മുംബൈക്ക് ജീവന്‍മരണപ്പോരാട്ടം, എതിരാളികള്‍ ഹൈദരാബാദ്; മത്സരഫലം രാജസ്ഥാനും നിര്‍ണായകം
മുംബൈ തോറ്റാല്‍ അവസാന മത്സരമായ ആര്‍സിബി-ഗുജറാത്ത് പോരാട്ടം വരെ രാജസ്ഥാനും ആയുസ് നീട്ടാമെന്ന് മാത്രം. അതില്‍ ആര്‍സിബിയും വലിയ മാര്‍ജിനില്‍ തോറ്റാല്‍ മാത്രമെ രാജസ്ഥാന് സാധ്യതയുള്ളു. വാംഖഡെയില്‍ ഈ സീസണില്‍ മികച്ച റെക്കോര്‍ഡുണ്ടെന്നതും എതിരാളികള്‍ ദുര്‍ബലരായ ഹൈദരാബാദാണെന്നതും മുംബൈക്ക് അനുകൂലഘടകമാണ്
മുംബൈ: ഐപിഎല്ലില്‍ അവശേഷിക്കുന്ന ഒരേയൊരു പ്ലേ ഓഫ് ബെര്‍ത്തില്‍ കണ്ണുവെച്ച് മൂന്ന് ടീമുകള്‍. മുംബൈ ഇന്ത്യന്‍സും, റോയയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും നേരിയ പ്രതീക്ഷയുമായി രാജസ്ഥാന്‍ റോയല്‍സും. ഇതില്‍ മുംബൈ ഇന്ത്യന്‍സ് ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടാനിറങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും അവരെ പ്ലേ ഓഫിലെത്തിക്കില്ല. വൈകിട്ട് 3.30ന് മുബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.
മുംബൈ തോറ്റാല്‍ അവസാന മത്സരമായ ആര്‍സിബി-ഗുജറാത്ത് പോരാട്ടം വരെ രാജസ്ഥാനും ആയുസ് നീട്ടാമെന്ന് മാത്രം. അതില്‍ ആര്‍സിബിയും വലിയ മാര്‍ജിനില്‍ തോറ്റാല്‍ മാത്രമെ രാജസ്ഥാന് സാധ്യതയുള്ളു. വാംഖഡെയില്‍ ഈ സീസണില്‍ മികച്ച റെക്കോര്‍ഡുണ്ടെന്നതും എതിരാളികള്‍ ദുര്‍ബലരായ ഹൈദരാബാദാണെന്നതും മുംബൈക്ക് അനുകൂലഘടകമാണ്. ഈ സീസണില്‍ വാംഖഡെയില്‍ 213, 200, 183 റണ്‍സ് വിജയലക്ഷ്യങ്ങള്‍ പോലും അനായാസം പിന്തുടര്‍ന്ന് ജയിച്ചതാണ് മുംബൈക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകം. വാംഖഡെയില്‍ സൂര്യകുമാര്‍ യാദവ് അസാമാന്യ ഫോമിലാണെന്നതും അവരുടെ പ്രതീക്ഷ കൂട്ടുന്നു.
മനം കീഴടക്കി റിങ്കു സിക്‌സര്‍ സിംഗ് പൊരുതി കീഴടങ്ങി; 1 റണ്‍ ജയവുമായി ലഖ്‌നൗ പ്ലേ ഓഫില്‍
ഹൈദരാബാദിനെതിരെ മുംബൈക്ക് ജയിച്ചാല്‍ മാത്രം പ്ലേ ഓഫിലെത്താനാവില്ല. അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തോല്‍ക്കുക കൂടി വേണം. ആര്‍സിബി ഗുജറാത്തിനെ തോല്‍പ്പിച്ചാല്‍ നെറ്റ് റണ്‍റേറ്റില്‍(0.180) മുംബൈയെക്കാള്‍(-0.128) ഏറെ മുന്നിലുള്ള അവര്‍ പ്ലേ ഓഫിലെത്തും. സീസണില്‍ ആദ്യ തവണ ഏറ്റുമുട്ടിയപ്പോള്‍ 14 റണ്‍സിനായിരുന്നു മുംബൈ ജയിച്ചത്. എന്നാല്‍ ഇന്ന് 80 റണ്‍സിനെങ്കിലും ജയിച്ചാലെ നെറ്റ് റണ്‍ റേറ്റില്‍ മുംബൈക്ക് ആര്‍സിബിയെ മറികടക്കാനാവു.
അവസാന അഞ്ച് കളിയില്‍ മൂന്നിലും മുംബൈ ജയിച്ചപ്പോള്‍ ഹൈദരാബാദിന് ഒരു ജയം മാത്രമാണുള്ളത്. തിലക് വര്‍മ ഇന്നും കളിക്കുന്ന കാര്യം സംശയത്തിലാണെന്നത് മംബൈക്ക് തിരിച്ചടിയാണ്. തിലക് വര്‍മ കളിച്ചില്ലെങ്കില്‍ മലയാളി താരം വിഷ്ണു വിനോദിന് വീണ്ടും അവസരം ലഭിക്കും. അതേസയമം, ഹൈദരാബാദിന് പരിക്കിന്‍റെ ആശങ്കകളൊന്നുമില്ല. ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനും പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരെന്ന നാണക്കേട് മാറ്റാനുമാണ് ഹൈദരാബാദ് ഇറങ്ങുന്നത്.