ്‌മാനുള്ള ഗുര്‍ബാസ്, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ, റിങ്കു സിംഗ്, ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍, ഡേവിഡ് വീസ്, ഷാര്‍ദുല്‍ ഠാക്കൂര്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.
ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ, അഭിനവ് മനോഹര്‍, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, ജോഷ്വ ലിറ്റില്‍.