യഥാര്‍ത്ഥ വില്ലന്‍ അയാളാണ്; മുംബൈയെ തോല്‍പ്പിച്ചത് വധേരയുടെ 'ടെസ്റ്റ്' കളിയെന്ന് കുറ്റപ്പെടുത്തി ആരാധകര്‍

ഒമ്പത് പന്തില്‍ ഏഴ് റണ്‍സെടുത്ത് സൂര്യയും മടങ്ങിയതോടെ മുംബൈ പ്രതിരോധത്തിലാവുകയും പിന്നാലെ പതിനേഴാം ഓവറിലെ ആദ്യ പന്തില്‍ സ്കോര്‍ 131ല്‍ നില്‍ക്കെ 20 പന്തില്‍ 16 റണ്‍സെടുത്ത നെഹാല്‍ വധേര പുറത്താവുകയും ചെയ്തു.

Mumbai Indians fans roasts Nehal Wadhera For slow Innings against LSG gkc

ലഖ്നൗ: ഐപിഎല്ലില്‍ വിജയപ്രതീക്ഷ ഉയര്‍ത്തിയശേഷം മുംബൈ ഇന്ത്യന്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനോട് അഞ്ച് റണ്‍സിന്‍റെ നേരിയ തോല്‍വി വഴങ്ങിയതില്‍ യുവതാരം നെഹാല്‍ വധേരയുടെ ടെസ്റ്റ് കളിയെ കുറ്റപ്പെടുത്തി ആരാധകര്‍. 20 പന്തില്‍ 16 റണ്‍സെടുത്ത് പുറത്തായ വധേരയുടെ ടെസ്റ്റ് കളിയാണ് മുംബൈയെ തോല്‍പ്പിച്ചതെന്നാണ് ആരാധകരുടെ വിമര്‍ശനം.

ഓപ്പണിംഗ് വിക്കറ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും(25 പന്തില്‍ 37), ഇഷാന്‍ കിഷനും(39 പന്തില്‍ 59) തകര്‍ത്തടിച്ചപ്പോള്‍ മുംബൈ 9.4 ഓവറില്‍ 90 റണ്‍സടിച്ചിരുന്നു. എന്നാല്‍ അനാവശ്യ ഷോട്ടിലൂടെ രോഹിത്തും പിന്നാലെ കിഷനും സൂര്യയുമെല്ലാം പുറത്തായതോടെ മുംബൈ പതിന‌ഞ്ചാം ഓവറില്‍ 115-3ലേക്ക് വീണു. ഇഷാന്‍ കിഷന്‍ പുറത്തായതിന് പിന്നാവെ നാലാമനായി ക്രീസിലെത്തിയ നെഹാല്‍ വധേര താളം കണ്ടെത്താന്‍ പാടുപെട്ടത് സൂര്യയെ സമ്മര്‍ദ്ദത്തിലാക്കി. ഒമ്പത് പന്തില്‍ ഏഴ് റണ്‍സെടുത്ത് സൂര്യയും മടങ്ങിയതോടെ മുംബൈ പ്രതിരോധത്തിലാവുകയും പിന്നാലെ പതിനേഴാം ഓവറിലെ ആദ്യ പന്തില്‍ സ്കോര്‍ 131ല്‍ നില്‍ക്കെ 20 പന്തില്‍ 16 റണ്‍സെടുത്ത നെഹാല്‍ വധേര പുറത്താവുകയും ചെയ്തു.

'കൈ തന്നെ മുറിച്ചു കളയേണ്ടിവരുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു'; തിരിച്ചുവരവിനെക്കുറിച്ച് മൊഹ്സിന്‍ ഖാന്‍

ഇതോടെ കളി ഫിനിഷ് ചെയ്യേണ്ട ചുമതല മലയാളി താരം വിഷ്ണു വിനോദിലും ടിം ഡേവിഡിലും കാമറൂണ്‍ ഗ്രീനിലുമായി. വധേര ഒരു പന്തില്‍ ഒരു റണ്‍സ് വീതമെങ്കിലും എടുത്തിരുന്നെങ്കില്‍ മുംബൈ തോല്‍ക്കില്ലായിരുന്നുവെന്നാണ് ആരാധകരുടെ കുറ്റപ്പെടുത്തല്‍. എന്നാല്‍ വധേര പതുങ്ങിക്കളിച്ചിട്ടും മുംബൈക്ക് അവസാന ഓവറില്‍ ജയിക്കാന്‍ 11 റണ്‍സ് മാത്രമേ വേണ്ടിയിരുന്നുള്ളു. വമ്പനടിക്കാരായ ടിം ഡേവിഡിനും കാമറൂണ്ഡ ഗ്രീനിനും പക്ഷെ അതേ നേടാനായില്ല. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ മാര്‍ക്കസ് സ്റ്റോയ്നിസിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ(47 പന്തില്‍ 89*) കരുത്തില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സടിച്ചപ്പോള്‍ മുംബൈക്ക് 20 ഓവറില്‍ അ‍ഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

Latest Videos
Follow Us:
Download App:
  • android
  • ios