ക്വാളിഫയറിന് മുമ്പ് ചെന്നൈ ടീമില്‍ ധോണി-ജഡേജ തര്‍ക്കം, പിന്നാലെ ഒളിയമ്പെയ്ത് ജഡേജയുടെ ഭാര്യയുടെ ട്വീറ്റ്

ഡല്‍ഹിക്കെതിരെ നാലോവര്‍ എറിഞ്ഞ ജഡേജ 50 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്. എന്നാല്‍ തര്‍ക്കത്തിന് പിന്നാലെ ജഡേജയുടെ ഭാര്യ റിവാബ ജഡേജയിട്ട ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

Mystery deepens in Ravindra Jadeja and MS Dhoni spat gkc

ചെന്നൈ: ഐപിഎല്ലില്‍ ഗുജറാത്തിനെതിരെ ക്വാളിഫയര്‍ പോരാട്ടത്തിനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാംപില്‍ നിന്ന് പൊട്ടലും ചീറ്റലും. താരങ്ങളെ കൈകാര്യം ചെയ്യുന്നിലും അവരില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നതിലും പേരുകേട്ട ചെന്നൈ ടീം മാനേജ്മെന്‍റും നായകന്‍ എംഎസ് ധോണിയും രവീന്ദ്ര ജഡേജയുമാണ് പുതിയ വിവാദത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

ലീഗ് റൗണ്ടിലെ അവസാന പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്താണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് രണ്ടാം സ്ഥാനക്കാരായി ക്വാളിഫയര്‍ ഉറപ്പിച്ചത്. എന്നാല്‍ മത്സരശേഷം ധോണിയും ജഡേജയും തമ്മില്‍ രൂക്ഷമായ വാര്‍ക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന്‍റെ ദൃശ്യങ്ങളും ജഡേജയോട് ധോണി അനിഷ്ടം പ്രകടിപ്പിക്കുന്നതിന്‍റെ ദ‍ൃശ്യങ്ങളും പുറത്തുവന്നിരുന്നു. മത്സരത്തിലെ ജഡേജയുടെ പ്രകടനത്തിലുള്ള അസംതൃപ്തിയാണ് ധോണി പ്രകടിപ്പിച്ചത് എന്നായിരുന്നു വാര്‍ത്തകള്‍.

കോലിയുടെ പേര് പോലും പറഞ്ഞില്ല, ഗില്ലിനെ മാത്രം അഭിന്ദിച്ച് ഗാംഗുലി; അസൂയക്ക് മരുന്നില്ലെന്ന് ആരാധകരുടെ മറുപടി

ഡല്‍ഹിക്കെതിരെ നാലോവര്‍ എറിഞ്ഞ ജഡേജ 50 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്. എന്നാല്‍ തര്‍ക്കത്തിന് പിന്നാലെ ജഡേജയുടെ ഭാര്യ റിവാബ ജഡേജയിട്ട ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കര്‍മഫലം നിങ്ങളെ തേടിവരും ഇപ്പോഴല്ലെങ്കില്‍ അധികം വൈകാതെ എന്നായിരുന്നു റിവാബയുടെ ട്വീറ്റ്. കഴിഞ്ഞ സീസണിന്‍റെ തുടക്കത്തില്‍ ജഡേജയെ ക്യാപ്റ്റനക്കിയ ചെന്നൈ തുടര്‍ തോല്‍വികളെ തുടര്‍ന്ന് പാതിവഴിക്ക് ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റി ധോണിയെ വീണ്ടും ക്യാപ്റ്റനായിക്കിയിരുന്നു.

പിന്നീട് സീസണൊടുവില്‍ ജഡേജ ചെന്നൈ ടീം വിടുമെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിക്കുകയും ജഡേജ ചെന്നൈ ടീമിനൊപ്പമുള്ള ചിത്രങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സീസണ് മുമ്പ് ധോണി ഇടപെട്ട് ജഡേജയും ടീം മാനേജ്മെന്‍റുമായുള്ള പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് ധോണി തന്നെ ജഡേജയോട് പരസ്യമായി ദേഷ്യപ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് ചെന്നൈ നേരിടുന്നത്. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലാണ് മത്സരം.

കോലിയുടെ ആര്‍സിബി തോറ്റതിന് പിന്നാലെ പരിഹാസ ട്രോളുമായി വീണ്ടും നവീന്‍ ഉള്‍ ഹഖ്, തിരിച്ചടിച്ച് ആരാധകര്‍

Latest Videos
Follow Us:
Download App:
  • android
  • ios