സഞ്ജുവിനേയും സംഘത്തേയും തെറിപ്പിച്ച് മുംബൈ ഇന്ത്യന്‍സ്! രാജസ്ഥാനുള്‍പ്പെടെ മറ്റു ടീമുകള്‍ക്കും ഇനി കടുപ്പം

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് അഞ്ചാം സ്ഥാനത്ത്. 11 മത്സരങ്ങളില്‍ 11 പോയിന്റാണ് ലഖ്‌നൗവിന്. ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരം ജയിച്ചാല്‍ ലഖ്‌നൗവിന് നാലിലെത്താനുള്ള അവസരമുണ്ട്.

mumbai indians back to top three after win against gujarat titans saa

മുംബൈ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ, മുംബൈ ഇന്ത്യന്‍സ് തോല്‍പ്പിച്ചതോടെ രാജസ്ഥാന്‍ റോല്‍സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടി. മുംൈബ വാംഖഡെ സ്റ്റേഡിയത്തില്‍ 27 റണ്‍സിനായിരുന്നു മുംബൈയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് നേടിയിരുന്നത്. സൂര്യകുമാര്‍ യാദവാണ് (49 പന്തില്‍ 103) മുംബൈ ഇന്ത്യന്‍സിന്റെ കരുത്തായത്. ആറ് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്‌സ്. സൂര്യക്ക് പുറമെ മലയാളി താരം വിഷ്ണു വിനോദ് (30), ഇഷാന്‍ കിഷന്‍ (31), രോഹിത് ശര്‍മ (29) എഎന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 

മറുപടി ബാറ്റിംഗില്‍ ഗുജറാത്തിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ് സാധിച്ചത്. 32 പന്തില്‍ 79 റണ്‍സ് നേടിയ റാഷിദ് ഖാനാണ് ഗുജറാത്ത് ഇന്നിംഗ്‌സില്‍ തിളങ്ങിയത്. മുംബൈയുടെ ജയത്തോടെ പോയിന്റ് പട്ടികയില്‍ മാറ്റമുണ്ടായി. 12 മത്സരങ്ങളില്‍ 14 പോയിന്റായ മുംബൈ മൂന്നാം സ്ഥാനത്തേക്ക് കയറി. ഇത്രയും മത്സരങ്ങളില്‍ 12 പോയിന്റുള്ള രാജസ്ഥാന്‍ റോയല്‍സിന് നാലാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടി വന്നു. 

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് അഞ്ചാം സ്ഥാനത്ത്. 11 മത്സരങ്ങളില്‍ 11 പോയിന്റാണ് ലഖ്‌നൗവിന്. ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരം ജയിച്ചാല്‍ ലഖ്‌നൗവിന് നാലിലെത്താനുള്ള അവസരമുണ്ട്. ഇതോടെ രാജസ്ഥാന് അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടിവരും. മുംബൈയുടെ ജയത്തോടെ പോയിന്റ് പട്ടികയില്‍ വീണ്ടും കണക്കുകള്‍ പരിശോധിക്കേണ്ട അവസ്ഥയായി. ഇനി അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമെ ഒന്നാമതുള്ള ഗുജറാത്തും രണ്ടാമതുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സും പ്ലേ ഓഫ് കാണാതെ പുറത്താവൂ. അതുപോലെ ഡല്‍ഹി കാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവരുടെ സാധ്യതകള്‍ ഏറക്കുറെ അവസാനിച്ചെന്നും പറയാം. 

12 മത്സരങ്ങളില്‍ 10 പോയിന്റ് മാത്രമുള്ള കൊല്‍ക്കത്ത ഏഴാമതാണ്. 11 മത്സരങ്ങളില്‍ 8 പോയിന്റുള്ള ഡല്‍ഹി അവസാന സ്ഥാനത്തും. ആറാം സ്ഥാനത്തുള്ള ആര്‍സിബിക്ക് ഇനി മൂന്ന് മത്സങ്ങളാണ് അവശേഷിക്കുന്നത്. മൂന്നും നിര്‍ണായകമാണ്. നാളെ രാജസ്ഥാന്‍ റോയല്‍സിനെതിരെ പരാജയപ്പെട്ടാല്‍ കാര്യങ്ങള്‍ കുഴഞ്ഞ് മറിയും. എട്ടാം സ്ഥാനത്തുള്ള പഞ്ചാബ് കിംഗ്‌സിന് ഇനിയും അവസരമുണ്ട്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിച്ചാല്‍ കാര്യങ്ങള്‍ നേരിയ രീതിയില്‍ അനുകൂലമാവും. എന്നാല്‍ ഡല്‍ഹിയോട് ഇന്ന് തോറ്റാല്‍ മുന്നോട്ടുള്ള യാത്ര ദുഷ്‌കരമാവും. 10 മത്സരങ്ങളില്‍ എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും പ്രതീക്ഷവെക്കാം.

ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്തോ! സച്ചിനെ പോലും അമ്പരപ്പിച്ച സൂര്യയുടെ ഷോട്ട്; വിശ്വസിക്കാനാവാതെ ഷമി - വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios