കോലിയോട് ട്വിറ്ററിലൂടെ മാപ്പ് പറഞ്ഞോ, പ്രതികരണവുമായി നവീന്‍ ഉള്‍ ഹഖ്

ഇതോടെയാണ് നവീന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരണത്തിന് തയാറായത്. ഇത്തരം വ്യാജ പ്രൊഫൈലുകളില്‍ നിന്ന് സന്ദേശം ലഭിക്കുന്നവര്‍ ഉടന്‍ അത് വ്യാജമാണെന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു നവീന്‍ ഉള്‍ ഹഖിന്‍റെ ഇന്‍സ്റ്റ സ്റ്റോറി.

Naveen-ul-Haq breaks reponds to I am sorry Virat Kohli tweet gkc

ലഖ്നൗ: ഐപിഎല്ലിനിടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം വിരാട് കോലിയുമായുള്ള വാക് പോരുമായി ബന്ധപ്പെട്ട് ട്വിറ്ററിലൂടെ മാപ്പു ചോദിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ അഫ്ഗാന്‍ പേസര്‍ നവീന്‍ ഉള്‍ ഹഖ്. ഇന്നലെയാണ് നവീന്‍ ഉള്‍ ഹഖ് 66 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് എന്നോട് ക്ഷമിക്കു വിരാട് കോലി സര്‍, എന്ന ട്വീറ്റ് വന്നത്. പിന്നാലെ ഇത് ആരാധകര്‍ക്കിടയില്‍ വൈറലാവുകയും മണിക്കൂറുകള്‍ക്കുള്ളില്‍ 25000ത്തോളം പേര്‍ ലൈക്ക് അടിക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ ട്വീറ്റ് അപ്രത്യക്ഷമായി.

ഇതിന് പിന്നാലെ നവിന്‍ ഉള്‍ ഹഖിന്‍റെ ചിത്രവും വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് നല്‍കാറുള്ള നീല ടിക്കുമുള്ള മറ്റൊരു ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ശുഭ്മാന്‍ ഗില്ലിന്‍റെയും വിരാട് കോലിയുടെയും വിക്കറ്റുകളാണ് ഓസ്ട്രേലിയക്ക് നിര്‍ണായകമാകുക എന്ന് ട്വീറ്റ് എത്തി. അതിന് മുമ്പ് വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ വിരാട് കോലി ടോപ് സ്കോററാകുകയും രോഹിത് കിരീടം നേടുകയും ധോണി ഇന്ത്യയുടെ മുഖ്യപരിശീലകനായി എത്തുകയും ചെയ്യുക എന്നത് ആരാധകന്‍ എന്ന നിലയില്‍ വലിയ സ്വപ്നമാണെന്നും ട്വീറ്റ് ചെയ്തിരുന്നു.

Naveen-ul-Haq breaks reponds to I am sorry Virat Kohli tweet gkcഇതോടെയാണ് നവീന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരണത്തിന് തയാറായത്. ഇത്തരം വ്യാജ പ്രൊഫൈലുകളില്‍ നിന്ന് സന്ദേശം ലഭിക്കുന്നവര്‍ ഉടന്‍ അത് വ്യാജമാണെന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു നവീന്‍ ഉള്‍ ഹഖിന്‍റെ ഇന്‍സ്റ്റ സ്റ്റോറി. ആരാധകര്‍ തനിക്കെതിരെ കോലി ചാന്‍റ് നടത്തുന്നത് കളിക്കാന്‍ കൂടുതല്‍ പ്രചോദനം നല്‍കുന്നുവെന്ന് നവീന്‍ ഉള്‍ ഹഖ് ഐപിഎല്‍ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

കോലിയുടെ എന്നല്ല ഏത് കളിക്കാരന്‍റെ പേര് വിളിച്ച് പ്രകോപിപ്പിക്കുന്നതും ടീമിനായി കളിക്കാന്‍ കൂടുതല്‍ ഊര്‍ജ്ജവും പ്രചോദനവും നല്‍കുന്നതാണ്. ആരാധകര്‍ എന്തൊക്കെ പറഞ്ഞാലും ഞാനെന്‍റെ കളിയില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുറത്തുനിന്നുള്ള കോലാഹലങ്ങള്‍ ‌ഞാന്‍ ശ്രദ്ധിക്കാറില്ല. അതെന്നെ ബാധിക്കാറുമില്ല. പ്രഫഷണല്‍ താരമെന്ന നിലക്ക് ഇതെല്ലാം അതിന്‍റേതായ സ്പിരിറ്റില്‍ എടുക്കാന്‍ ഞാന്‍ തയാറാണ്. മോശം പ്രകടനം നടത്തിയാല്‍ കളിക്കാര്‍ കൂവുകയും നല്ല പ്രകടനം നടത്തിയാല്‍ കൈയടിക്കുകയും ചെയ്യുക എന്നത് സ്വാഭാവികമാണ് എന്നായിരുന്നു നവീനിന്‍റെ പ്രതികരണം.

കോലിയെ തൊട്ടാല്‍ വെറുതെയിരിക്കില്ല! നവീന്‍ ഉള്‍ ഹഖിനെ പരിഹസിച്ച് മുംബൈയുടെ വിഷ്ണു വിനോദും സന്ദീപ് വാര്യറും

Latest Videos
Follow Us:
Download App:
  • android
  • ios