ഐപിഎല്ലില്‍ രണ്ട് മത്സരങ്ങള്‍; ഗുജറാത്ത് ലഖ്‌നൗവിനെതിരെ! മുംബൈക്ക് എതിരാളി പഞ്ചാബ് കിംഗ്‌സ്

തുടക്കം പിഴച്ചെങ്കിലും ഹാട്രിക് ജയത്തിന്റെ കരുത്തിലാണ് മുംബൈ വാംഖഡെയില്‍ പഞ്ചാബിനെ കാത്തിരിക്കുന്നത്. കരുത്തുറ്റ ബാറ്റിംഗ് ലൈനപ്പില്‍ തന്നെയാണ് മുംബൈയുടെ പ്രതീക്ഷ.

Mumbai Indians vs Punjab Kings ipl match preview and probable eleven

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങളുള്ള ദിവസമാണ്. ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. വൈകീട്ട് മൂന്നരയ്ക്ക് ലഖ്‌നൗവിലാണ് മത്സരം. രാത്രി 7.30ന് രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് വാംഖഡെയില്‍ പഞ്ചാബ് കിംഗ്‌സിനെ നേരിടും. രാജസ്ഥാനെതിരായ തോല്‍വി മറക്കാന്‍ ഗുജറാത്ത് ഇറങ്ങുന്‌പോള്‍ രാജസ്ഥാനെ തകര്‍ത്ത ആത്മവിശ്വാസവുമായാണ് ലഖ്‌നൗ വരുന്നത്. നേര്‍ക്കുനേര്‍ പോരില്‍ രണ്ടിലും ഗുജറാത്താണ് ജയിച്ചത്. ഇന്ന് ജയിച്ചാല്‍ ലഖ്‌നൗവിന് ലീഗില്‍ ഒന്നാം സ്ഥാനത്തെത്താം.

തുടക്കം പിഴച്ചെങ്കിലും ഹാട്രിക് ജയത്തിന്റെ കരുത്തിലാണ് മുംബൈ വാംഖഡെയില്‍ പഞ്ചാബിനെ കാത്തിരിക്കുന്നത്. കരുത്തുറ്റ ബാറ്റിംഗ് ലൈനപ്പില്‍ തന്നെയാണ് മുംബൈയുടെ പ്രതീക്ഷ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ എന്നിവര്‍ക്കൊപ്പം കാമറൂണ്‍ ഗ്രീനും സൂര്യകുമാര്‍ യാദവും ടിം ഡേവിഡും കൂടി ക്രീസിലുറച്ചാല്‍ ഏത് ലക്ഷ്യവും മുംബൈക്ക് സാധ്യം. ജോഫ്രാ ആര്‍ച്ചര്‍ പരിശീലനത്തില്‍ പന്തെറിഞ്ഞത് ആശ്വാസം.

അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് ഇന്നും അവസരം ലഭിക്കും. ബാറ്റിംഗിലെ വിശ്വസ്തനായ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ അഭാവമാണ് പഞ്ചാബിനെ അലട്ടുന്നത്. സാം കറന് തന്നെയാകും ഇന്നും ടീമിനെ നയിക്കാനുള്ള ചുമതല. അവസാന നാല് മത്സരത്തില്‍ ഒരു ജയം മാത്രമാണ് ടീമിനുള്ളത്. സിക്കന്ദര്‍ റാസയും നഥാന്‍ എല്ലിസും ടീമിലിടം പിടിച്ചേക്കും. 29 നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ 15ല്‍ മുംബൈയും 14ല്‍ പഞ്ചാബും ജയിച്ചു. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം...

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, കാമറൂണ്‍ ഗ്രീന്‍, തിലക് വര്‍മ, ടിം ഡേവിഡ്, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, നെഹര്‍ വധേര, ഹൃതിക് ഷൊകീന്‍, പിയൂഷ് ചൗള, ജേസണ്‍ ബെഹ്രന്‍ഡോഫ്.

പഞ്ചാബ് കിംഗ്‌സ്: അഥര്‍വ ടൈഡെ, പ്രഭ്‌സിമ്രാന്‍ സിംഗ്, മാത്യൂ ഷോര്‍ട്ട്, ലിയാം ലിവിംഗ്‌സ്റ്റണ്‍, ഹര്‍പ്രീത് സിംഗ് ഭാട്ടിയ, സാം കറന്‍, ജിതേഷ് ശര്‍മ, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, നഥാന്‍ എല്ലിസ്, അര്‍ഷ്ദീപ് സിംഗ്, രാഹുല്‍ ചാഹര്‍.

തല്ലിപ്പരത്തി 'തല'പ്പട; ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്

Latest Videos
Follow Us:
Download App:
  • android
  • ios