ഗവാസ്കറെ വിമര്‍ശിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി അംബാട്ടി റായുഡു

നിങ്ങള്‍ ഫീല്‍ഡിംഗിനും ഇറങ്ങണം, അല്ലാതെ വന്ന് രണ്ട് പന്തില്‍ പുറത്താവുകയല്ല വേണ്ടത്, ഡല്‍ഹി ക്യാപിറ്റല്‍സില്‍ പൃഥ്വി ഷാ ചെയ്യുന്നതുപോലെയാണത്. പൃഥ്വി ഷാ ബാറ്റിംഗിനിറങ്ങി പെട്ടെന്ന് പുറത്താവുകയും പിന്നീട് ഫീല്‍ഡിംഗിനിറങ്ങാതിരിക്കുകയും ചെയ്യുന്നത് നമ്മള്‍ കാണുന്നതാണെന്നും ഗവാസ്കര്‍ പറഞ്ഞിരുന്നു.

 

My tweet has nothing to do with the great Gavaskars says Ambati Rayudu gkc

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ നേരിട്ട രണ്ടാം പന്തില്‍ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ തന്‍റെ പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്ന ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം അംബാട്ടി റായുഡു. രാജസ്ഥാനെതിരായ മത്സരത്തില്‍ റായുഡു പുറത്തായതിന് പിന്നാലെ ബാറ്റിംഗിന് മാത്രം ഇറങ്ങുന്നതാണ് റായുഡുവിന്‍റെ പ്രശ്നമെന്നും ഫീല്‍ഡിംഗില്‍ കൂടി ഇറങ്ങണമെന്നും ഗവാസ്കര്‍ കമന്‍ററിക്കിടെ പറഞ്ഞിരുന്നു.

നിങ്ങള്‍ ഫീല്‍ഡിംഗിനും ഇറങ്ങണം, അല്ലാതെ വന്ന് രണ്ട് പന്തില്‍ പുറത്താവുകയല്ല വേണ്ടത്, ഡല്‍ഹി ക്യാപിറ്റല്‍സില്‍ പൃഥ്വി ഷാ ചെയ്യുന്നതുപോലെയാണത്. പൃഥ്വി ഷാ ബാറ്റിംഗിനിറങ്ങി പെട്ടെന്ന് പുറത്താവുകയും പിന്നീട് ഫീല്‍ഡിംഗിനിറങ്ങാതിരിക്കുകയും ചെയ്യുന്നത് നമ്മള്‍ കാണുന്നതാണെന്നും ഗവാസ്കര്‍ പറഞ്ഞിരുന്നു.

ക്രുനാലിന് മുമ്പെ ഇറങ്ങി സ്വന്തം ടീമിന്‍റെ തന്ത്രം പൊളിച്ച് സ്റ്റോയ്നിസ്, പിന്നെ കണ്ടത് വെടിക്കെട്ട്

ഇതിന് പിന്നാലെ ജീവിത്തിലും കരിയറിലും ഉയര്‍ച്ച താഴ്ചകള്‍ സ്വാഭാവികമാണെന്നും അതിനെ നല്ലരീതിയില്‍ എടുക്കുകയും കഠിനാധ്വാനം ചെയ്യുകയുമാണ് വേണ്ടതെന്നും ഒരാളുടെ കഠിനാധ്വാനത്തെ വിലിരുത്തേണ്ടത് ഫലം നോക്കി മാത്രമല്ലെന്നും അതുകൊണ്ട് ചിരിച്ചുകൊണ്ട് എല്ലാം നേരിടണമെന്നും റായുഡു ട്വീറ്റ് ചെയ്തിരുന്നു.

ഇത് ഗവാസ്കര്‍ക്കുള്ള മറുപടിയാണെന്ന് വ്യാഖ്യാനം വന്നതോടെയാണ് വിശദീകരണ ട്വീറ്റുമായി റായുഡു ഇന്ന് രംഗത്തെത്തിയത്.എന്തൊരു അസംബന്ധമാണത്, എന്‍റെ ട്വീറ്റ് ഇതിഹാസതാരം ഗവാസ്കറുടെ അഭിപ്രായത്തിനുള്ള മറുപടിയല്ല. അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ എല്ലായ്പ്പോഴും മാനിക്കപ്പെടേണ്ടതാണ്. പിന്നെ ഫില്‍ഡിംഗിന് ഇറങ്ങണോ വേണ്ടയോ എന്നത് ഒരു കളിക്കാരന്‍റെ മാത്രം തീരുമാനമല്ലെന്നും റായുഡു ട്വീറ്റ് ചെയ്തു.

 ഈ സീസണില്‍ ചെന്നൈ കുപ്പായത്തില്‍ 16.60 ശരാശരിയില്‍ 83 റണ്‍സ് മാത്രമാണ് റായുഡുവിന് നേടാനായത്. പുറത്താകാടെ നേടിയ 27 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.

Latest Videos
Follow Us:
Download App:
  • android
  • ios