ഗില്ലിന്റെ പൂണ്ടുവിളയാട്ടം, സ്റ്റൈലന്‍ സെഞ്ചുറി! ഫൈനല്‍ കളിക്കാന്‍ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ റണ്‍മല
മികച്ച തുടക്കമായിരുന്നു ഗുജരാത്തിന്. ആദ്യ വിക്കറ്റില്‍ വൃദ്ധിമാന്‍ സാഹയ്‌ക്കൊപ്പം 54 റണ്‍സാണ് ഗില്‍ കൂട്ടിചേര്‍ത്തത്. 16 പന്തില്‍ 18 റണ്‍സ് നേടിയ സാഹയെ പുറത്താക്കി പിയൂഷ് ചൗള മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി.
അഹമ്മദാബാദ്: അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ശുഭ്മാന്‍ ഗില്‍ (60 പന്തില്‍ 129) കത്തിക്കയറിയപ്പോള്‍ രണ്ടാം ഐപിഎല്‍ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് 233 റണ്‍സാണ് നേടിയത്. സായ് സുദര്‍ശന്‍ (31 പന്തില്‍ 43) ഗില്ലിന് നിര്‍ണായക പിന്തുണ നല്‍കി. ഒരു മാറ്റവുമായിട്ടാണ് മുംബൈ ഇറങ്ങിയത്. ഹൃതിക് ഷൊകീന് പകരം കുമാര്‍ കാര്‍ത്തികേയ ടീമിലെത്തി. ഗുജറാത്ത് രണ്ട് മാറ്റം വരുത്തി. ജോഷ്വാ ലിറ്റില്‍, സായ് സുദര്‍ശന്‍ എന്നിവര്‍ ടീമിലെത്തി. ദസുന്‍ ഷനക, നാല്‍കണ്ഡെ എന്നിവര്‍ പുറത്തായി.
മികച്ച തുടക്കമായിരുന്നു ഗുജരാത്തിന്. ആദ്യ വിക്കറ്റില്‍ വൃദ്ധിമാന്‍ സാഹയ്‌ക്കൊപ്പം 54 റണ്‍സാണ് ഗില്‍ കൂട്ടിചേര്‍ത്തത്. 16 പന്തില്‍ 18 റണ്‍സ് നേടിയ സാഹയെ പുറത്താക്കി പിയൂഷ് ചൗള മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ സായ് ഗില്ലിന് പിന്തുണ നല്‍കി. സ്‌ട്രൈക്ക് കൈമാറി കൊടുത്ത സായ് കാഴ്ച്ചക്കാനായി. 138 റണ്‍സാണ് ഗില്‍- സായ് സഖ്യം ചേര്‍ത്തത്. 15-ാം ഓവറില്‍ ഗില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. അവിടേയും നിന്നില്ല താരം അറ്റാക്ക് ചെയ്തുകൊണ്ടേയിരുന്നു. 17-ാം ഓവറിന്റെ അവസാന അഞ്ചാം പന്തിലാണ് ഗില്‍ മടങ്ങുന്നത്. ആകാശ് മധ്‌വാളിനായിരുന്നു വിക്കറ്റ്. മടങ്ങുമ്പോള്‍ 10 സിക്‌സും ഏഴ് ഫോറും ഗില്‍ നേടിയിരുന്നു. അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യ (13 പന്തില്‍ 28) ആളി കത്തി. ഇതിനിടെ സായ് റിട്ടയേര്‍ഡ് ഹര്‍ട്ടായി. റാഷിദ് ഖാന്‍ (5) പുറത്താവാതെ നിന്നു.
മധ്‌വാളൊക്കെ വരി നിന്ന് അടി വാങ്ങി; കാണാം ഗില്ലിന്‍റെ സിക്‌സര്‍ മേള- വീഡിയോ
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ടിം ഡേവിഡ്, നെഹാല്‍ വധേര, ക്രിസ് ജോര്‍ദാന്‍, കുമാര്‍ കാര്‍ത്തികേയ, ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ്, പിയൂഷ് ചൗള.
ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, ഹാര്‍ദിക് പാണ്ഡ്യ, സായ് സുദര്‍ശന്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാതിയ, റാഷിദ് ഖാന്‍, ജോഷ് ലിറ്റില്‍, മുഹമ്മദ് ഷമി, നൂര്‍ അഹമ്മദ്, മോഹിത് ശര്‍മ.
ലീഗ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് തോറ്റതോടെയാണ് രണ്ടാം ഊഴത്തിന് ഇറങ്ങേണ്ടിവന്നത്. അപ്രതീക്ഷിത കുതിപ്പിന്റെ ആത്മവിശ്വാസത്തോടെയാണ് മുംബൈ ഇന്ത്യന്‍സ്.